30 C
Kochi
Sunday, October 24, 2021

Daily Archives: 4th July 2019

തിരുവനന്തപുരം:  ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം."സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജനറേറ്റിംഗ് സ്‌റ്റേഷനില്‍ നിന്നും സ്വകാര്യനിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്....
ലാഹോർ:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദവ മേധാവി ഹഫീസ് സയീദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പോലീസ്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയാണ് അറസ്റ്റിനൊരുങ്ങുന്നത്.ഹഫീസ് സയീദ് ഉള്‍പ്പെടെയുള്ള 13 നേതാക്കള്‍ക്കെതിരെ 23 എഫ്.ഐ.ആറുകളാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പോലീസ് വക്താവ്...
ആസാം:  ആസ്സാമിലെ ധേമാജി സ്കൂളിൽ 2004 ൽ ഉണ്ടായ സ്ഫോടനത്തിന്റെ കേസിൽ, കോടതി, വിധി പുറപ്പെടുവിച്ചു. ധേമാജിയിലെ ജില്ലാസെഷൻസ് കോടതിയാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലുപേർക്ക് ജീവപര്യന്തവും, രണ്ടു പേർക്ക് നാലു വർഷത്തെ കഠിന തടവും വിധിച്ചതായി നോർത്ത് ഈസ്റ്റ് നൌ റിപ്പോർട്ടു ചെയ്തു. ഈ കേസിൽ പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ എട്ടുപേരെ വിട്ടയച്ചു.ജതിൻ ധുവോരി, ലീല ഖാൻ, ദീപാഞ്ജലി ഗോഹെയ്ൻ, മുഹി ഹാൻഡിക്ക് എന്നിവർക്ക്...
ചെന്നൈ:  അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ഡി.എം.കെ. സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന അണ്ണാ ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചില്ല.
ന്യൂഡൽഹി:  കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് റാവത്തി​ന്റെ രാജി. ആസ്സാമിൽ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ആയിരുന്നു.ഹരീഷ് റാവത്ത് അഞ്ച് തവണ പാര്‍ലമെന്റ്​ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ. മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിൽ, ആസ്സാമിലെ 14 സീറ്റുകളിൽ, കോൺഗ്രസ്സിനു നേടാനായത്...
എറണാകുളം:  പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം, ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച്‌ മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് കൂടെ ലഭിച്ചശേഷം, സർക്കാർ, ഐ.ഐ.ടിയിലെ വിദഗ്ദ്ധരുമായും, ശ്രീധരനുമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓർത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ പറഞ്ഞു.ശബരിമല വിധി നടപ്പിലാക്കിയ കാര്യത്തിലെ ശുഷ്‌ക്കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടില്ലെന്ന വിമർശനമാണ് ഓർത്തഡോക്‌സ് സഭ ഉന്നയിക്കുന്നത്.സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ...
തിരുവനന്തപുരം:  നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ അമ്മ രമണി പ്രമീളയും സങ്കടമാര്‍ച്ചില്‍ പങ്കെടുത്തു.ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. രാജ്‌കുമാറിന്റെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും കസ്തൂരി മാധ്യമങ്ങളോടു പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉന്നതപോലീസുദ്യോഗസ്ഥര്‍ ഇനിയും അറസ്റ്റിലാവാനുണ്ടെന്നും കേസിലെ ഉന്നതസ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും...
മുംബൈ:  ബി.ജെ.പി. - ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ.. എസ്. എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസിന്റെ ഭാഗമായിട്ട്, രാഹുൽ ഗാന്ധി, വ്യാഴാഴ്ച, മുംബൈയിലെ ഒരു കോടതിയിൽ ഹാജരായേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.വാദം കേൾക്കുന്ന നടപടിയ്ക്കായി രാഹുൽ ഗാന്ധി എത്തുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്.) പ്രവർത്തകനും അഭിഭാഷകനുമായ ധ്രുതിമൻ...
പോ​ർ​ട്ടോ അ​ലെ​ഗ്രോ:ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം.21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ലോ ഗു​റി​യേ​രോ മൂ​ന്നാം ഗോ​ൾ നേ​ടി.കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ ചിലി ഹാട്രിക് ലക്ഷ്യമിട്ടാണ് ഇത്തവണ മൽസരത്തിനെത്തിയത്. പ്രാഥമിക റൗണ്ടിൽ ജപ്പാനെയും ഇക്വഡോറിനെയും തോൽപ്പിച്ച് ചിലി ക്വാർട്ടർ ഉറപ്പാക്കുകയും ചെയ്തിരുന്നു. കൊളംബിയയ്ക്കെതിരെ...