25 C
Kochi
Wednesday, September 22, 2021

Daily Archives: 5th June 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, 22 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്.പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പേർക്കും മലപ്പുറത്ത് 18 പേർക്കും പത്തനംതിട്ടയിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ഹോട്സ്പോട്ടുകളുടെ...
തിരുവനന്തപുരം:   കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജൂണ്‍ 6: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി.ജൂണ്‍ 7:...
ഡൽഹി:   ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡൽഹി പോലീസിനെതിരായ പരാതി ഡൽഹി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.2019 ഡിസംബർ 15 നാണ് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു വിദ്യാർത്ഥികളിലെ ചിലർ വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിക്കകത്ത്...
തിരുവനന്തപുരം:   യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇത്തരമൊരു ചുവടുവെപ്പ് സ്വാഭാവികമായും വഴിവെക്കും. അത് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ നൂതന രീതികള്‍ അവലംബിക്കുന്നതിനും...
ഇസ്ലാമാബാദ്:   കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും ചികിത്സയിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്.1993 ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്താനിൽ ഒളിച്ചുകഴിയുന്നതായാണ് റിപ്പോർട്ട്. 2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ 25 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ടിരിക്കുന്ന...
തിരുവനന്തപുരം:   പാർട്ടി ഒരേസമയം, ഒരു കോടതിയും ഒരു പോലീസ് സ്റ്റേഷനുമായി പ്രവർത്തിക്കുന്ന സംവിധാനമുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കെതിരായ പീഡനപരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.പാർട്ടി ഒരേസമയം കോടതിയും പോലീസ് സ്റ്റേഷനുമാണ് അതിനാൽ പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാക്കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്നും പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞു.
ന്യൂഡല്‍ഹി:   ലോക്ക്ഡൌണില്‍ കുടുങ്ങിയ മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും പതിനഞ്ച് ദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.  കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ വ്യക്തമാക്കി. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് റെയിൽവെ നൽകണമെന്ന് കേരളം...
അമ്പലപ്പാറ:   പാലക്കാട് സ്‌ഫോടകവസ്‌തു ഭക്ഷിച്ച് ഗർഭിണയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളിയും പാട്ടകർഷകനുമായ വിൽസൺ അറസ്റ്റിലായി. എന്നാൽ, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്‌തു വെച്ചതെന്ന് വിൽസൺ മൊഴി നൽകി. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്.ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവർ സ്ഥിരമായി കാട്ടുപന്നിയെ വേട്ടയാടാറുണ്ടെന്നും അവയ്ക്കായി ഒരുക്കിയ കെണിയിൽ ആന പെട്ടതാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. നിലമ്പൂരില്‍ നിന്നാണ് ഒന്നാംപ്രതിയായ അബ്‍ദുല്‍ കരീം സ്ഫോടക...
തിരുവനന്തപുരം:   സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. സാമുഹിക വ്യാപനത്തിന്റെ സാധ്യതയും കൂടിവരികയാണെന്ന് ഐ എംഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണം. ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും, ഇത് രോഗവ്യാപന തോത് കൂട്ടുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും, നിയന്ത്രണം നഷ്ടപ്പെടുകയും...
കണ്ണൂർ: ഇരുപത് വർഷങ്ങൾക്ക് മുൻപ് നിലവിലെ വ്യവസായ മന്ത്രി ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ 38 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പാനൂർ എലാങ്കോട് കനകരാജിൻ രക്തസാക്ഷി ദിനപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ 2000 ഡിസംബർ 12നായിരുന്നു ഇ പി ജയരാജന് നേരെ ആക്രമണമുണ്ടാകുന്നത്.