25.9 C
Kochi
Wednesday, September 22, 2021

Daily Archives: 2nd June 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ന് ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെജി വര്‍ഗീസി(77)നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ നിന്നുള്ള 15...
ജമെെക്ക:വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും ഇരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ കറുത്തവന്റെ ജീവതവും പ്രധാനപ്പെട്ടതാണെന്ന് താരം പറഞ്ഞു.കറുത്തവര്‍ഗക്കാരെ വിഡ്ഢികളായി കാണുന്നത് നിര്‍ത്തണം. കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്. കറുപ്പ് കരുത്തിന്റെ നിറമാണ്. അഭിമാനത്തിന്റെ നിറമാണെന്നും ക്രിസ് ഗെയില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.അമേരിക്കയില്‍ പൊലീസുകാര്‍...
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസർവ്വീസുകൾ ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഹ‍ര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചു. എന്നാൽ പല രാജ്യങ്ങളും സർവ്വീസുകൾ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവ്വീസ് തുടങ്ങാൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് വരേണ്ടതുണ്ടെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം:   സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രളയത്തില്‍ പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വില്പന നടത്താനാണ് ശ്രമമെന്നും ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പേരിൽ വില്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.ഒരു ലക്ഷത്തിലേറെ...
കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ നടപടിയെന്ന് വനിത കമ്മീഷന്‍ അംഗം ഡോ: ഷാഹിദ കമാൽ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
കൊച്ചി:   ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയെ കരകയറ്റാന്‍ നേരത്തെ സര്‍ക്കാര്‍ ഇൻഡോർ ഷൂട്ടിന് അനുമതി നല്‍കിയിരുന്നു.  സിനിമാചിത്രീകരണത്തിന് പരമാവധി അൻപത് പേർ മാത്രമേ പാടൂള്ളൂ. ടിവി സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേർക്കാണ് അനുമതി.
തിരുവനന്തപുരം:   സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് പുതുതായി തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് നേരത്തെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി:   ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അൺലോക്ക് 1' ഘട്ടത്തിൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.'എന്നെ വിശ്വസിക്കൂ, സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമല്ല' സാമ്പത്തിക വിദഗ്ദ്ധരേയും കോർപ്പറേറ്റുകളേയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കഴിവിലും കഠിനാധ്വാനത്തിലും നവീന ആശയങ്ങളിലും സംരംഭകരിലും തൊഴിലാളികളിലും തനിക്ക് അത്രയേറെ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു.സ്വയം പര്യാപ്ത...
ഡൽഹി:   വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാൻ വേണ്ട സാമഗ്രികൾ എത്തിച്ച് നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകളക്ടർക്കും അദ്ദേഹം കത്തയച്ചു. വയനാട്ടിലെ 17,000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ കുറച്ച് പേർക്ക് മാത്രമേ ഇപ്പോൾ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകുന്നുള്ളു.
തിരുവനന്തപുരം:   കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടത്ര പരിഗണനയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. വ്യവസായ വകുപ്പ് ഒരു വിവര ശേഖരണ പോർട്ടൽ തയ്യാറാക്കുകയാണെന്നും, പോർട്ടലിലെ വിവരങ്ങളിലൂടെ വ്യവസായ വകുപ്പിന്റെ സംരംഭങ്ങളിൽ അവരെ കൂടെ ഉൾപ്പെടുത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ...