30 C
Kochi
Sunday, October 24, 2021

Daily Archives: 14th July 2019

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഒരാള്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് കീഴില്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്ബോള്‍ 'ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ?' എന്ന് ഇന്‍സ്റ്റാഗ്രാം ചോദിക്കും. എന്നാല്‍ ഈ സംവിധാനം...
ന്യൂയോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വൈദ്യുതിമുടക്കത്തിൽ ജന ജീവിതം സ്തംഭിച്ചു. വഴിയോര വിളക്കുകൾ മുതൽ സബ്‌വേകൾ വരെ പ്രവർത്തന രഹിതമായിരുന്നു. പല പാർട്ടികളും ഇതുമൂലം മാറ്റിവെച്ചു. വിദേശ സഞ്ചാരികൾ പലയിടങ്ങളിലും കുടുങ്ങി.ശനിയാഴ്ച രാത്രി ന്യൂയോര്‍ക്ക് നഗരത്തിന്റെ മന്‍ഹാട്ടന്‍ പ്രവിശ്യയിലായിരുന്നു വ്യാപക വൈദ്യുതിമുടക്കമുണ്ടായത്. ഏകദേശം അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഒരു ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടക്കിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റുകളിലും മറ്റും നിരവധി ആളുകള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വ്യാപകമായ...
വിക്രം നായകനായെത്തുന്ന ചിത്രമാണ് 'കടാരം കൊണ്ടാന്‍'. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലെന, അബി ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍....
കുമ്ബളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബിൽ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. 'ജാതിക്കാ തോട്ടം' എന്നാരംഭിക്കുന്ന ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് എ.ഡിയാണ്. ഗിരീഷ് എ.ഡിയും...
വാ​ഷിം​ഗ്ട​ണ്‍ ഡി​സി:ലൂസിയാനയിൽ ശക്തമായി വീശിയടിച്ച ബാരി ചുഴലിക്കാറ്റിന് പിന്നാലെ കനത്തമഴയും റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സമീപ പ്രദേശത്തുണ്ട്. എ​ന്നാ​ല്‍, തു​ട​ക്ക​ത്തി​ല്‍ അ​തി​ശ​ക്തി​യോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ന്‍റെ വേ​ഗ​ത ഇ​പ്പോ​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ബാ​രി വീ​ശി​യ​ടി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ അ​മേ​രി​ക്ക​ന്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ചുഴലിക്കാറ്റിനെത്തുടർന്ന് ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലെത്തിയ കാറ്റ്...
ആസ്സാം:സംസ്ഥാനത്തെ പൌരത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ച് കവിത എഴുതിയതിന് 10 ആളുകൾക്കെതിരെ ആസ്സാം പോലീസ് കേസ് റജിസ്റ്റർ ചെയ്തു.ജൂലൈ 31 ന് ദേശീയപൌരത്വ റജിസ്റ്റർ നിലവിൽ വരും. അതിനുമുമ്പ്, ആരെങ്കിലും, തങ്ങളോ, പൂർവ്വികരോ, 1971 മാർച്ച് 24 നു മുമ്പ് ആസ്സാമിൽ പ്രവേശിച്ചിരുന്നു എന്നു സ്ഥാപിക്കപ്പെട്ടില്ലെങ്കിൽ, അവരെ വിദേശിയായി കണക്കാക്കും.മിയ കവിതയെക്കുറിച്ചാണു പരാതി. ബംഗാളി മുസ്ലീം സമുദായത്തിന് അനീതിയ്ക്കും വിവേചനത്തിനും എതിരെ എതിർപ്പു പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ് മിയ...
അ​ഹ​മ്മ​ദാ​ബാ​ദ്:ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രമായ സ​ന്ദേ​ശ് ജി​ങ്ക​ന് കളിക്കിടെ വീ​ണ്ടും പ​രി​ക്ക്. നേ​ര​ത്തെ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ തന്നെ പരിക്കേറ്റതിനാൽ ജി​ങ്ക​ന്‍ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ താ​ജി​കി​സ്ഥാ​നെ​തി​രെ ബെ​ഞ്ചി​ല്‍ ജി​ങ്ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും പൂ​ര്‍​ണ്ണ ഫി​റ്റ്നെ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച കൊ​റി​യ​ക്കെ​തി​രെ ജി​ങ്ക​ന്‍ ആ​ദ്യ ഇ​ല​വ​നി​ല്‍ എ​ത്തി. പ​ക്ഷെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ജി​ങ്ക​ന് വീ​ണ്ടും പ​രി​ക്കേ​റ്റു. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ജി​ങ്ക​നെ...
എറണാകുളം:വയലിനിസ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അന്വേഷണം കൂടുതൽ സമഗ്രമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൃത്യമായ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍ കെ.​സി. ഉ​ണ്ണി കൊ​ച്ചി​യി​ലെ​ത്തി അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 25-നു ​തൃ​ശൂ​രി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പ​ള്ളി​പ്പു​റ​ത്തു വ​ച്ചാ​ണു ബാ​ല​ഭാ​സ്ക​റും ഭാ​ര്യ​യും കു​ട്ടി​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്....
ക​ല്‍​ക്ക​ത്ത:മു​ന്‍ നി​ശ്ച​യി​ച്ച​പോ​ലെ സെ​റ്റം​ബ​റി​ല്‍ ആ​ദ്യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ​യി​ല്‍ പ​റ​ന്നി​റ​ങ്ങു​മെ​ന്ന് പ്ര​തി​രോ​ധ നി​ര്‍​മാ​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍. ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​ക്കമ്പനിയായ ദ​സോ ഏ​വി​യേ​ഷ​നാ​ണ് യു​ദ്ധ​വി​മാ​നം നി​ര്‍​മി​ക്കു​ന്ന​ത്.ഈ ​മാ​സം ആ​ദ്യം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ അ​ല​ക്സാ​ന്ദ്രേ സെ​ഗ്ല​ര്‍ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ യു​ദ്ധ​വി​മാ​നം കൈ​മാ​റു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം 36 പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​യി അ​ജ​യ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.
ജക്കാർത്ത:  ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനടുത്ത് ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശവാസികളിൽ ഭീതി പടർത്തി. പക്ഷേ, സുനാമി മുന്നറിയിപ്പൊന്നും അവിടെ പ്രഖ്യാപിച്ചിട്ടില്ല. അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടുമില്ല.കഴിഞ്ഞവർഷം സുലാവേസി ദ്വീപില പാലുവിലുണ്ടായ, 7.5 അളവ് രേഖപ്പെടുത്തിയ ഭൂകമ്പത്തിലും, അതിന്റെ കൂടെയുണ്ടായ സുനാമിയിലും 2200 ൽ അധികം ആളുകൾ മരിക്കുകയും 1000 പേരെയെങ്കിലും കാണാതാവുകയും ചെയ്തിരുന്നു.2004 ഡിസംബറിൽ സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 220000 പേരും, അതിൽ ഇന്തോനേഷ്യയിൽ...