25.5 C
Kochi
Saturday, October 16, 2021

Daily Archives: 10th July 2019

മുംബൈ:വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടതിന് ബോളിവുഡ് നായികയായ കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവർത്തകർ . കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്മെന്‍റല്‍ ഹെ ക്യായുടെ നിര്‍മാതാവാണ് ഏകതാ കപൂര്‍. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രശ്നം ആയത്.മാധ്യമ സമ്മേളനത്തിനൊടുവിൽ...
കൊച്ചി:  ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള റോഡിന്റെ ഫുട്പാത്തില്‍ അനധികൃത പാര്‍ക്കിംഗ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്റെ താഴെയാണ് ആളുകള്‍ വണ്ടി വെയ്ക്കുന്നത്. ഈ പാര്‍ക്കിങ്ങിനെതിരെ പോലീസ് അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി ആളുകളാണ് ദിനംപ്രതി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. ഇവര്‍ക്ക് നടക്കാനുള്ള നടപ്പാതയില്‍ ആണ് ഇപ്പോള്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.ആദ്യകാലങ്ങളില്‍ പോലീസ് ഇവിടെ വന്ന് പെറ്റി അടിക്കുമായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ 5 ദിവസമായി...
ന്യൂഡൽഹി:  സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ഹ​ര്‍​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദ്ദേ​ശി​ച്ചു. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മാനേജ്‌മെന്റ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് സു​പ്രീംകോ​ട​തി ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.രാ​ജേ​ന്ദ്ര ബാ​ബു ക​മ്മി​റ്റി നി​ശ്ച​യി​ച്ച ഫീ​സ് അ​ന്തി​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും പ​ത്ത് ശ​ത​മാ​നം ഫീ​സ് വർദ്ധി​പ്പി​ച്ച​ത് അ​ന്യാ​യ​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​സോ​സി​യേ​ഷന്റെ​ വാ​ദം. 2017-18 വ​ര്‍​ഷ​ത്തി​ല്‍ സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച 11...
കൊച്ചി :ഇരുചക്രവാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർശനമാക്കുന്നു. ഇതുപോലെ കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കി. നിയമം മുൻപ് തന്നെ ഉണ്ടെങ്കിലും ആരും തന്നെ പാലിക്കുന്നുണ്ടായിരുന്നില്ല. അതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ കർശനമാക്കിയത്. നിയമം ലംഘിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.ഏകദേശം നാലര വർഷങ്ങൾക്കു മുൻപ് സുപ്രീം കോടതി ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്. ഇതാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ വേണ്ട...
കൊച്ചി:എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പനി സ്ഥിരീകരിച്ചവരില്‍ നിന്നും മറ്റുളളവരിലേയ്ക്ക് പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പിനു സാധിച്ചെന്ന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ശ്രീദേവി വോക്ക് മലയാളത്തോടു പറഞ്ഞു.അങ്കമാലി, കുട്ടമ്പുഴ, മാഞ്ഞല്ലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതുവരെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പനി...
ന്യൂഡൽഹി : കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി ക്കു കിട്ടിയത് 915.59 കോടി രൂപയുടെ സംഭാവനയെന്നു കണക്കുകൾ പുറത്തു വന്നു. 1731 ഇൽ അധികം കോർപ്പറേറ്റുകളിൽ നിന്നാണ് ഈ തുക ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത്.പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളേക്കാൾ ഏകദേശം 16 മടങ്ങു തുകയാണ് ബി.ജെ.പി ക്കു വന്നിട്ടുള്ളത്. 2016-നു​ശേ​ഷം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കാ​യി ല​ഭി​ച്ച സം​ഭാ​വ​ന​ക​ളു​ടെ 93 ശ​ത​മാ​ന​വും കൈ​ക്ക​ലാ​ക്കി​യ​തു ബി​ജെ​പിയാണ്. കോൺഗ്രസ്സിന് വെറും 55 കോടിയാണ് ലഭിച്ചിട്ടുള്ളത്....
തിരുവനന്തപുരം :കേ​ര​ള​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ കുറിച്ചു ഇനിയും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതെ കുഴങ്ങുകയാണ് കേരള പോലീസ്. കേ​ര​ള​ത്തി​ലെ​ത്തി നൂ​റി​ലേ​റെ ദി​വ​സം ക​ഴി​ഞ്ഞെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ശം​ഖും​മു​ഖം എ.എസ്.പി ആ​ര്‍. ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​ത്യേ​ക​സം​ഘം ‌അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കേ​സി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ച് ഡി.​ജി​.പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നേ​രി​ട്ടാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​ത്.അതിനിടെ ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ൻ ഇ​ന്‍റ​ർ​പോ​ൾ യെ​ലോ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു...
വാഷിങ്ടൺ:  അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി യു.എസ്. പിന്‍വലിച്ചതിനു പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചത്.
പാലാ:  കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 16 ലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോള്‍ കുറ്റപത്രത്തിന്റെ കോപ്പി നല്‍കിയില്ലെന്ന് പ്രതിഭാ​ഗം പരാതിപ്പെട്ടിരുന്നു. മുഴുവന്‍ കോപ്പികള്‍ നല്‍കാത്തതിനാല്‍ നടപടിക്രമങ്ങള്‍ അപൂര്‍ണമാണെന്നും പ്രതിഭാ​ഗം വാദിച്ചു. കുറ്റപത്രം പൂര്‍ണമായി നല്‍കാന്‍ ജഡ്ജി സിറാജുദീന്‍ ഉത്തരവിട്ടിരുന്നു.ഇതനുസരിച്ച്‌ ചൊവ്വാഴ്ച കുറ്റപത്രം പൂര്‍ണമായും പ്രതിഭാ​ഗത്തിന് നല്‍കി. അന്വേഷണ...
#ദിനസരികള്‍ 814  ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ അനിശ്ചിതമായി നീണ്ടു പോകുന്ന വിരസമായ വെറും ജീവിതങ്ങള്‍ നമ്മെ എന്നേ മുഷിപ്പിക്കുമായിരുന്നു. അതുകൊണ്ട് മരണമുള്ളതുകൊണ്ടാണ് ജീവിതം മനോഹരമായിരിക്കുന്നതെന്ന് ഞാന്‍ പറയും. അപ്രതീക്ഷിതമായി വന്നുകയറാനിടയുള്ള മരണത്തിന്റെ ചടുലവേഗങ്ങള്‍ മനുഷ്യനെ എല്ലായ്പ്പോഴും ജാഗരൂകനാക്കുന്നു. മരണം കൈയ്യെത്തിപ്പിടിക്കുന്നതിനു മുമ്പേ തന്റെ സൌഭാഗ്യങ്ങളുടെ മഞ്ചലില്‍, അതെത്ര ക്ഷണികമാണെന്ന് അവനറിയാമെങ്കിലും...