25.5 C
Kochi
Saturday, October 16, 2021

Monthly Archives: May 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്- 12, കാസര്‍ഗോഡ്- 10, കണ്ണൂർ- 7, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്ന് രണ്ട് പേർക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്....
ഡൽഹി:   രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. എന്നാൽ കണ്ടൈയ്ൻമെന്റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താൻ തമിഴ്‌നാട്ടിൽ അനുമതിയുണ്ട്. അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങള്‍,...
അമ്പലപ്പുഴ:   ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. കരിമണൽ കൊണ്ടുപോകുന്നതിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നാണ് ഇരുഭാഗവും ചൂണ്ടിക്കാട്ടുന്നത്. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്നും സിപിഐ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം:   ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ് സൂചന. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗത്തിന് ശേഷം പുതിയ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കും. അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതലാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
ഡൽഹി:   ലോക്ക്ഡൗണിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ഡൽഹി സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് കത്തയച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡൽഹി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമുണ്ടെന്നും സിസോദിയ വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് പരിശോധനകൾ പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. ജൂണിൽ അമേരിക്കയിൽ നടക്കേണ്ടിയിരുന്ന ജി-7 ഉച്ചകോടിയും മാറ്റിവെച്ചു.
തിരുവനന്തപുരം:   അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടി സർവീസുകൾ ആരംഭിക്കുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ ഇന്ന് പുറത്തുവിട്ടു. ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്‌ഡൗൺ ആയതിനാൽ ടിക്കറ്റ്  കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.ജനശതാബ്ദി ഉൾപ്പടെയുള്ള തീവണ്ടികൾ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് മുൻപ് തന്നെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിംഗ് എന്നത് ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.
റിയാദ്:   ഗൾഫിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,654 പേർക്ക്. 1,045 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് സൗദിയിലാണ്.480 പേരാണ് സൗദിയില്‍  മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഇന്ന് മുതൽ സൗദിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തര വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും ഇന്ന് ആരംഭിച്ചു. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ആറ് മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്.
ഡൽഹി:   ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായിട്ടില്ലെന്നും വൈറസിനെതിരേയുള്ള യുദ്ധം നീണ്ടുനിൽകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിനെതിരായ പോരാട്ടങ്ങൾ ജനങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരെയും ബാധിച്ചെങ്കിലും തൊഴിലാളികളും പാവപ്പെട്ടവരും കൂടുതൽ ദുരിതത്തിലായതായും വ്യക്തമാക്കി. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന്റെ കൂടി...
തിരുവനന്തപുരം:   കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് സൂചന. മിക്ക ജില്ലകളിലും ഹോട്ട്സ്പോട്ടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് അനുവദിക്കില്ല. എന്നാൽ ഷോപ്പിംഗ് മാളുകളും ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമല്ല.