28 C
Kochi
Friday, July 30, 2021

Daily Archives: 25th July 2019

"ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ..." എന്നുതുടങ്ങുന്ന സൗബിന്‍ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൗബിന്റെ വേറിട്ട നൃത്ത അകമ്പടിയോടെ ഈ ഗാനത്തിന്റെ ഭാഗങ്ങൾ ചിത്രത്തിന്റെ ടീസറിനൊപ്പം വന്നിരുന്നു. സൗബിനെ പരിചയപ്പെടുത്തികൊണ്ടുള്ള അമ്പിളിയുടെ ടീസർ ഇതിനോടകം തന്നെ വൈറലും ആയിക്കഴിഞ്ഞു. വ്യത്യസ്തമായ ഈ ഗാനത്തിന്റെ വരികൾ ടിക്-ടോക് വീഡിയോകളായി സമൂഹമാരാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. നേരത്തെ ടീസറിൽ നിന്ന്...
ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ചലച്ചിത്ര മേളയിലേക്ക് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ 'ചോല'. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമായ, വെനീസിലെ 'ഒറിസോണ്ടി' (ചക്രവാളം) മത്സരവിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് സനലിന്റെ 'ചോല'.താനുള്‍പ്പെടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവർക്കുള്ള വലിയ അംഗീകാരമാണിത്, അതുകൊണ്ടുതന്നെ, തങ്ങളെയിത് വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.സനലിന്റെ ഫേസ്ബുക്ക്...
കർണ്ണാടക : കർണ്ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കെ.ആർ.രമേശ് കുമാർ. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതിൽ, ഒരാള്‍ സ്വതന്ത്ര എം.എല്‍.എ.യും രണ്ട് പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായിരുന്നു. 2023 മെയ് 23 വരെയാണ് അയോഗ്യത കാലാവധി. സ്വതന്ത്രൻ, ശങ്കര്‍ ജയിച്ചത്, കെ.പി.ജെ.പി എന്ന പാര്‍ട്ടി പ്രതിനിധിയായാണ്. കെ.പി.ജെ.പി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിച്ചതോടെയാണ്, സ്പീക്കരുടെ നടപടി. ബി.ജെ.പിയെ...
ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്. മൂന്നുവര്‍ഷം വരെ തടവ് മുത്തലാഖ് ചൊല്ലുന്ന പുരുഷന് ലഭിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിരുന്നത്. വിവിധ പ്രതിപക്ഷ കക്ഷികള്‍ ബില്‍ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും കൂടുതൽ സൂഷ്മനിരീക്ഷണത്തിനായി അതിനെ...
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞ ബി.ജെ.പി. വക്താവിനോട് ടിക്കറ്റ്എടുത്ത തന്നാൽ പോവാമെന്ന് സംവിധായകന്റെ മറുപടി. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം അടൂരുൾപ്പെടെ 49 ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്തിന്റെ സാരാംശം. ഇതിനു ശേഷമായിരുന്നു , ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ , ജയ്ശ്രീറാം വിളി കേൾക്കാൻ...
ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയുടെ നടുത്തളത്തിലേക്ക്‌ ഒന്നടങ്കം ഇടിച്ചുകയറിയ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ച് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും , കമ്മീഷണര്‍മാരുടെയും ഇതുവരെയുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി എടുത്തു കളയുന്ന...
മുംബൈ : രാജ്യത്തിന് വേണ്ടി 30 വർഷം ആത്മാർഥമായി ജോലി ചെയ്യുക. അതിൽ തന്നെ 14 വർഷം ശരീരത്തിന് സംഭവിച്ച ഭാഗികമായ പക്ഷാഘാതത്തോട് പൊരുതി ഡിപ്പാർട്മെന്റിലെ തന്നെ ഏറ്റവും സത്യസന്ധനും കഴിവുറ്റവനുമായ പോലീസ് ഉദ്യോഗസ്ഥൻ എന്ന് പേരെടുക്കുക. ഒടുവിൽ റിട്ടയർമെന്റിന്റെ തലേ ദിവസം അർദ്ധ രാത്രി മേലധികാരികൾ കെട്ടിച്ചമച്ച മയക്കു മരുന്ന് കള്ളക്കേസിൽ അറസ്റ്റു ചെയ്യപ്പെടുക. ഇത്തരം ഒരു ദുര്യോഗമാണ് നാലു വർഷം മുന്നേ മുംബൈ പൊലീസിലെ ആന്റി നാർക്കോട്ടിക്...
അബുദാബി:സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ദുബായ്ക്ക് സമാനമായി ഇനി മുതൽ അബുദാബിയിലും ടോൾ കൊടുക്കേണ്ടി വരും. അബുദാബിയിലെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് അവിടുത്തെ ട്രാന്‍സ്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വരുന്ന ഒക്ടോബര്‍ 15 മുതലായിരിക്കും ടോൾ പിരിവുണ്ടാവുക.കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു വ്യാഴാഴ്ചത്തെ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക അറിയിപ്പ്....
ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ കീഴിൽ നിലവിലുള്ള കേസ്സുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീം കോടതി വ്യഴാഴ്ച, കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി. ബാലപീഡനത്തിന്റെ കേസ്സുകൾ, വാദം കേൾക്കാനായി 100 ൽ അധികം ബാക്കിയുള്ള എല്ലാ ജില്ലകളിലും ഇത്തരം കോടതികൾ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.കോടതികൾ ചേരാൻ 60 ദിവസത്തെ സമയപരിധി വയ്ക്കാനും, കോടതികൾക്കാവശ്യമായ ധനസഹായം നൽകാനും, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങിയ മൂന്നംഗ ബെഞ്ച്, കേന്ദ്രസർക്കാരിനു...
കാസര്‍ഗോഡ്: ബദിയടുക്ക കന്യപ്പാടിയില്‍ രണ്ട് കുട്ടികള്‍ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ കുട്ടികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹയും 5 വയസ് പ്രായമുള്ള മകന്‍ സിനാനുമാണ് മരിച്ചത്. കുട്ടികളുടെ...