25.5 C
Kochi
Saturday, October 16, 2021

Daily Archives: 22nd July 2019

കൊച്ചി: ആള്‍ക്കൂട്ട വിചാരണകള്‍ പൊതു ഇടങ്ങളിന്‍ നിന്നുമാറി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പല വാര്‍ത്തകളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പോലും സാമൂഹ്യ മാധ്യമങ്ങളില്‍കുറിക്കുന്ന വാക്കുകളില്‍ നിന്നുമാണ്. ഏറ്റവുമൊടുവില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയയായത് ആലത്തൂരിലെ എം.പി. രമ്യ ഹരിദാസാണ്. ഇത്തരം വിചാരണങ്ങളില്‍ വിധിയും ഇവര്‍ തന്നെ പ്രസ്താവിക്കാറുണ്ട്.എന്തുകൊണ്ടാണ് രമ്യ മാത്രം ആക്രമിക്കപ്പെടുന്നത് എന്നതിന് ജാതി മാത്രമാണ് ഉത്തരം. എല്ലാ പാര്‍ട്ടികാര്‍ക്കും തങ്ങളുടെ സൈബര്‍ ഇടങ്ങളില്‍ പോരാളികള്‍ ഉണ്ട്. അനുകൂലിച്ചു പോസ്റ്ററുകള്‍ ഇടാനും, എതിര്‍ക്കുന്നവരെ...
ഹൈദരാബാദ്:  ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തിൽ, മരിച്ച നിലയിൽ കണ്ടെത്തിയെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.സർവകലാശാലയിലെ മറ്റു വിദ്യാർത്ഥികളാണ് ദീപിക മഹാപാത്ര (29)യെ ഹോസ്റ്റലിലെ ശുചിമുറിയിൽ രാവിലെ 8 മണിക്ക് അബോധാവസ്ഥയിൽ കണ്ടതെന്ന് ഗച്ചിബൌളി പോലീസ് പറഞ്ഞു.സർവകലാശാല അധികൃതർ ഉടനെത്തന്നെ ദീപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരിച്ചിരുന്നു.ഒഡീഷ സ്വദേശിനിയായ ദീപിക, സർവകലാശായിൽ ഹിന്ദിയിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.
ശ്രീഹരിക്കോട്ട:  ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്‌‌ളാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.ബാ​ഹു​ബ​ലി എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള ജി.​എസ്.എൽ.വി മാ​ർ​ക്ക് 3...
പ്രേ​​ഗ്: മൂ​​ന്ന് ആ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ അ​​ഞ്ചാം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്വര്‍ണ്ണ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര അ​​ത്‌​ല​​റ്റ് ഹി​​മ ദാ​​സി​​ന്‍റെ പ​​ട​​യോ​​ട്ടം. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരിക്കുന്നത്.ഹിമ ദാസിന്റെ സീസണിലെ ആദ്യ നാനൂറ് മീറ്റര്‍ പോരാട്ടമായിരുന്നു ഇത്. തന്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്ററിൽ ഈ സീസണില്‍ ഇതുവരെയുള്ള മികച്ച സമയമാണ് ഹിമ കുറിച്ചത്. തന്റെ കരിയറിലെ...
തിരുവനന്തപുരം:  കെ.എസ്‌.യു., തിങ്കളാഴ്ച യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രിച്ചു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെ.എസ്‌.യു. ​യൂ​ണി​വേ​ഴ്സി​റ്റി കോളേജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെ.എസ്‌.യു​വിന്റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.അ​മ​ല്‍ ച​ന്ദ്ര​യെ പ്രസിഡന്റായും, ആ​ര്യ എ​സ്. നാ​യ​രെ വൈ​സ് പ്ര​സി​ഡ​ന്റായും തി​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ര്‍​ത്ഥിക്കു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ്, യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്‌.യു. ​യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.
കൊച്ചി:  സ്വര്‍ണ്ണത്തിനു വീണ്ടും വില വർദ്ധിച്ചു. 240 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. 25,960 രൂപയാണ് ഇപ്പോൾ പവന്റെ വില. ഗ്രാമിന് 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാമിനു 3,245 രൂപയായി.ഇന്നലത്തെ വിലനിലവാരം അനുസരിച്ച് പവന് 25,720 രൂപയും, ഗ്രാമിന് 3,215 രൂപയുമായിരുന്നു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് വന്ന യുവതാരം ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. നിഖില്‍ പ്രേംരാജ് ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.സ്റ്റാന്‍ലി, ഫൈസല്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസ് സിദ്ദിഖ് ആണ്.
മുംബൈ:  ബീഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24 ന് ഹൈക്കോടതി പരിഗണിക്കും.കഴിഞ്ഞ മാസം ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
ശ്രീഹരികോട്ട: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ഇന്ന് ഉച്ചയ്ക്ക് 2.43 ബഹിരാകാശത്തേക്ക്. ജൂലൈ 15 ന് സാങ്കേതിക തടസ്സങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു. സാങ്കേതിക പിഴവുകള്‍ എല്ലാം പരിഹരിച്ചാണ് ഇന്ന് വിക്ഷേപണം നടത്തുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച വൈകിട്ട് 6 .43  തുടങ്ങിയിരുന്നു.വിക്ഷേപണം 7 ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ ഇറങ്ങുന്നതിനുളള ...
#ദിനസരികള്‍ 825  രാമചന്ദ്ര ഗുഹ എന്ന വിഖ്യാതനായ ചരിത്രകാരന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 16, ജൂലായ് 7) എഴുതിയ അഭിപ്രായങ്ങളെ വളരെ ഗൌരവപൂര്‍വ്വമാണ് ഞാന്‍ സമീപിച്ചത്. ആ ലേഖനത്തില്‍ വര്‍ത്തമാനകാല ഭാരതം നേരിടുന്ന പ്രതിസന്ധികളെ നേരിടാനാകാതെ രാഹുല്‍ പരാജയപ്പെട്ടതെങ്ങനെയെന്നും അതിജീവിക്കാനുള്ള പോംവഴികളെന്തെന്നുമുള്ള ചോദ്യത്തിനെ ഗുഹ നേരിടുമെന്ന് ഞാന്‍ കരുതി. ഭാരതത്തിന്റെ ചരിത്രത്തെ അതിപ്രശസ്തമായ രീതിയില്‍ അടയാളപ്പെടുത്തിയ ഗുഹ, പക്ഷേ തനിക്കു ചേരാത്ത വിധത്തില്‍ കേവലമൊരു മൂന്നാംകിട കൂലിയെഴുത്തുകാരനെപ്പോലെ...