25 C
Kochi
Wednesday, September 22, 2021

Daily Archives: 15th June 2020

ബീജിങ്:ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 36 കേസുകളും ബീജിങ്ങില്‍ നിന്നണ്.ഇതോടെ ബീജിങ്  നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് സർക്കാർ. രോഗവ്യാപനം തടയാന്‍ പ്രദേശത്തെ പത്ത് മേഖലകള്‍ കൂടി  അടച്ചു. പുതുതായി കണ്ടെത്തുന്ന കേസുകളിൽ ഭൂരിഭാഗവും ആഭ്യന്തരമായി പടർന്നതു തന്നെയാണെന്നാണ് റിപ്പോർട്ടുകള്‍. പ്രദേശത്തെ ഭൂരിഭാഗം പേരെയും കൊവിഡ്...
ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം വൈകിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അടച്ചുപൂട്ടല്‍ കൊവിഡ് ബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചുവെന്നും പഠനം പറയുന്നു.
എറണാകുളം:   കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക.  ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന 'സുനാമി' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ഇന്ന് ആരംഭിച്ചു. അതേസമയം, മുടങ്ങികിടക്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ സിനിമകള്‍ക്ക് അനുമതിയില്ല. അമ്മയും ഫെഫ്കയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.
തിരുവനന്തപുരം:കെഎസ്ഇബിയില്‍ ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ നിലവിലുള്ളപ്പോഴാണ് ബോര്‍ഡിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തുന്നതെന്ന് ആരോപണം. കുടുംബശ്രീയിലൂടെ സിപിഎം പ്രവര്‍ത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിച്ചു.ഡാറ്റ എൻട്രി ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 38 പേരെ നിയമിക്കുന്നതിനാണ് കുടുംബശ്രീയുമായി വര്‍ക്ക് ഓര്‍ഡറുണ്ടാക്കിയത്. താത്കാലിക നിയമനങ്ങള്‍ എപ്ലോയ്മെന്റ് എക്സചേഞ്ച് വഴി വേണമെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നും ആക്ഷേപമുണ്ട്. അതേസമയം,  നിയമനങ്ങളിൽ അപാകതയില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.  
ന്യൂഡല്‍ഹി:   തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 82 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 73 പേർ രോഗമുക്തരായി. നിലവിൽ 1,348 പേരാണ് കേരളത്തിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം- 13, പത്തനംതിട്ട- 11, കോട്ടയം- 10, കണ്ണൂർ- 10, പാലക്കാട്- 7, കോഴിക്കോട്- 6, ആലപ്പുഴ- 5, കൊല്ലം- 4 തൃശൂര്‍- 3, കാസര്‍ഗോഡ്- 3, ഇടുക്കി- 2, തിരുവനന്തപുരം-1, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി...
മുംബെെ:നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്നലെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട്:പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 46കാരന്‍ കടന്നുകളഞ്ഞു. ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം.  ഇന്ന് പുലർച്ചെ ഒന്നേ കാലോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നത്. മൂന്ന് ദിവസം മുൻപ് പഴനിയിൽ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ആശുപത്രി...
കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറ്റി ഇരുപത്തി നാലായി ഉയര്‍ന്നു.  ഇതുവരെ  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപതായി.അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ്...