31 C
Kochi
Sunday, October 24, 2021

Daily Archives: 23rd July 2019

ന്യൂഡൽഹി : അധികാര തുടർച്ച ലഭിച്ച മോദി സർക്കാർ ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ തങ്ങളുടെ ഏകാധിപത്യ പ്രവണതകൾ പുറത്തെടുക്കുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. അതിന്റെ ആദ്യപടിയായാണ് സാധാരണക്കാരന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള കച്ചിത്തുരുമ്പായ വിവരാവകാശ നിയമത്തിന്റെ ചിറകുകൾ അരിയുന്ന നിയമ ഭേദഗതി ബില്ല് ലോക്സഭ കഴിഞ്ഞ ദിവസം പാസ്സാക്കിയിട്ടുള്ളതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.വിവരാവകാശ കമ്മിഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാറിന് അവരുടെ മേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ...
തിരുവനന്തപുരം:ഭീകരവിരുദ്ധ സേനയുടെ മേധാവിയായി, എസ്.പി. ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ നിയമിച്ചു. 2015 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍, ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.മെഡിക്കല്‍ കോളേജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ചില സി.പി.എം. യൂത്ത് വിംഗ് അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നു പറഞ്ഞുകൊണ്ട്, സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍, എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്‌‌ഡിൽ അവരെ കണ്ടത്താന്‍ സാധിച്ചിരുന്നില്ല....
സോൾ:അതിശയിക്കണ്ട, ഉത്തരകൊറിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ 99.98% ജനപിന്തുണ നേടി ഒരുവട്ടംകൂടി കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അവിടെ വിജയിച്ചിരിക്കുന്നു. കെ.സി.എൻ.എ. എന്ന ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്. 99.99% പോളിങ്ങായിരുന്നു മാർച്ചിൽ അവിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. കിം ജോംങ് ഉന്നിന്റെ പാർട്ടിയും സ്ഥാനാർത്ഥികളും മാത്രമാണ് അവിടെ മത്സരിക്കാറുള്ളത്. വോട്ട് ചെയ്യുക, ചെയ്യാതിരിക്കുക ഇത് മാത്രമാണ് ജനങ്ങൾക്ക് മുൻപിലുള്ള വഴികൾ....
50 ഓവർ ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച വിരാട് കോലി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോക ക്രിക്കറ്റ് റെഗുലേറ്ററി ബോഡി ചൊവ്വാഴ്ചയാണ് റാങ്കിംഗ് വിവരങ്ങൾ പ്രസ്താവിച്ചത്. 922 പോയിന്റുമായി വിരാട് കോഹ്‌ലി, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണേക്കാൾ ഒമ്പതു പോയിന്റ് മുന്നിലാണ്. 881 പോയിന്റുമായി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് ഇന്ത്യയുടെ തന്നെ...
ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാൿപോട്ട് ഓഗസ്റ്റ് 2-ന് പ്രദര്‍ശനത്തിന് എത്തും.രേവതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എസ്. കല്യാൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നടന്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ് ആണ്.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ പ്രണവിന്റെ ഉത്തര കടലാസ് ഇതിലുണ്ടായിരുന്നതായി കോളേജ് അറിയിച്ചു. ബാക്കിയുള്ളവ ആരുടെതെന്ന് കണ്ടെത്താനായിട്ടില്ല.പി.എസ്.സി. യുടെ പോലീസ് റാങ്ക് പട്ടികയിൽ പ്രധാന പ്രതികൾക്കൊപ്പം പേരുള്ളയാളാണ് പ്രണവ്. പോലീസ് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനാണ് ഇദ്ദേഹം. എന്നാൽ കോളേജിന്റെ നാക് അക്രഡിഷൻ സമയത്തു ഉപേക്ഷിക്കപ്പെട്ട ഉത്തര...
ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യ സർക്കാർ ചൊവ്വാഴ്ച നടത്തിയ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് 99 എം.എല്‍.എമാർ അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. പതിനാറ് കോണ്‍ഗ്രസ്- ജെ.ഡി.എസ്. എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.
തൃശൂർ : കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണ്. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി. അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു.ആലത്തൂർ എം.പി. ര​മ്യ ഹ​രി​ദാ​സി​നു കാ​ർ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ യൂ​ത്ത്...
കുവൈത്ത്:   വാക്കുതർക്കത്തെത്തുടർന്ന് അഫ്ഘാനിസ്ഥാൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതി അറസ്റ്റിലായത്.പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണു വാക്കു തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നും വിചാരണവേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ജോണ്‍സണ്‍ നാളെ സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോൽപ്പിച്ചത്. 45,497 (66 ശതമാനം) വോട്ടുകൾക്കാണ് ബോറിസ് ജോണ്‍സന്‍റെ ജയം. വോട്ടെടുപ്പിൽ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പങ്കെടുത്തു. കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്നും ബ്രക്സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുമെന്നും ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.നേ​തൃ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി​യാ​യി ജോ​ൺ​സ​ണെ പ്ര​ഖ്യാ​പി​ച്ചാ​ലു​ട​ൻ തെ​രേ​സാ മേ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വ​യ്ക്കും. ബു​ധ​നാ​ഴ്ച ത​ന്നെ അ​വ​ർ രാ​ജ്ഞി​യെ...