30 C
Kochi
Sunday, October 24, 2021

Daily Archives: 12th July 2019

ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്‌ വിംബിള്‍ഡന്‍ ഫൈനലില്‍. സെമിയില്‍ റോബര്‍ട്ടോ ബോസ്റ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍: 62, 46, 63, 62.ആദ്യ സെറ്റ് നേടിയ ജോക്കോവിച്ച്‌ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും നേടി ജോക്കോവിച്ച്‌ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫൈനലില്‍ റോജര്‍ ഫെഡറര്‍ - റാഫേല്‍ നദാല്‍ രണ്ടാം സെമിയിലെ വിജയികളെ ജോക്കോവിച്ച്‌ നേരിടും.നിലവിലെ...
  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങൾ വേണമെന്ന ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കണമെന്ന് യു.പി.എസ്.സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം ഹാജരാകാത്ത ഉദ്യോഗാര്‍ഥികളില്‍നിന്നും പിഴ ഈടാക്കണമെന്നും കമ്മീഷണന്റെ ശുപാര്‍ശയില്‍ പറയുന്നു. ഓരോ വര്‍ഷവും പത്തു ലക്ഷത്തിലേറെപ്പേര്‍ അപേക്ഷിക്കുകയും എന്നാല്‍ പകുതിയോളം പേര്‍ പരീക്ഷയ്ക്ക് എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഴുവന്‍ അപേക്ഷാര്‍ഥികള്‍ക്കും സീറ്റ്...
കണ്ണൂര്‍: ഗോ എയർ വിമാന കമ്പനി ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 26 വരെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 01.40 ന് ബംഗളൂരിലെത്തുന്ന രീതിയിലാണ് സര്‍വീസ്. തിരിച്ച്‌ ഉച്ചയ്ക്ക് 02.15 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരില്‍ എത്തും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഗോ എയറിന്റെ ദുബായിലേക്കുളള പ്രതിദിന...
തീയേറ്ററുകളിൽ യുവത്വം ആഘോഷമാക്കിയ ജൂണിന് ശേഷം നായിക പ്രാധാന്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് രജിഷ വിജയൻ. ഫൈനൽസ് എന്ന് ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇതിൽ ഒരു സൈക്ലിസ്റ് ആയാണ് രജിഷ വേഷമിടുന്നത്.  ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, നിവിന്‍ പോളി നയന്‍‌താര ചിത്രം ലവ് ആക്ഷന്‍ ഡ്രാമ, തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് രജിഷ വിജയന്‍ ഫൈനല്‍സുമായി എത്തുക. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി മുത്തുമണിയുടെ...
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. പട്ടത്തെ സ്വവസതിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് എം. ജെ രാധാകൃഷ്ണന്‍റെ സ്വദേശം.സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം,...
ഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ആപ്പിള്‍ ഐഫോണുകള്‍ അടുത്തമാസത്തോടെ വിപണിയിലെത്തും.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ക്ക് വൈകാതെ ആപ്പിള്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ നികുതിയിനത്തില്‍ വന്‍ തുക ആപ്പിളിന് ലാഭിക്കാന്‍ കഴിയും ഇതോടെ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.ആപ്പിളിനായി ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്ന ഫോക്‌സോണ്‍ ഇന്ത്യയിലെ നിര്‍മ്മാണശാല ആരംഭിച്ചിരുന്നു. ഐഫോണിന്റെ അസംബിള്‍ മൊത്തമായും ഇന്ത്യയിലായിലാണ്. ഐഫോണ്‍ XS മാക്‌സ് ഐഫോണ്‍ XR തുടങ്ങിയ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ്...
തെലുങ്കാന: തെലുങ്കാനയില്‍ റവന്യു ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വര്‍ണ്ണവും പണവും കണ്ടെടുത്തു. രങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നിന്നാണ് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തത്. രണ്ടുവര്‍ഷം മുന്‍പ് തെലുങ്കാന സര്‍ക്കാര്‍ മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ച ആളാണ് ലാവണ്യ. തെലുങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍...
ചെന്നൈ: അതി കഠിനമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെളളവുമായാണ് വില്ലിവക്കത്ത് ട്രെയിന്‍ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും രാവിലെ പുറപ്പെട്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്തശേഷമാണ് ഇവിടെ എത്തിയത്. ജോളാര്‍പേട്ടില്‍ നിന്നും ദിവസവും 10 മില്യന്‍ ലിറ്റര്‍ വെളളം ചെന്നൈയ്ക്കു നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനി സ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിനായ് 65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....
#ദിനസരികള്‍ 816മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി ചിലപ്പോഴൊക്കെ അവര്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും സ്ഥായിയായ വിരോധം തോന്നേണ്ട ഒന്നുംതന്നെ അക്കൂട്ടര്‍ ചെയ്തുകൂട്ടിയതായി ഓര്‍മയിലില്ല. പുതിയ കണക്ഷന്‍ അനുവദിക്കാനാണെങ്കിലും ലാന്റ് ഫോണുകളുടെ...
കര്‍ണ്ണാടക: രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലഞ്ഞ കര്‍ണ്ണാടകയ്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സങ്കീര്‍ണ്ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം. വിമത എം.എല്‍.എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കര്‍ണ്ണാടകത്തിലെ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണ്ണാടക സ്പീക്കര്‍...