30 C
Kochi
Sunday, October 24, 2021

Daily Archives: 19th July 2019

ഔറംഗാബാദ്:ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ, വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്കു മടങ്ങുമ്പോൾ പത്തു പേർ, അയാളുടെ ബൈക്ക് തടഞ്ഞുവെക്കുകയും, താക്കോൽ പിടിച്ചെടുത്തശേഷം ജയ് ശ്രീരാം എന്നു പറയാൻ ആവശ്യപ്പെടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും, അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബീഗം‌പുര പോലീസ് ഇൻസ്പെക്ടർ മധുകർ സാവന്ത് അറിയിച്ചു.
ബാരാബങ്കി:  മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.അക്രമത്തിന് ഇരയായ സുജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ കേസിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ബാരാബങ്കിയിലെ രാഘവ്‌പൂർ ഗ്രാമത്തിലെ ദേവ എന്ന സ്ഥലത്താണു സംഭവം. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഭാര്യയുടെ വീട്ടിലേക്കു പോവുകയായിരുന്ന...
കാബൂൾ:  കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ, അവിടെ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് രംഗത്തുവന്നിട്ടില്ല. താലിബാന്‍, ഐസിസ് സംഘങ്ങള്‍ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന സ്ഥലമാണ് കാബൂള്‍.
സൗബിന്‍ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി. അതിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും വേഷമിടുന്നു. മുകേഷും, എ.വി. അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നായികയായി എത്തുന്നത് പുതുമുഖ നടി തന്‍വി റാം ആണ്.
തിരുവനന്തപുരം:  കറുത്ത നിറം, താമസിക്കുന്നത് കോളനിയില്‍, ദളിതന്‍, ഈ മൂന്നു കാര്യങ്ങള്‍ ഒരു വ്യക്തിയ്ക്കുണ്ടെങ്കില്‍ അവന്‍ കള്ളനോ, പിടിച്ചു പറിക്കാരനോ, ഗുണ്ടയോ ആകാനാണ് സാധ്യതയെന്നാണ് പൊതുസമൂഹത്തിന്റ ധാരണ. കള്ളന്‍ ആകണമെങ്കില്‍ ഈ മൂന്നെണ്ണത്തില്‍ ഒരെണ്ണം മാത്രം മതി . മറ്റ് രണ്ട് വിശേഷണങ്ങള്‍ കൂടിയായാല്‍ ചോദിക്കാതെതന്നെ വകുപ്പുകള്‍ തീരുമാനിക്കാനാവും കേരള പോലീസിന്. മനുഷ്യാവകാശ ലംഘനങ്ങള്‍ പെരുമഴ പോലെ ഇത്തരം ആളുകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടിവരും. കെട്ടിച്ചമച്ച കേസുകളും, വകുപ്പുകളും, നിയമങ്ങളും...
ന്യൂഡൽഹി:  ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സോൻഭദ്രയിൽ ഉണ്ടായ ഭൂമിതർക്കത്തെത്തുടർന്ന്, അതിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ, പ്രിയങ്കയുടെ അറസ്റ്റ്, ഉത്തർപ്രദേശ് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.“ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് ദൌർഭാഗ്യകരമായിപ്പോയി. സ്വന്തം ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നതിനാൽ, വെടിയേറ്റു മരിക്കേണ്ടി വന്ന 10 ആദിവാസി കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിൽ നിന്നും അവരെ തടഞ്ഞ, സർക്കാരിന്റെ...
മിർസാപൂർ : ഉത്തർപ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 10 പേരായിരുന്നു സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടത്. 24 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കഗാന്ധി സമാധാനപരമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്."കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തെ കാ​ണ​ണ​മെ​ന്നു​മാ​ത്ര​മാ​ണ്...
സാരൺ:ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്.പശുക്കളെ മോഷ്ടിക്കാൻ മൂന്നുപേർ വന്നെന്നാണു ഗ്രാമവാസികൾ പറയുന്നത്. അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഒരാൾ ഓടി രക്ഷപ്പെട്ടു.രണ്ടുപേരേയും ഗ്രാമവാസികൾ കോപിഷ്ഠരായി മർദ്ദിച്ചതാണെന്നും, ഈ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.മർദ്ദനത്തിൽ പരിക്കേറ്റ് ഓടി രക്ഷപ്പെട്ട മൂന്നാമത്തെ ആളും, കുടുംബക്കാർ ആശുപത്രിയിലേക്കു...
ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐ.സി.സിക്കുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ കത്രീന്‍ ഫിറ്റ്‌സ്‌പാട്രിക്ക്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തത്.വിരമിച്ച്‌ 5 വര്‍ഷത്തിന് ശേഷം മാത്രമേ താരങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യരാകൂ. 2013 നവംബറിലായിരുന്നു...
ന്യൂഡൽഹി:  അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം സം​ബ​ന്ധി​ച്ച മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശിച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​യാ​റാ​ക്കിവ​യ്ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേശം ന​ല്‍​കി. ജ​സ്റ്റീ​സ് എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ മ​ദ്ധ്യ​സ്ഥസ​മി​തി ന​ല്‍​കി​യ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോയ് അദ്ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചിന്റെ ന​ട​പ​ടി.കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് അടുത്ത മാസം...