25 C
Kochi
Wednesday, September 22, 2021

Daily Archives: 20th June 2020

കോട്ടയം:   കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജോസ് വിഭാഗത്തിന് കത്ത് നല്‍കി. പ്രസിഡന്റ് സ്ഥാനം എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് പാലിക്കാന്‍ ജോസ് വിഭാഗം ബാധ്യസ്ഥരാണെന്ന് കണ്‍വീനര്‍ വ്യക്തമാക്കുന്നു. ജോസ് വിഭാഗം ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക്...
ന്യൂഡല്‍ഹി:   ഇന്ത്യയിലെ  ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവരുടെ പോരാട്ട രീതി നഗരങ്ങള്‍ പാഠമാക്കണമെന്നും, സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയെന്ന വലിയ പ്രതിസന്ധിക്ക് മുന്നില്‍ ലോകം മുഴുവന്‍ വിറച്ച് നിന്നപ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഉറച്ച് നില്‍ക്കുകായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗരീബ് കല്യാണ്‍ റോജ്‌ഗാർ അഭിയാന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് പ്രതിസന്ധിയില്‍ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. കൊവിഡിനെ തുടർന്ന്...
തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണില്ലെന്ന് ​ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത ഉത്തരവിറക്കിയിരുന്നു.
കൊച്ചി:   പുതിയ മലയാള സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നു. മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നിർമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയിൽ തുടങ്ങും. അതേസമയം പുതിയ സിനിമകൾ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിർദേശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.അതേസമയം, രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ...
തിരുവനന്തപുരം:   അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വില്പന ലൈസൻസുകൾ വേണമെന്ന് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ലൈസൻസ്സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് പ്രകാരം വിരുദ്ധവും, കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല.
ജനീവ:ലോകം പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ്​ ഇപ്പോഴും ദ്രുതഗതിയിലാണ്​ പടരുന്നത്​. ഇത്​ മാരകമാണ്​, കൂടുതൽ ആളുകളെ​ ഇപ്പോഴും ബാധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറൽ ടെഡ്രോസ്​ അദനോം ഗബ്രിയേസസ്​ ജനീവയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.
ടൊ​റന്‍റോകണ്ണുകൾ പിങ്ക് നിറമാകുന്നത് കൊവിഡിന്‍റെ  പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠനം.  ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് പഠനം ചൂട്ടികാട്ടുന്നു. ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. കാനഡയിൽ മാർച്ചിൽ ചെങ്കണ്ണുമായി എത്തിയ യുവതിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. 
ന്യൂഡല്‍ഹി:ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യയുടെ ഒര് തരി ഭൂമി പോലും ആരുടെയും കൈവശം ഇല്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന കൈയ്യേറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ല ക​ല​ക്​​ട​ർ​മാ​ർ​ക്കും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്കും മ​റ്റ്​ വ​കു​പ്പു​ക​ൾ​ക്കും​ നി​ർ​ദേ​ശം ന​ൽ​കി. കഴിഞ്ഞ ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.