25.5 C
Kochi
Saturday, October 16, 2021
Home 2020 July

Monthly Archives: July 2020

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയതോടെയാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചിട്ടുള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കോവിഡിനെ തുടർന്ന് മരിച്ചിട്ടുള്ളത് അമേരിക്കയിലാണ്. 
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസൽ ജോയിയാണ് ഹർജി നൽകിയത്. 2018 ൽ റസൽ നൽകിയ സമാന അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയായി കുറയ്ക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചിരുന്നു. 2018 ലെ അപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 24ന് ഹർജി വീണ്ടും...
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലിലായ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരമാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നാലെ തടങ്കലിലാക്കിയത്. അതേസമയം പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ്...
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതില്ല എന്ന ധാരണ വിദ്യാർത്ഥികൾക്ക് വേണ്ടെന്ന് യുജിസിയും  വ്യക്തമാക്കി. പരീക്ഷ ഇപ്പോൾ നടത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയിൽ വാദിച്ചു. 
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന  ന്നര ലക്ഷത്തോളം ഫയലുകള്‍  തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും, ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. വരുന്ന ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്.
സിംഗപ്പൂർ: മറവി രോഗമായ അൽഷിമേഴ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള ന്യൂനത ചികിത്സാരീതിയുമായി മലയാളി ഗവേഷകൻ. സിംഗപ്പൂർ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകന്‍ ഡോ. സജികുമാര്‍ ശ്രീധരന്റ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനത്തിന് പിന്നിൽ. കോശങ്ങളിലെ മാലിന്യങ്ങള്‍ നിര്‍വീര്യമാക്കുന്ന സംവിധാനമായ 'യുബിക്വിറ്റിന്‍-പ്രോട്ടീസം സിസ്റ്റം’ നിയന്ത്രിക്കുന്നതിലൂടെ അൽഷിമേഴ്സിനെ വരുതിയിലാക്കാമെന്നാണ് പഠനം പറയുന്നത്. ആദ്യമായാണ് യു.പി.എസിന്റെ വൈകല്യവും അല്‍ഷിമേഴ്‌സുമായുള്ള ബന്ധം കണ്ടെത്തുന്നത്. പഠനം 'ദി ഫസീബ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകേണ്ടതായി വരും. കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാകും.  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ  നിരക്കുകള്‍...
ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ  മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്തു. 
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്....
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെ ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് മേയർ ഇക്കാര്യം പറഞ്ഞത്. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദും പി ടി തോമസ് എംഎല്‍എയും അഭിപ്രായപ്പെട്ടു. ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്ബോള്‍ കോര്‍പറേഷനുമായോ...