Sat. Apr 20th, 2024
അഹമ്മദാബാദ്:

 
രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാനായി 65 എംഎൽഎമാരെ സോൺ തിരിച്ച് റിസോർട്ടുകളിലാക്കാനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ 8 കോൺഗ്രസ് എംഎൽഎമാരാണ് ഗുജറാത്തിൽ രാജിവച്ചത്. ഈ മാസം 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam