28 C
Kochi
Friday, July 30, 2021

Daily Archives: 5th July 2019

ന്യൂഡൽഹി : പെ​ട്രോ​ളി​നും, ഡീ​സ​ലി​നും അ​ധി​ക സെ​സ് ഈ​ടാ​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. കേന്ദ്ര സർക്കാർ സ്പെഷൽ അധിക നികുതിയും റോഡ്, അടിസ്ഥാന സൗകര്യ സെസും ഏർപ്പെടുത്തുന്നതോടെ ഇന്ധനവില വർദ്ധിക്കും.ഇന്ധനനികുതിയിലൂടെ വലിയ വരുമാനമാണു കേന്ദ്രം ലക്ഷ്യമിടുന്നത്. വിവിധ ജനക്ഷേമ പദ്ധതികൾക്കുള്ള പണം ഇതിലൂടെ കണ്ടെത്താമെന്നു സർക്കാർ കരുതുന്നു. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുമെന്നു ഉറപ്പായി.ബ​സ് നി​ര​ക്ക് ഉ​ൾ​പ്പെ​ടെ വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ടാ​ക്സി നി​ര​ക്കു​ക​ളും വ​ർ​ധി​പ്പി​ക്കേ​ണ്ട...
ന്യൂഡൽഹി:ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതിന് 12 പേരെ സുപ്രീം കോടതി ശിക്ഷിച്ചുവെന്നു പി.ടി.ഐ.റിപ്പോർട്ടു ചെയ്തു. 2003 ൽ ആണ് സംഭവം നടന്നത്.വിചാരണക്കോടതി ഇവർക്ക് മുൻപ് ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഗുജറാത്ത് ഹൈക്കോടതി ഈ കേസിൽ ഉൾപ്പെട്ടവരെ വെറുതെ വിടുകയാണുണ്ടായത്. ഹൈക്കോടതി 2011 ൽ ആണു ഇവരെ വിട്ടയച്ചത്. അതിനെതിരായി സി.ബി.ഐയും ഗുജറാത്ത് സർക്കാരും 2012 ൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ...
ചെന്നൈ:  തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാർ 2009 ൽ നൽകിയ രാജ്യദ്രോഹക്കേസിൽ, എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോ (വി.ഗോപാലസ്വാമി) യ്ക്ക് ചെന്നൈയിലെ ഒരു പ്രത്യേക കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു.ഈ കേസിൽ വൈക്കോ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന്, ജഡ്ജി ജെ. ശാന്തിയാണ് ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.2009 ൽ തന്റെ പുസ്തകപ്രകാശനച്ചടങ്ങിനിടെയാണ് ദേശവിരുദ്ധമായ പ്രസ്താവന വൈക്കോ പറഞ്ഞത്. “നാൻ കുറ്റ്‌റം സാത്തുഗിരേൻ” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടയ്ക്ക്, ശ്രീലങ്കയിൽ എ.ടി.ടി.ഇയ്ക്കു...
മലയാളം1. പതിനെട്ടാം പടി മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ തുടങ്ങിയ നിര താനെ ചിത്രത്തിൽ എത്തുന്നുണ്ട്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. തമിഴ് 1. കളവാണി 2ഒളിവിയയും ഗഞ്ച കറുപ്പുവും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രമാണ് കളവാണി 2. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. സർകുനം ആണ്. 2. എനക്ക് ഇന്നും കല്യാണം...
വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പുതിയ ദിശ സമ്മാനിച്ച എഴുത്തുകാരൻ. സവർണ ബ്രാഹ്മണ നായർ സത്വങ്ങളുടെ കഥ പറഞ്ഞു വന്ന തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി നാട്ടുഭാഷയിലൂടെ പച്ചയായ മനുഷ്യജീവിതം വച്ചു കാണിച്ച കഥാകാരൻ.1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കൈനോട്ടക്കാരൻ ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ് പേപ്പര്‍ ഏജന്റ്...
തിരുവനന്തപുരം:  നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം ഹൈക്കോടതിയോട് ആവശ്യപ്പെടും. ക​സ്​​റ്റ​ഡി മ​ര​ണ​ത്തില്‍ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി.ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ് തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാ​ജ്‍കു​മാ​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തും മ​ര്‍ദ്ദിദി​ച്ച​തും കെ.​ബി. വേ​ണു​ഗോ​പാ​ലി‍ന്റെ അ​റി​വോ​ടെ​യാണെന്ന്...
കാലിഫോർണിയ:  ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം തടയാനുള്ള നിയമം കാലിഫോർണിയ പാസ്സാക്കി. വർണ്ണ വിവേചനം തടയാനുള്ള നടപടികളിൽ ഒന്നാണ് ഇത്. അസംബ്ലിയിൽ ഐകകണ്ഠ്യേന പാസ്സാക്കിയ ബില്ല് ഇപ്പോൾ ഗവർണറുടെ ഒപ്പിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. ഈ ബില്ല് വർണ്ണം എന്ന വാക്കിന്റെ നിർവചനം കൂടുതൽ വ്യക്തമാക്കും.ചരിത്രപരമായി തന്നെ മുടിയും വംശത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. വംശവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടാവുന്ന, മുടിയുടെ പേരിലുള്ള വിവേചനത്തെയും ഇനി വംശവിവേചനത്തിന്റെ പരിധിയിലുൾപ്പെടുത്തും. ലോസ് ആഞ്ചലസിൽ നിന്നുള്ള ഡെമോക്രാറ്റ് ആയ...
#ദിനസരികള്‍ 809  എഴുത്തു നന്നാവാന്‍ എന്തു ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരെഴുത്തുകാരനും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഭാഷയേയും ചിന്തകളേയും എങ്ങനെയൊക്കെ നവീകരിച്ചെടുക്കാന്‍ കഴിയുമെന്നും താന്‍ പറയുന്നതിലേക്ക് ആളുകളെ കൂടുതല്‍ കൂടുതലായി എങ്ങനെ ആകര്‍ഷിച്ചെടുക്കാമെന്നുമൊക്കെയുള്ള വേവലാതികള്‍ എഴുത്തുകാരന്റെ കൂടപ്പിറപ്പുമാണ്. എഴുത്തിന്റെ ലോകത്ത് അത്തരത്തിലുള്ള ആശങ്കകളില്‍ നിന്നും മുക്തനായി ആരും തന്നെയില്ല. എഴുത്തച്ഛന്‍ തന്നെ അര്‍ത്ഥിച്ചിരിക്കുന്നത്,വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ എന്നാണല്ലോ.അങ്ങനെ തട്ടും മുട്ടുമില്ലാതെ എഴുതിപ്പോകാന്‍ ദൈവത്തോട്...