Sat. Apr 27th, 2024
തിരുവനന്തപുരം:

ഞായറാഴ്ചയും തിങ്കളാഴ്ചയും മൽസ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എസ്.ഡി.എം. എ. ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റ് ഇപ്പോഴും തുടരുകയാണ്. കുടുംബനാഥൻ കടലിൽ പോകാത്തതിനാൽ, തീരം വറുതിയിൽ തുടരുകയാണ്..

ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക് പോസ്റ്റ്

11 -08-2019 മുതല്‍ 12-08-2019 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് .

മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുന്നു.

കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്

11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *