25.9 C
Kochi
Tuesday, September 21, 2021

Daily Archives: 23rd June 2020

കൊച്ചി: പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന പുതിയ ചിത്രത്തെ ചൊല്ലി വിവാദങ്ങൾ കനക്കുകയാണ്. ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. വാരിയംകുന്നൻ സിനിമ ചരിത്രത്തിൻ്റെ അപനി‍ർമ്മിതിയാണെന്നും ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പൃഥിരാജ് പിന്മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. അതേസമയം സംവിധായകനായ പിടി കുഞ്ഞുമുഹമ്മദ് താനും വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ മലയാള സിനിമയിലും വിവാദങ്ങൾ ഉയരുകയാണ്.
കണ്ണൂര്‍:പ​തി​നാ​ലു​കാ​ര​ന് കൊവിഡ് ബാധിച്ചതോടെ  ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പിച്ച ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കുന്നു.  ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക.  ന​ഗ​ര​ത്തി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റു റോ​ഡു​ക​ളും പോ​ലീ​സ് നി​ല​വി​ല്‍ അടച്ചിരിക്കുകയാണ്.
ഡൽഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് മാസം ഗർഭിണിയായ സഫൂറയ്ക്ക് മാനുഷിക പരിഗണനയിൽ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. പതിനായിരം രൂപയുടെ ആൾ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുവാദം ഇല്ലാതെ ഡൽഹി വിടരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി:അതിർത്തിയിലെ സംഘർഷാവസ്ഥ ഉള്ള സ്ഥലങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഇന്ത്യ-ചൈന  സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതായി റിപ്പോർട്ട്.  ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ തന്നെയാണ് അറിയിച്ചത്.  സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ  പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്ന് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജൂൺ 24 മുതൽ ജൂൺ 26 വരെ കേരള-കർണ്ണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകി.
തിരുവനന്തപുരം:ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍ പരിമിതികളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
കൊച്ചി:ആ​ലു​വ ചൊ​വ്വ​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫീ​ല്‍‌​ഡ് സ്റ്റാ​ഫി​നും ഭ​ര്‍​ത്താ​വി​നും  കൊവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ  ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ  ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ കൊവി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും സ​ന്ദ​ര്‍​ശിച്ചതായാണ് റിപ്പോർട്ട്.അതേസമയം, കോഴിക്കോട് ഐഐഎമ്മിലെ കൊവിഡ് നിരീക്ഷണ  കേന്ദ്രത്തില്‍ കഴിയുകയായിരുന്ന  കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ മരിച്ചു. ഇദ്ദേഹത്തിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും  സ്രവം പരിശോധനയ്ക്ക് അയക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. 
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി. അതേസമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായി വർധിച്ചിട്ടുണ്ട്. ഡൽഹി മണ്ഡോളി ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞ 17 പേർക്ക് വൈറസ് ബാധിച്ചു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായി...
കൊല്ലം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മയ്യനാട് സ്വദേശി വസന്തകുമാർ മരിച്ചത്. 68 വയസായിരുന്നു. ഇതോടെ കേരളത്തിൽ കൊവിഡ് മരണം 22 ആയി. കൊല്ലം ജില്ലയില്‍ ഇത് രണ്ടാം തവണയാണ് കൊവിഡ് മരണം രേഖപ്പെടുത്തുന്നത്. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ നിന്ന് നിസാമുദ്ദീന്‍ ട്രയിനിൽ നാട്ടിലെത്തിയ ഇയാൾക്ക് 17ാം തിയതിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ശ്വാസം എടുക്കാൻ അടക്കം ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോട്ടയം: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച് വീണ്ടും രംഗത്ത്. സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തങ്ങളില്ലെന്ന് ബിലിവേഴ്സ് ചർച്ച് വക്താവ് ഫാദർ സിജോ പന്തപ്പള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഭൂമിയേറ്റെടുക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന വ്യക്തമാക്കി.