25.9 C
Kochi
Wednesday, September 22, 2021

Daily Archives: 14th June 2020

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ചികിത്സക്കായി 500 റെയില്‍വേ കോച്ചുകള്‍ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വഴി കൊവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ കുറവ് പരിഹരിക്കാനാകുമെന്നും പരിശോധനകൾ കൂടുതൽ വ്യാപിക്കാൻ കേന്ദ്രം സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൊറോണ രോഗികളെ പരിചരിക്കുന്നതിൽ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ വലിയ വീഴ്ചകൾ വരുത്തുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി.
ഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടന്നതായി റിപ്പോർട്ട്. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി ഈ ആഴ്ചയിൽ 8.42 ബില്യൺ ഡോളർ ഉയർന്ന് 463.63 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ, സ്വർണ്ണ ശേഖരത്തിന്റെ ആകെ മൂല്യം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ആകാശവാണിയുടെ ന്യൂസ് സർവീസ്സ് ഡിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തൃശൂർ: തൃശൂർ ജില്ലയിൽ സമൂഹവ്യാപന ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ എസ് ഷാനവാസ്. കൊവിഡ് ബാധിച്ചു മരിച്ച കുമാരൻ എന്നയാളുടെ രോഗ ഉറവിടം ഒഴികെ മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. നിലവിൽ 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹക്കുമെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. ഇരുവരും ക്വാറന്റീന്‍ ലംഘിച്ചെന്നും പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നൽകിയത്. സംഭവത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇടപെട്ടതിന് പിന്നാലെയാണ് കേസ് ചാർജ് ചെയ്തത്. എന്നാൽ കാക്കനാട് ജയിലില്‍ തങ്ങള്‍ക്ക് മാനസികപീഡനം നേരിടേണ്ടി വരുന്നുവെന്ന് അലന്‍ ഷുഹൈബ് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മസ്കറ്റ്: കൊവിഡിനെ തുടർന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യം വിലയിരുത്തിക്കൊണ്ട് സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ ആയി ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പോലീസ് വക്താക്കൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് വിസകളുടെ സാധുത 2021 മാര്‍ച്ച് വരെ നീട്ടിയിരുന്നു. 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലവധി 2021 മാര്‍ച്ച് വരെയാണ് നീട്ടി നൽകിയത്.
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റന്നാൾ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചു. കൊവിഡ് പരിശോധന ഫലം വേണമെന്ന നിലപാട് എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും വ്യക്തമാക്കി. ഇത് കൂടാതെ മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്, തുടർന്ന് വീട്ടിലെ ജോലിക്കാരൻ പോലീസിനെ വിവരമറിയിക്കുക ആയിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ പ്രശസ്തി നേടുന്നത്. കേദാര്‍നാഥ്, ചിച്ചോരെ, പികെ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രധാന...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെയാണ് ഈ വലിയ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ 51 പേരോട് ക്വാറന്റീനില്‍ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൊവി‍ഡ‍് സ്ഥിരീകരിക്കുകയും 311 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവി‍ഡ‍് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. നിലവിൽ 1,49,348 ആളുകളാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം 1,62,379 പേര്‍ രോഗമുക്തി നേടി.രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ച് ചേർത്തിരുന്നു. നഗര, ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിർദേശം...