31 C
Kochi
Sunday, October 24, 2021

Daily Archives: 18th July 2019

മസ്കറ്റ്:  നവോത്ഥാനദിനം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ ഒമാന്‍. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 23 ന് അവധി ആയിരിക്കും. 49-ാം നവോത്ഥാനദിനമാണ് ആഘോഷിക്കുന്നത്.ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് കൗണ്‍സില്‍ ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുമാണ് അവധി പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം:വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തിൽ സര്‍ക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പു മുടക്കലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍...
തിരുവനന്തപുരം:  ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി വിധി വന്നിരുന്നു. ആ ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നും സീറ്റ് ബെല്‍റ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തില്‍...
കൊച്ചി :സീറോ മലബാർ സഭയിലെ അധികാര തർക്കങ്ങളുടെ തുടർച്ചയായി ആർച്ച് ബിഷപ്പിന്റെ സ്വീകരണ മുറിയിൽ ഒരു വിഭാഗം വൈദികരുടെ സമരം ആരംഭിച്ചു. 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിയുക, സസ്പെൻഡ് ചെയ്ത സഹായമെത്രാൻമാരെ തിരിച്ചെടുക്കുക, വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങളായ ആർച്ചു ബിഷപ്പുമാർ എറണാകുളത്തെത്തി ചർച്ച നടത്തുക, ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന സിനഡ് വത്തിക്കാൻ പ്രതിനിധിയുടെ അധ്യക്ഷതയിൽ ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം...
കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി എത്തി. ഗാലക്സി എ 80 എന്ന ഫോൺ ചൊവാഴ്ച ഇന്ത്യയിൽ ഇറക്കി. ഏപ്രിലിൽ, മലേഷ്യയിൽ ആണ് സാംസങ് ഗാലക്സി എ 80 (Samsung Galaxy A80) എന്ന ഫോൺ ആദ്യമായി ഇറക്കിയത്. എല്ലായിടത്തും ഈ ഫോൺ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാകും.സാംസങ് ഗാലക്സി എ 80 യുടെ വില 47,990 ആണ്. അത് മുൻ‌കൂറായി ജൂലൈ 22 നും...
ചെന്നൈ: കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം...
കൊച്ചി: സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം താമസിക്കുന്ന സാധാരണ ഫ്‌ളാറ്റുകളാണിവിടെയുള്ളത്. കയ്യിലുള്ള സമ്പാദ്യം മുഴുവനും മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഉഴറുകയാണ്. പശ്ചാത്തലം കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ള തീരദേശപരിപാലന നിയമപ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 5 ഫ്‌ളാറ്റുകളും പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി...
മുംബൈ:  വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനക്കമ്പനിയായ ഗോ എയർ, ന്യൂഡൽഹിയിൽ നിന്നും ഭൂട്ടാനിലേക്ക് സർവീസ് നടത്താൻ ആലോചിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും അറിഞ്ഞതായി വ്യാഴാഴ്ച, പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങിയ ഗോ എയർ, മാലി, ഫുക്കെറ്റ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നീ സ്ഥലങ്ങളിലേക്കു കൂടെ അതിന്റെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതായി ഗോ എയർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ നാലു റൂട്ടുകളിൽ...
ശ്രീ​ഹ​രി​ക്കോ​ട്ട: ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 2.43ന് ​ന​ട​ത്തു​മെ​ന്ന് ഐ.​എസ്.ആർ.ഒ. അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ റോ​ക്ക​റ്റ് അ​ഴി​ച്ചെ​ടു​ക്കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ഐ.​എസ്.ആർ.ഒ. വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.ജി.എസ്.എൽ.വി. മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോ‌ർച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ഓ​രോ ടാ​ങ്കി​ലും 34 ലി​റ്റ​ർ ഹീ​ലി​യ​മാ​ണു നി​റ​യ്ക്കു​ന്ന​ത്. ഒ​രു ടാ​ങ്കി​ലെ മർദ്ദം ചോർച്ച മൂലം 12 ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യ​ത്. 2 മണിക്കൂറും 24 സെക്കന്റും...
കൊച്ചി:  ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവെലില്‍ മലയാള സിനിമയ്ക്ക് ഒരു ഇടം കണ്ടെത്തി തന്ന സിനിമയാണ് ഇന്ദ്രന്‍സ് അഭിനയിച്ച് ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍. ഫെസ്റ്റിവലില്‍ ഔട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്‌കാരം 'വെയില്‍മരങ്ങൾ’ നേടിയെടുത്തു. എന്നാല്‍ മുൻ നിര മാധ്യമങ്ങള്‍ ഇതൊരു വാര്‍ത്തയാക്കിയില്ല. സാമൂഹിക മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റു പിടിച്ചതോടെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. മലയാള സിനിമാ ലോകത്തിന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് വെയില്‍ മരങ്ങള്‍...