25.9 C
Kochi
Wednesday, September 22, 2021

Daily Archives: 7th June 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം- 27, തൃശൂര്‍-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് - 6 പേര്‍, തിരുവനന്തപുരം 4 , കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 71 പേർ വിദേശത്ത് നിന്ന് വന്നവരും  28 പേർ...
കോഴിക്കോട്:കൊവിഡ് പശ്ചാത്തലത്തിൽ അനുവാദം ലഭിച്ചിട്ടും തുറക്കുന്നില്ല എന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം മുസ്ലിം പള്ളി അധികാരികളും. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍ മുഴുവന്‍ മസ്ജിദുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ്.ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്ക്കാല്‍ പള്ളി തുറക്കില്ലെന്ന് ഭാരവാഹികൾ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അതേസമയം, കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും...
സുൽത്താൻ ബത്തേരി:   വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് വിവരം.കെണിയിൽ അകപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, സംഭവം നടന്നത് ജനവാസ മേഖലയിലായതിനാൽ പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കൊച്ചി:കൊവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടനയായ 'അമ്മ' രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നുവെന്നും അമ്മ നേതൃത്വം വ്യക്തമാക്കി. പലതാരങ്ങൾക്കും ഇതേ അഭിപ്രായം തന്നെയാണെന്ന് താരങ്ങളുമായി അനൗപചാരിക യോഗം ചേർന്ന ശേഷം നേതൃത്വം പറഞ്ഞു.മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയക്കുകയായിരുന്നു. എത്രയും...
തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും ഇക്കാര്യം സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്താനും സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്.
തിരുവനന്തപുരം: കഠിനംകുളത്ത് കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായും ഇതിനോടകം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡിജിപി ആര്‍ ശ്രീലേഖയോട് നിര്‍ദേശിച്ചതായും ദേശീയ വനിതാകമ്മിഷന്‍ അറിയിച്ചു. നിലവിൽ ഈ കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചെന്നും യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണ്‍ എട്ട് മുതല്‍...
തിരുവനന്തപുരം:   കൊവിഡ് പരിശോധനാകിറ്റുകളുടെ കൃത്യത പരിശോധിക്കാനുളള കേന്ദ്ര സർക്കാരിന്റെ അനുമതി രാജീവ് ഗാന്ധി സെന്ററിനു ലഭിച്ചു. ആർടിപിസിആർ കിറ്റ്, ആർഎൻഎ വേർതിരിക്കൽ കിറ്റ്, ആന്റിബോഡി കിറ്റ് എന്നിവയെല്ലാം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി കിട്ടുന്ന കേരളത്തിലെ ഏക സ്ഥാപനമാണിത്. മികച്ച പരിശോധന സൗകര്യത്തിന് അന്താരാഷ്ട്ര അംഗീകാരമായ ഐഎൽഎസി അംഗീകാരവും രാജീവ് ഗാന്ധി സെന്റർ ഫോർ‍ ബയോ ടെൿനോളജിയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമുളള ഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് വേഗത്തിലാക്കാനാണ് കേന്ദ്രം പുതുതായി 24 സെന്ററുകൾക്ക് കിറ്റുകളുടെ കൃത്യത പരിശോധിക്കാൻ...
മസ്കറ്റ്:   പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം റദ്ദാക്കി ഒമാന്‍ മന്ത്രാലയം. ഇനി മുതൽ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മറ്റൊരു കമ്പനിയിലേക്ക് മാറാം.2021 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. 2014ൽ തുടങ്ങിയ എന്‍ഒസി നിയമപ്രകാരം വിദേശ തൊഴിലാളികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഈ...
എറണാകുളം:കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്.  എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികൾ വിശ്വാസികളുടെ എതിർപ്പ് മാനിച്ച് തുറക്കുന്നത് നീട്ടിവെച്ചു.  മറ്റൂ‍‍ർ സെൻ്റ ആൻ്റണീസ് പള്ളിയും, കടവന്ത്ര സെൻ്റ ജോസഫ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിവച്ചിരിക്കുന്നത്.കേന്ദ്രസ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം അനുസരിച്ച് സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശുചീകരിച്ച് മെയ് ഒൻപത് മുതൽ തുറക്കാമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ...