30 C
Kochi
Sunday, October 24, 2021

Daily Archives: 15th July 2019

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ പെരുമാറ്റത്തിനും എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു.പ്രതിഷേധത്തിനുളള കാരണങ്ങള്‍രാജേന്ദ്രനഗറിലെ തെലങ്കാന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചായത്ത് രാജ് ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (ടിസിപാര്‍ഡ്) കാമ്പസില്‍ നിന്ന് ടിസ് അതിന്റെ കാമ്പസ് ഹൈദരാബാദ് നഗരത്തിന്റെ...
കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി (എസ്) സര്‍ക്കാരിലെ 16 എം.എല്‍.എമാര്‍ പെട്ടെന്ന് രാജി കത്ത് നല്‍കി. എന്നാല്‍ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഗോവയിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസിനു കര്‍ണ്ണാടകയില്‍ സംഭവിച്ചതിനു സമാനമായി കാര്യങ്ങള്‍ നടന്നതോടെ ഈ വിഷയം ദേശീയ പ്രാധാന്യം നേടി.സ്പീക്കറിന്റെ നടപടിയെ ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ നിലവിലെ സ്ഥിതി കര്‍ണ്ണാടകയില്‍...
അഹമ്മദാബാദ്: അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ (ജോയ്റൈഡ്) തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് ബല്‍വതിക അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം നടന്നത്. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവച്ചത്.31 പേര്‍ക്ക് ഇരിക്കാവുന്നറൈഡാണ് തകര്‍ന്നു വീണത്. അഗ്‌നിശമന വിഭാഗം അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും , പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളുടെ തലവന്‍മാര്‍ പരിക്കേറ്റവര്‍ക്ക് വേണ്ട...
ലണ്ടൻ : നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ റോജർ ഫെഡററെ തോൽപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി. സ്കോർ 7-6,1-6,7-6,4-6,13-12 (7-3). ടെന്നിസ് കണ്ട മഹാൻമാരായ രണ്ടു താരങ്ങളുടെ പോരാട്ടത്തിൽ അവസാന പോയിന്റ് വരെയും ആവേശം നിറഞ്ഞു നിന്നു. വിംബിൾഡൺ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പോരാട്ടമായിരുന്നു ഇന്നലെ സെന്റർ കോർട്ടിൽ നടന്നത്.ഒന്നാം സെറ്റ് 4-5 ൽ നിൽക്കെ 0/30...
കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വിമത എം.എല്‍.എമാരെ കാണാന്‍ വരാനിരിക്കവേയാണ് എം.എല്‍.എമാരുടെ അപ്രതീക്ഷിത നീക്കം.13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എംഎല്‍എമാരുമാണ് നിലവില്‍ രാജിവെച്ചത്. എന്നാല്‍ കര്‍ണാടക സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. 16 പേര്‍...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ഇന്ന് രാവിലെ കൂടിയ കോളേജ് കൗണ്‍സിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍,ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍,മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാക്കിയതായും ഉത്തരവില്‍ പറയുന്നു. കോളേജില്‍ നടന്ന സംഭവത്തില്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം എറണാകുളം തൃശൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും, മലപ്പുറത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുമാണ് യെല്ലോ അലര്‍ട്ട്് പ്രഖ്യാപിച്ചിരിക്കുന്നത്ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരാകും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും, ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ....
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.തിരുവനന്തപുരത്തെ ഒരു വീട്ടില്‍ വച്ചാണ് പുലര്‍ച്ചെ ഇവരെ പിടികൂടിയത്. നാലു പ്രതികളെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്വൈത്, ആരോമല്‍ ആദില്‍, ഇജാബ് എന്നിവരാണ് പോലീസ് നേരത്തെ പിടികൂടിയത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍...
#ദിനസരികള്‍ 819  ചിന്തയിലെ ചോദ്യോത്തര പംക്തിക്കിടയില്‍ മാര്‍ക്സിസവും യുക്തിവാദവും എന്ന വിഷയത്തെക്കുറിച്ച് ഇ.എം.എസ്. ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ വായനക്കാര്‍ ചര്‍ച്ച ചെയ്യാനെടുത്ത ഈ വിഷയത്തെ ഇ.എം.എസ്. സമ്പൂര്‍ണ കൃതികളില്‍ നാല്പത്തിരണ്ടാം സഞ്ചികയില്‍ സമാഹരിച്ചിരിക്കുന്നു. യുക്തിവാദവും മാര്‍ക്സിസവും തമ്മില്‍ എങ്ങനെയെല്ലാമാണ് ഇണങ്ങിയും പിണങ്ങിയും പുലര്‍ന്നു പോകുന്നതെന്ന് അദ്ദേഹം നല്കിയ ഉത്തരങ്ങള്‍ വളരെ വ്യക്തവും ലളിതവുമായി വിശദീകരിക്കുന്നു.ബൂര്‍ഷ്വാ യുക്തിവാദത്തിന്റെ പരിമിതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ അദ്ദേഹം...