31 C
Kochi
Sunday, October 24, 2021

Daily Archives: 13th July 2019

മുക്കം : മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച. വൈകുന്നേരം ഏഴരയോടെ ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി എത്തിയത്. മൂന്നംഗസംഘത്തില്‍ ഒരാള്‍ ജീവനക്കാരെ തോക്കുചൂണ്ടി നിര്‍ത്തി. മറ്റു രണ്ട് പേര്‍ കൗണ്ടറില്‍ കയറി പണവും ആഭരണങ്ങളും കവര്‍ന്നു.കൊള്ളമുതലുമായി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരും സമീപത്തെ കടകളിലെ വ്യാപാരികളും ചേര്‍ന്ന് കവര്‍ച്ചാ സംഘത്തിലെ ഒരാളെ ബലമായി കീഴടക്കി. പിടിയിലായ ആള്‍...
കണ്ണൂർ : മരിച്ചിട്ടും സാജന്റെ കുടുംബത്തെ വിടാതെ സി.പി.എം അപവാദ പ്രചാരണം നടത്തുകയാണെന്നു ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സി.പി.എം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് സാജന്റെ കുടുംബം രംഗത്ത് വന്നിട്ടുള്ളത്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാജന്റെ ഭാര്യ വ്യക്തമാക്കി.തെറ്റായ വാർത്തകളാണ് ദേശാഭിമാനിയും, രാഷ്ട്ര ദീപികയും പ്രചരിപ്പിക്കുന്നത്...
തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ, അക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ ഡോക്ടറോട് പറഞ്ഞു. കുത്താൻ ശിവരഞ്ജിത്തിനെ സഹായിച്ചത് യൂണിറ്റ് സെക്രട്ടറി നസീമാണെന്നും മൊഴിയിലുണ്ട്. അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്.എഫ്.ഐ. പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌.ഐ.ആറിലും പറയുന്നത്.അഖിലിന് കുത്തേറ്റ സംഭവത്തിൽ പൊലീസ് സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്തിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍...
കൊച്ചി:  യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചതെനന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ പറഞ്ഞു. നഗരത്തെ നവീകരിക്കുന്നതില്‍ മെട്രോ എന്നും ശ്രദ്ധ പുലര്‍ത്താറുണ്ട്. നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി മെട്രോ നടത്താറുണ്ടെന്നും അതിലൊന്നാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് സംഘടിപ്പിച്ച പെയിന്റിംഗ് മത്സരമെന്നും അധികൃതര്‍ വ്യക്തമാക്കി.എറണാകുളം ജില്ലയുടെ കുട്ടികളുടെ വാട്ട്‌സ്ആപ്പ്...
നെടുങ്കണ്ടം: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് രാജ്കുമാര്‍ മരിച്ചത്.ഒരു ഉത്തരവാദിത്വം ഇല്ലാതെയാണ് രാജ്കുമാറിനെ പോസ്റ്റുമോര്‍ട്ടം നടന്നത്. ഇപ്പോഴുള്ള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് അന്വേഷണത്തിനാവശ്യമായതൊന്നും കിട്ടാനില്ല .മാത്രമല്ല രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ...
തിരുവനന്തപുരം:ദേശാഭിമാനിയുടെ പരിപാടിയിലേക്ക് നെഹ്‌റു ഗ്രൂപ്പ് സി. ഇ.ഒയെ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനാണ് സി.ഇ.ഒ. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നെഹ്‌റു മാനേജ്‌മെന്റ് പീഡനം ആയിരുന്നുവെന്നാണ് എസ്. എഫ്‌.ഐയും ജിഷ്ണുവിന് ബന്ധുക്കളുടെയും ആരോപണം. അതുകൊണ്ട് സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍ വരുന്നതിനെ എസ്.എഫ്.ഐ. എതിര്‍ക്കുന്നത്.ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കാനാണ് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ. കൃഷ്ണകുമാറിനെ ക്ഷണിച്ചിരിക്കുന്നത്. ഇത്...
ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. ഹോസ്റ്റലില്‍ ആറു മാസത്തെ ഫീസ് ഒരുമിച്ച് മുന്‍കൂറായി നല്‍കണമെന്ന് പുതുതായി വ്യവസ്ഥ. ഇത് താങ്ങാനാവാത്ത അവസ്ഥയാണ് പിന്നോക്ക വിഭാഗങ്ങളിലെ പല കുട്ടികള്‍ക്കും അതുകൊണ്ട് അവര്‍ പഠന ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുവിദ്യാര്‍ഥികള്‍...
അസ്സാം: കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം ഉഴറുന്നു. സംസ്ഥാനത്തെ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചതായും 8 ലക്ഷം ജനങ്ങള്‍ മഴ ദുരിതത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 27000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി ഏഴായിരത്തിലധികം പേരെ രക്ഷിച്ചു. 68 ദുരിതാശ്വാസ ക്യാമ്പുകളള്‍ തുറന്നു.ഈയാഴ്ച കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉള്ളതിനാല്‍ തമ്മില്‍ കടുത്ത സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ആളുകള്‍ വീട്ടില്‍ കുടിങ്ങി കിടക്കുകയാണ്.ദുരിതബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുമായി...
ആലുവ:ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം 30 ലക്ഷം വിലമതിക്കുന്ന വസ്തുവകകളാണ് നഷ്ടപ്പെട്ടത്. ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്ന് മോഷണം നടത്തിയത്. 20 പവന്‍ സ്വര്‍ണ്ണം, 25 ലക്ഷത്തോളം വില വരുന്ന യൂറോയും ഡോളറും അടക്കം 30...
ഗോവ: പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.മുന്‍ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇതിനുപുറമേ കോണ്‍ഗ്രസ് വിട്ട് ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപ്പെ നെറി റൊഡ്രിഗസ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ...