25.9 C
Kochi
Tuesday, September 21, 2021

Daily Archives: 4th June 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 39 പേർ രോഗമുക്തരാകുകയും ചെയ്തു. മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന 47 പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 37 പേർക്കും, സമ്പർക്കത്തിലൂടെ ഏഴ് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട- 14, കാസർഗോഡ്- 12, കൊല്ലം- 11, കോഴിക്കോട്- 10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട്- 7, കണ്ണൂർ- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂർ-...
ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.ഒരു മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്.  എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത പിപിഇ കിറ്റുകൾ നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എയിംസിലെ നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഡൽഹി:   പിഎം കെയേഴ്‌സ് പദ്ധതിയിലേക്ക് എത്ര തുക ലഭിച്ചുവെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പി എം കെയേഴേസ് പൊതുസ്ഥാപനം അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇത് കൂടാതെ ആവശ്യമായ വിവരങ്ങൾ പി എം കെയേഴ്‌സിന്റെ സൈറ്റിൽ ലഭ്യമാണെന്ന് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ അറിയിച്ചു.
ഡൽഹി:   പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ പമ്പ ത്രിവേണിയിൽ നിന്ന് മണൽ നീക്കുന്നതു സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഇതുകൂടാതെ മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടം പമ്പാ-ത്രിവേണിയിലെ മണൽ നേരിട്ട് മാറ്റാൻ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.എന്നാൽ ഈ വിഷയത്തിൽ തുടർ നടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി റവന്യുവകുപ്പ് ഫയലുകൾ പരിശോധിച്ച് വരികയാണ്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ്...
ഡൽഹി:   ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും മോദി അഭിപ്രായപ്പെട്ടു.എന്നാൽ ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത് താന്‍ അഭിനന്ദിക്കുന്നുവെന്നും ലോകത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിര്‍ണ്ണായകമാണെന്നും സ്‌കോട്ട് മോറിസോണ്‍ പറഞ്ഞു.
പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.എന്നാൽ മരണശേഷം അയച്ച സാംപിൾ പോസിറ്റീവായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം രേഖപ്പെടുത്തിയത്. മെയ് 25-നാണ് മകനോടൊപ്പം ചെന്നൈയിൽ താമസിച്ചിരുന്ന മീനാക്ഷി അമ്മാൾ പാലക്കാട് എത്തിയത്. ഇവർക്ക് പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട്:   വടകര പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യവില്പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.മത്സ്യ വ്യാപാരിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടയ്ക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍...
കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹർജി സിം​ഗിൾ ബഞ്ച് ചീഫ് ജസ്റ്റിസ്സിന്റെ പരി​ഗണനയ്ക്കും വിട്ടു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.
ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണിൽ അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചതായി രാഹുൽ ​ഗാന്ധി...
കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർദ്ധിപ്പിക്കൂവെന്നും യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർദ്ധനവ് പിൻവലിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സർവ്വീസ് നടത്താൻ സ്വകാര്യ ബസുകളെ നിർബന്ധിക്കില്ലെന്നും തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അറിയിച്ചു.