25 C
Kochi
Saturday, July 31, 2021

Daily Archives: 6th June 2020

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി രജിസ്റ്റർ ചെയ്യുന്ന ഭക്തർക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ദര്‍ശനം നടത്താൻ അനുമതി. ഒരുദിവസം 600 പേര്‍ക്ക് വരെ ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച മുതൽ ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹങ്ങൾ നടത്താനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വരനും വധുവും...
ഡൽഹി: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന് വീണ്ടും ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയിലുള്ള സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയുള്ള അഞ്ച് ഗ്രാഫുകള്‍ ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമർശനം. പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.ലോക്ക്ഡൗണിൽ ഇളവ് വരുത്തുമ്പോഴും രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്ന ഗ്രാഫുകളാണ് അദ്ദേഹം പുറത്തുവിട്ടത്. കൊവിഡ് കേസുകൾ കുറഞ്ഞതിന് ശേഷമാണ്...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. മഞ്ചേരി മെഡിക്കൽ കോളേജിൽ തന്നെയാണ് മുൻ മോഹൻ ബഗാൻ താരം ഹംസക്കോയ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടികൾ അടക്കം അഞ്ച് കുടുംബാങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട അടൂരിലും കൊവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. 
വാഷിംഗ്‌ടൺ: അമേരിക്കന്‍ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ച് ഒരു കാലിൽ മുട്ടുകുത്തി ആദരം അർപ്പിച്ചു. പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നേരത്തോളം ശ്വാസം കിട്ടാതെയാണ് ഫ്ളോയിഡ് മരിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായാണ് ഇത്രയും സമയം ജനങ്ങള്‍ കണ്ണീരോടെ മൗനം പാലിച്ചത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കി രാജ്യമെമ്പാടും അനുശോചന യോഗങ്ങളും നടന്നു.
ജനീവ: കൊവിഡ് ബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്ന നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ സാധിക്കുമെന്നതിന് തെളിവ് ലഭിച്ചതായി ഡബ്ലുഎച്ച്ഒ വ്യക്തമാക്കി. ലോകത്താകെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും അറിയിച്ചു. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളിലായുള്ള 12 സർവ്വകലാശാലകൾ ചേർന്ന് പ്രസിദ്ധീകരിച്ച 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ...
തിരുവനന്തപുരം: സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും. എച്ച്എൽഎൽ കമ്പനിയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 10,000 കിറ്റുകൾ വിതരണം ചെയ്തു. മറ്റ് ജില്ലകളിൽ 5,000 വീതം എത്തിച്ചതായാണ് റിപ്പോർട്ട്.രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് നടത്തുന്ന ദ്രുത പരിശോധനയിൽ ഐ ജി ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും വ്യക്തമാകും....
കൊച്ചി: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ 177 വീതം യാത്രക്കാരുമായി ഇന്ന് കേരളത്തിലെത്തും. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഈ വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ പുറപ്പെടുകയെന്ന് കേരളീയ സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളിൽ ജോലി നഷ്ടമായവരും ഗര്‍ഭിണികളും പ്രായമുള്ളവരും അടങ്ങുന്ന 169 വീതം ആളുകളാണ് ഉണ്ടായിരുന്നത്.
കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം 11 മണിക്കൂറാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇരുവരുടെയും പങ്ക് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. സൂരജ് സ്വർണം വിറ്റ കട ഉടമയെയും ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ഉത്രയുടെ മൂന്ന് പവൻ സ്വർണം കണ്ടെടുത്തു. സൂരജിന് ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കിയ സഹോദരിയുടെ...
ന്യൂഡല്‍ഹി:പാലക്കാട്​ ജില്ലയിൽ ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ  വിദ്വേഷ പരാമര്‍ശം നടത്തിയ  മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ഏഴ് പരാതികളാണ് ബിജെപി എംപി മനേക ഗാന്ധിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളി്‍ ലഭിച്ചിട്ടുള്ളത്. അഭിഭാഷകര്‍ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍...
ന്യൂഡല്‍ഹി:ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തി നാലായി. ആകെ രോഗബാധിതരുടെ െഎണ്ണം അറുപത്തി എട്ട് ലക്ഷത്തി അമ്പതിനായിരം കടന്നു. അമേരിക്കയില്‍ മാത്രം രോഗികള്‍ 19 ലക്ഷം കവിഞ്ഞു. ബ്രസീലിലും റഷ്യയിലും സ്ഥിതി ആശങ്കാജനകമാകുകയാണ്. ബ്രസീലില്‍ ആറ് ലക്ഷത്തി നാല്‍പ്പത്തി മൂവായിരത്തില്‍ അധികം പേര്‍ക്കും,  റഷ്യയില്‍ 4,50,000ത്തിന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം,  ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലും രോഗം...