26.2 C
Kochi
Thursday, September 23, 2021

Daily Archives: 11th July 2019

Essay Writing Service - The Way to Pick the Best OneIf you're tired of reading through paper-based essays also would like to make your degree, you should think about on the web essay writing. On these times, all your research and writing tasks can be done via the...
ന്യൂഡല്‍ഹി: ലോക ജനസംഖ്യാ ദിനമായ ഇന്ന് വിവാദ പ്രസ്ഥാവനയുമായി കേന്ദ്രമന്ത്രി .രാജ്യത്ത് രണ്ട് മക്കള്‍ മാത്രം മതിയെന്ന നിയമം പാസാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹംട്വീറ്റ് ചെയ്തത്.ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിവിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാഷ്ടീയ പാര്‍ട്ടിക്കാര്‍ ഇതിനായി ശക്തമായ നിയമം പാസാക്കണമെന്നും,ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും ഗിരിരാജ് സിംഗ്...
  മൺറോ തുരുത് ( കൊല്ലം): മികച്ച ചെമ്മീൻ കർഷകനുള്ള ദേശീയ ഫിഷറീസ് ബോർഡിൻറെ പുരസ്ക്കാരം കൊല്ലം മൺറോ തുരുത്തിലെ കർഷകനായ അജിത്തിന്. കൊന്നയിലെ കൃഷ്ണ അക്വാ ഫാമിന്റെ ഉടമയാണ് അജിത്. തന്റെ ഒരേക്കർ ഇരുപത് സെന്റ്‌ ചെമ്മീൻ പാടാത്ത നൂറു ദിവസം കൊണ്ട് 4800 കിലോ ചെമ്മീനാണ് ഇദ്ദേഹം ഉത്പാദിപ്പിച്ചത്. ഏകദേശം 36 ചെമ്മീനിന് ഒരു കിലോയോളം തൂക്കം കിട്ടും. ജില്ലാ മൽസ്യ വികസന ഏജൻസിയുടെ സാങ്കേതിക സഹായത്തോടെയാണ് ഇദ്ദേഹം കൃഷി...
കൊച്ചി : മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എസ്.എഫ്.ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കത്തെ വിമർശിച്ചു ഹൈക്കോടതി. മ​രി​ച്ചു പോ​യ​വ​ർ​ക്കെ​ല്ലാം സ്മാ​ര​കം വേ​ണ​മെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം സ്മാ​ര​ക​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​റി​ന്‍റെ ന​യ​മാ​ണോ എ​ന്നും ചോ​ദി​ച്ചു.അതിനിടെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എസ്.എഫ്.ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് സർക്കാർ ഹൈ​ക്കോ​ട​തിയെ അറിയിച്ചു. സ്മാ​ര​ക​ത്തി​ന് അ​നു​മ​തി​യു​ണ്ടോ എ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ന്താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​ടെ സ്മാ​ര​കം...
നാളെ (12/ 07/ 19) റിലീസ് ചെയ്യുന്ന സിനിമകൾ മലയാളം 1. മാർക്കോണി മത്തായിവിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്ന സിനിമയാണ് മാർക്കോണി മത്തായി. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ജയറാമും എത്തുന്നുണ്ട്. സനിൽ കളത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജോയ് മാത്യു, സുധീർ കരമന, ടിനി ടോം, അജു വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ആത്മീയ രാജനാണ് ചിത്രത്തിലെ നായിക.   2. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?മേസ്തിരിയായ സുനിലിന്റേയും ഭാര്യ...
