26 C
Kochi
Friday, September 25, 2020

Daily Archives: 29th July 2019

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ബിഎസ് യെദിയൂരപ്പ അധികാരം ഉറപ്പിച്ചു. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്. പതിനേഴ് വിമത എം.എല്‍.എ.മാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ രാജിവെച്ചു. ബിജെപി സര്‍ക്കാര്‍ സഭയില്‍...
Where Would I Find Someone Who Could I Pay To Write Your Essay To Me? Do you need someone to create your essay ? If you need to wind up your homework this term, you will need to have the ability to find some cash out of one's...
അമ്പൂരി : അമ്പൂരി കൊലക്കേസില്‍ മുഖ്യപ്രതി അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. നൂറുകണക്കിന് നാട്ടുകാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. അഖിലിനെതിരെ കൂക്കിവിളിയും കല്ലേറുമുണ്ടായി. അതേസമയം, കൊലപ്പെടുത്താനുപയോഗിച്ച കയര്‍ കണ്ടെത്താനാകാതെ പൊലീസ് മടങ്ങി.ശനിയാഴ്ചയാണ് സൈനികനായ അഖിലും സഹോദരന്‍ രാഹുലും പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനു ശേഷം ഡല്‍ഹി സൈനിക കേന്ദ്രത്തിലേക്കു ജോലിക്കെന്ന പേരില്‍ പോയതായിരുന്നു അഖില്‍. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നു പൊലീസിനു അറിവു ലഭിച്ചു....
ന്യൂഡൽഹി: ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കേണ്ടി വരും.പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വിജിലൻസ് ഡയറക്ടറായി...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഡി.ജി.പി. ലോക്നാഥ് ബെഹ്റ അദാലത്ത് നടത്തും. അദാലത്തിന്റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും. കൊല്ലം റൂറലില്‍ ആഗസ്റ്റ് 16നും കാസര്‍ഗോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത് നടക്കുക.ജില്ലാ പോലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍...
ഉത്തര്‍പ്രദേശ്: ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അഖിലേഷ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നും, എന്താണ് നടന്നതെന്ന് സി.ബി.ഐക്ക് മാത്രമെ തെളിയിക്കാന്‍ കഴിയൂവെന്നും അഖിലേഷ് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്നും അഖിലേഷ് പറഞ്ഞു.ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍...
ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ഇതിനായ് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാട്ടാണ് നടപടി.ആക്ഷേപമുള്ളവര്‍ക്ക് 30 ദിവസത്തിനുള്ളില്‍ അറിയിക്കാം. 15 വര്‍ഷത്തില്‍ കൂടുതലുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നതിനു പകരം 6 മാസത്തിലൊരിക്കലാക്കാനും നിര്‍ദേശമുണ്ട്. ഇവയ്ക്കുള്ള ഫീസും വര്‍ധിപ്പിച്ചു.ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കാന്‍ ചരക്ക്,...
#ദിനസരികള്‍ 832 രസകരമായ വായന സമ്മാനിക്കുന്ന ഒരു പുസ്തകമാണ് ശ്രീ കാട്ടാക്കട ദിവാകരന്‍ കേരളത്തിന്റെ ഓരോ (കു)ഗ്രാമങ്ങളിലൂടെയും 1964 മുതല്‍ സഞ്ചരിച്ച് തയ്യാറാക്കിയെടുത്ത, ആയിരത്തോളം പേജുകളുള്ള 'കേരള സഞ്ചാരം'. ഏകദേശം അരനൂറ്റാണ്ടിനു മുമ്പിന് നമ്മുടെ പിതാമഹന്മാര്‍ നടന്ന വഴികളിലൂടെ കടന്നു പോയ ഒരാള്‍ താന്‍ നേരിട്ടു കണ്ട കാഴ്ചകളെ ചരിത്രത്തിന്റേയും ഐതീഹ്യത്തിന്റേയും തൊങ്ങലുകളും ചേരുവകകളോടും കൂടി ആവിഷ്കരിക്കുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക? ഇക്കാലത്തെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂക്ഷ്മവസ്തുതകളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും...
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യെ​ന്ന് തു​റ​ന്ന​ടി​ച്ച് ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും തരൂർ പറഞ്ഞു.പ്രി​യ​ങ്ക ഗാ​ന്ധി കോൺഗ്രസ്സ് പ്ര​സി​ഡ​ന്‍റാ​കണമെന്നാണ് തരൂരിന്റെ അഭിപ്രായം. എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്‍റ്  ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ഉണ്ടാവണം. പ്രസിഡന്‍റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂർ...
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്.പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലറിയില്‍ നിന്നും കവർച്ച സംഘം നാലരക്കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കവര്‍ച്ച നടത്തിയത്. ജ്വല്ലറിയിലെ സന്തോഷ് എന്ന ജീവനക്കാരനെ ബന്ധനസ്ഥനാക്കിയ ശേഷമായിരുന്നു കവർച്ച. ജീവനക്കാരനെ കെട്ടിയിട്ട്...