Wed. Apr 24th, 2024
കൊച്ചി :

കൊടുംമഴ കാർന്നു തിന്ന, വയനാട്ടിലും മധ്യകേരളത്തിലും മഴകുറയുന്നു. ഓഗസ്റ്റ് 6ന് സംസ്ഥാനത്ത് ശക്തിപ്രാപിച്ച മഴ, ശനിയാഴ്ച വരെ പെയ്തു. വയനാട്ടിൽ മുൻകൊല്ലത്തേക്കാൾ ദയനീയാമായിരുന്നു ഇത്തവണത്തെ ദുരന്തം. അതേസമയം, പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. കോട്ടയത്ത് മഴ കുറഞ്ഞു വെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്.

മധ്യകേരളത്തും വയനാട്ടിലും മാനം പതിയെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. 150 മില്ലിമീറ്ററിനു മുകളിലായിരുന്നു വയനാട്ടിൽ, കഴിഞ്ഞ ദിവസം ലഭിച്ച മഴ എങ്കില്‍, നിലവില്‍, ജില്ലയിലെ മഴയുടെ ശരാശരി അളവ് 62.07 മില്ലിമീറ്ററാണ്. മാനന്തവാടി താലൂക്കില്‍ 101, വൈത്തിരി 53, സുല്‍ത്താന്‍ ബത്തേരി 32.2 എം.എം എന്നിങ്ങനെയാണ് മഴയുടെ അളവ്. എട്ടാം തിയതി ജില്ലയിലൊട്ടാകെ പെയ്തത് 204.3 എം.എം മഴയായിരുന്നു. അന്ന്, ഒരുപാട് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. വൈത്തിരി, മാനന്തവാടി താലൂക്കുകളിലായിരുന്നു വെള്ളക്കെട്ട് കൂടുതൽ നാശം വിതയ്ച്ചത്.

അതെ സമയം, മധ്യ കേരളത്തിൽ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിതാശ്വാസ മേഖലകളിൽ നിന്നും ആളുകള്‍ വീടുകളിലേക്ക് തിരിക്കാൻ തുടങ്ങി. എങ്കിലും, പറവൂരുൾപ്പെടെ എറണാകുളത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകള്‍ രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *