Tue. Jul 1st, 2025
കളമശ്ശേരി:

 
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദിന്റെ മുണ്ടംപാലത്തെ വീട്ടില്‍ സംയോജിത കൃഷി ആരംഭിച്ചു. മുന്‍ എംപി പി രാജീവ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. വീടിനോട് ചേര്‍ന്ന ഒരേക്കര്‍ ഭൂമിയില്‍ കപ്പ, വെണ്ട, കൂര്‍ക്ക, തക്കാളി, അച്ചിങ്ങ, ചേമ്പ്, പയര്‍, ഇഞ്ചി, ചേന, ഫാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍ എന്നിവയും കരിമീന്‍, പിലോപ്പി, വറ്റ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.

കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, സിപിഎം ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിഎ നിഷാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി സി.എന്‍ അപ്പുക്കുട്ടന്‍, ചലച്ചിത്രതാരം സോഹന്‍ സീനുലാല്‍ എന്നിവര്‍ പങ്കെടുത്തു.

By Binsha Das

Digital Journalist at Woke Malayalam