25 C
Kochi
Wednesday, September 30, 2020

Daily Archives: 27th July 2019

ഇൻസ്റ്റാഗ്രാമിൽ നിന്നും ലോകത്തെ സെലിബ്രിറ്റികൾ നേടുന്ന സമ്പത്തു വിവരം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച്. ക്യു. പുറത്തുവിട്ടു. ഏഷ്യയില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൊഹ്ലിയുമാണ് ഹോപ്പര്‍ എച്ച്. ക്യു. പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്‌പോണ്‍സേഡ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണ്. 1.35 കോടി രൂപയാണ് കോഹ്‍ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള വരുമാനം. 43 ലക്ഷം...
ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനെതിരെ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. സ്പീക്കർ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇക്കാര്യം ഒരു ബി.ജെ.പി. എം.എല്‍എ. അറിയിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്നതായിരിക്കും ബി.ജെ.പി.യുടെ ആദ്യ ചുവടുവയ്പ്പ്. തുടര്‍ന്ന്, ധനബില്‍ പാസാക്കുകയും. ശേഷം, സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കി, അതിനുശേഷം ഭാവി...
ന്യൂഡൽഹി: അഴിമതിക്കാരെ സഹായിക്കുവാനാണ് വിവരാവകാശ നിയമത്തിൽ ബി.ജെ.പി. വെള്ളം ചേർക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. 'ഇന്ത്യയിൽ മോഷണം നടത്തുന്നതിനു അഴിമതിക്കാരെ സഹായിക്കുന്നതിനാണ് കേന്ദ്രസർക്കാർ നീക്കം, അഴിമതിക്കെതിരെ ശബ്ദമുയർ‌ത്തുന്നവരെപ്പോലും ഇപ്പോൾ കാണാനില്ലെന്നത് അസാധാരണമാണെന്നും,' രാഹുൽ ട്വിറ്ററിൽ കുറിച്ചു.സർക്കാർ വിവരാവകാശ നിയമത്തെ കൊല്ലുന്നു #GovtMurdersRTI എന്ന ഹാഷ് ടാഗോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം വന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും...
മെല്‍ബണ്‍:ലൈക്കുകൾ കൊണ്ട് പണം സമ്പാദിച്ചിരുന്ന മോഡലിനെയാണ്, ലൈക്കുകള്‍ അദൃശ്യമാകുന്ന ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വെട്ടിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ മോഡലായ ഓസ്ട്രേലിയ സ്വദേശിയായ മികയേല തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ താൻ പങ്കുവച്ച വീഡിയോയിൽ മികയേല വിതുമ്പുകയും കരയുകയും ചെയ്യുന്നുണ്ട്. ഹൃദയഭേദകമാണ് ഇന്‍സ്റ്റഗ്രാമിന്റെ നടപടിയെന്നും, താൻ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്നും, മികയേല വീഡിയോയില്‍ പറയുന്നു.രണ്ട് അക്കൗണ്ടുകളിലായി ഇന്‍സ്റ്റഗ്രാമില്‍ അന്‍പത്തെട്ടായിരത്തോളം വ്യക്തികൾ പിന്തുടരുന്ന ആളാണ് മികയേല. ഓരോ ആയിരം...
ദുബായ്:മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട്, ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫെറി സര്‍വീസ് ആരംഭിച്ചു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) നേതൃത്വത്തില്‍ ദിനവും 42 സര്‍വീസുകളായിരിക്കും നടത്തുക. 125 പേര്‍ക്കായിരിക്കും ഒരു യാത്രയില്‍ ഇരിക്കാനുള്ള സൗകര്യമുണ്ടാവുക. ദുബായിക്കും ഷാര്‍ജക്കും ഇടയിലെ ഗതാഗത തിരക്ക് കുറയ്ക്കുവാൻ ഈ പുതിയ ഫെറി സര്‍വീസ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ഗുബൈബയിലെത്തിയാല്‍ പെട്ടെന്ന് തന്നെ ദുബായ് മെട്രോയില്‍ കയറാനും ഇതുവഴി യാത്രക്കാര്‍ക്ക്...
തിരുവനന്തപുരം:  ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് സംഘപരിവാർശക്തികളുടെ ഭീഷണി നേരിടുന്ന സംവിധായകൻ അടൂരിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. “സംഘപരിവാറിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാടാണ്, എല്ലാവരെയും ഭയപ്പെടുത്തലാണ് സംഘപരിവാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് ഇത്തരം പ്രസ്താവനകള്‍,” എന്ന് സന്ദര്‍ശനവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അടൂരിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കണ്ടത്.“സംഘപരിവാര്‍ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല, ഈ പ്രശ്‌നം വന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി അടൂരിന്...
ഐ.എസ്.ആർ.ഒ. ഈ അടുത്തകാലത്തു വിക്ഷേപിച്ച ഉപഗ്രഹമാണ്, ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍-2. എന്നാൽ, ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടതാണെന്ന വ്യാജേന ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ പടമായി, പല ചിത്രങ്ങളും ഇന്ന്, വാട്ട്സാപ്പിൽ പ്രചരിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.നിലവില്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ രണ്ടിനെ ഘട്ടം ഘട്ടമായുള്ള ഭ്രമണപഥ ഉയര്‍ത്തലുകളിലൂടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. ഗവേഷകര്‍. ഇതിനിടയിലാണ്, ചന്ദ്രയാന്‍ രണ്ടിന്റെ പേരില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്....
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ പോലീസ് സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19 പേരാണ് ഇതുവരെ പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഈ ലിസ്റ്റ് പ്രിൻസിപ്പാളിന് കൈമാറുകയും ചെയ്തു. അതേസമയം, ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.ഇതുവരെ,...
ന്യൂഡല്‍ഹി:ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക് വിസ അനുവദിച്ചു. ഷമിയ്ക്കെതിരെ ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവുമുള്‍പ്പെടെയുള്ള കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ്, താരത്തിന് വിസ നിഷേധിച്ചത്. എന്നാൽ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐയുടെ ഇടപെടല്‍ ഇതിനെ തുടർന്ന് ഉണ്ടാവുകയായിരുന്നു. ബി.സി.സി.ഐ., സി.ഇ.ഒ. ആയ രാഹുല്‍ ജോഹ്രി, ഷമിയുടെ ലോകകപ്പ്...
വാഷിങ്‌ടൺ:  2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെരായി വിവേചനപരമായ നടപടികൾ എടുത്ത് അവരുടെ അഭിപ്രായസ്വാതന്ത്യ്രത്തിലുള്ള അവകാശം നിഷേധിച്ചതിന്, ഡെമോക്രാറ്റിക് രാഷ്ട്രപതി സ്ഥാനാർത്ഥിയും യു.എസ് കോൺഗ്രസ്സിന്റെ ആദ്യത്തെ ഹിന്ദു അംഗവുമായ തുളസി ഗബ്ബാർഡ്, കുറഞ്ഞത് 50 ദശലക്ഷം യു.എസ്. ഡോളറിനായി ഗൂഗിളിനെതിരെ കേസ് കൊടുത്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു വാർത്തയിൽ പറയുന്നു.ജൂണിൽ, ഡെമോക്രാറ്റിന്റെ ആദ്യ ചർച്ചയ്ക്കുശേഷം, അവരുടെ പ്രചാരണത്തിന്റെ പരസ്യത്തിനുപയോഗിച്ച അക്കൌണ്ടുകൾ ഗൂഗിൾ താത്കാലികമായി നിർത്തിവെച്ചുവെന്ന്, 2013 മുതൽ ഹവായിയിലെ യു.എസ്. പ്രതിനിധിയായി...