25.9 C
Kochi
Tuesday, September 21, 2021

Daily Archives: 19th June 2020

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവര്‍ത്തിച്ച് കെഎസ്ഇബി. തങ്ങളുടെ ഭാഗത്ത് നിന്ന് പാകപ്പിഴ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ബില്ലുയർന്നത് ഉപയോഗം കൂടിയിട്ടാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബില്ലിലെ തുക അഞ്ച് തുല്യ തവണകളായി അടക്കാൻ ആഗ്രഹിക്കുന്നവർ സെക്ഷനിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകണം. ബിൽ തുക...
കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും കണ്ണീരോടെയാണ് സച്ചിക്ക് വിടനല്‍കിയത്. സംസ്കാരത്തിന് മുമ്പ് തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച സച്ചിയുടെ മൃതദേഹത്തിൽ നടന്മാരായ പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോൻ ,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. 
കൊച്ചി: അംഗനവാടി ടീച്ചർമാർക്കെതിരെ വിവാദം പരാമര്‍ശം നടത്തിയ നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസൻെറ പരാമർശം. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചർമാരുടെ സംഘടന  നല്‍കിയ പരാതിയിലാണ് നടപടി. 
കൊച്ചി: ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല് ദിവസം കൂടി നീട്ടിനല്‍കിയത്. 25-ാം തീയ്യതി മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അതേസമയം, തിരികെയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹെെക്കോടതി വ്യക്തമാക്കി.
ഡൽഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാൻ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിന്‍ ചികിത്സയിലുള്ളത്.  ആരോഗ്യനില വഷളായതിനെ...
മുംബൈ: എടിഎമ്മുകളിൽനിന്ന്​ 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാമെന്ന്​ റിസർവ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതിയുടെ നിർദേശം. എടിഎംവഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശ നിയ​മപ്രകാരം ചോദ്യത്തിന്​ മറുപടിയായാണ്​ ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്​. ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. പരിശോധന നിരക്കിൽ തീരുമാനമെടുക്കുന്നത് സംസ്ഥാനങ്ങൾക്ക് വിടണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി തള്ളി. വിവിധ സംസ്ഥാനങ്ങളിൽ പരിശോധനക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം.
ജനീവ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ നാപോളിയുടെ വിജയം മതിമറന്ന് ആഘോഷിച്ച ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ ആരാധകരുടെ ആഘോഷത്തെ ആള്‍ക്കൂട്ടത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിശേഷിപ്പിച്ചത്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്നുവെന്നും ഇനിയൊരിക്കലും ഇങ്ങനെയുണ്ടാവാതരിക്കട്ടെയെന്നും ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ റാനിയേരി ഗുവേറ പറ‍ഞ്ഞു. അതേസമയം, യുവന്‍റിസിനെ തകര്‍ത്താണ് നാപോളി ഇ​റ്റാ​ലി​യ​ൻ ക​പ്പി​ൽ ആറാമത്തെ...
മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. രണ്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പത് കോടി രൂപയാണ് വിവോയുടെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തരക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണെന്നും കരാറിൽ നിന്നും പിന്മാറുകയണെങ്കിൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍...
തിരുവനന്തപുരം: അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികള്‍ക്ക് പരിഗണന നേരത്തെ തന്നെ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും പ്രതികരിച്ചു. അതിഥി തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.