ന്യൂഡൽഹി: പാർലമെൻ്റ് ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗോവയിലെയും കർണ്ണാടകയിലേയും എം.എൽ.എമാരുടെ കൂറുമാറ്റത്തിൽ എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടാണു പ്രതിഷേധമെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.https://twitter.com/ANI/status/1149185194047475712ടി. എം.സി, എസ്. പി, എൻ.സി.പി, ആർ.ജെ.ഡി, സി.പി.ഐ.എം നേതാക്കളും പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിക്കുന്നു. https://twitter.com/ANI/status/1149183946086912011
#ദിനസരികള്‍ 815   1949 ലാണ് “പൂണൂലിട്ട ഡെമോക്രസി” എന്ന ലേഖനം എം. ഗോവിന്ദന്‍ എഴുതുന്നത്. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഘോഷിക്കപ്പെട്ടിട്ട് കേവലം രണ്ടു കൊല്ലം മാത്രമേ ആയിട്ടുള്ളു എന്നതുകൊണ്ടാണ് കാലത്തിന് അത്രമാത്രം പ്രാധാന്യം ലഭിക്കുന്നത്. ഇന്ത്യാമഹാരാജ്യത്തിന്റെ ഒരു മൂലയിലിരുന്ന് ഗോവിന്ദനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ തുറന്നെഴുതാന്‍ പറ്റിയ ഒരു സാഹചര്യം അന്നേ ഉരുത്തിരിഞ്ഞു വന്നിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതെ വയ്യ.അദ്ദേഹം എഴുതുന്നു “ആര്‍ക്കുവേണ്ടിയാണോ, ആര്‍ക്ക് അവകാശപ്പെട്ടതാണോ അത് ആ മനുഷ്യരുടെ അളവെടുക്കാതെ തുന്നിയ...
ബംഗളൂരു:  സ്​​പീ​ക്ക​ര്‍​ക്കെ​തി​രെ കൂ​റു​മാ​റി​യ കർണ്ണാടക കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹ​ര​ജി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ 11 മ​ണി​ക്ക്​ പ​രി​ഗ​ണി​ക്കും. സ്​​പീ​ക്ക​ര്‍ രാ​ജി സ്വീ​ക​രി​ക്കാ​ത്ത 10 കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി​യു​ടെ ന​ട​പ​ടി. അ​നു​ന​യി​പ്പി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ്സിന്റെ ശ്ര​മ​ങ്ങ​ള്‍ ത​ള്ളി​യാ​ണ്​ മും​ബൈ​യി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട എം.​എ​ല്‍.​എ​മാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.ബു​ധ​നാ​ഴ്​​ച ത​ന്നെ ഹ​ര​ജി കേ​ള്‍​ക്ക​ണ​മെ​ന്ന്​ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ രോ​ഹ​ത​ഗി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച​യാ​കാ​മെ​ന്ന്​ ചീ​ഫ്​...
പനജി:  കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എം എല്‍.എമാര്‍ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ടെന്ന് വ്യക്തമാക്കി സ്പീക്കര്‍ രാജേഷ് പട്നേക്കറിനു കത്ത് നല്‍കിയത്. ഗോവയുടെ വികസനത്തിന് കോൺഗ്രസ് ഒന്നും ചെയ്തില്ല. ഭരണം പിടിക്കാനുള്ള...
വൈപ്പിൻ:ഗോശ്രീ പാലത്തിനു സമീപം വെള്ളത്തിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം ഞാറയ്ക്കലിന് സമീപം കണ്ടെത്തി. കാണാതായതിന്റെ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. അഴിക്കലിന് സമീപം താമസിക്കുന്ന ഭഗീരഥനാണ് (52) മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തായ സരിന്റെ കൂടെ മീൻ പിടുത്തതിന് പോയതായിരുന്നു.സംഭവത്തെക്കുറിച്ച് സമീപവാസിയായ ലിജോ വോക്ക് മലയാളത്തോട് പ്രതികരിച്ചു. " കനത്ത മഴയുണ്ടായ തിങ്കളാഴ്ചയാണ് ഇവർ തോണിയിൽ മീൻ പിടിക്കാൻ പോയത്. എന്നാൽ തോണി മറിയുകയും ഭഗീരഥൻ ഒഴുക്കിൽ പെടുകയും...