30 C
Kochi
Sunday, October 24, 2021

Daily Archives: 26th July 2019

കൊച്ചി: നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.'സൗഹൃദ ബസ്' കൊച്ചിയെ വിദ്യാർത്ഥി സൗഹൃദ ബസുകളുടെ ജില്ലയാക്കുവാനുള്ള പദ്ധതിയാണ്.ജില്ലാ കളക്ടർ 'സൗഹൃദ ബസ് പദ്ധതി' വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തുടർച്ചയായി സീറ്റ് തരുന്നില്ല, പ്രവേശനം അനുവദിക്കുന്നില്ല, കൺസഷൻ തരുന്നില്ല തുടങ്ങി നിരവധിയായ പരാതികൾ കിട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങളെ...
കോതമംഗലം:  ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് അവരുടെ വാർഷിക പതിപ്പായ"ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി" എന്ന മാഗസിൻ പിൻവലിച്ചു. നാല് മാസം മുൻപ് പ്രസിദ്ധികരിച്ച മാഗസിനിൽ ശബരിമല പ്രശ്നത്തെ കുറിക്കുന്ന ഒരു ലേഖനം ഉൾപ്പെടുത്തിയതാണ് വിവാദമായത്.'വോക്ക് ജേർണലു'മായുള്ള കൂടിക്കാഴ്ചയിൽ, അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞത്, ഒരു കോളേജ് മാഗസിൻ എന്നതിലുപരിയായി അതിൽ പ്രകോപനപരമായ അംശങ്ങൾ ചേർന്നിട്ടുണ്ട് എന്നായിരുന്നു. "പരാതി...
ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.നേരത്തേ, കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ വിമത എം.എല്‍.എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് വീണതിനു പിന്നാലെയാണ് കര്‍ണ്ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിൽ വരുന്നത്. പതിന്നാലു മാസത്തിന്റെ ആയുസ്സു മാത്രമേ കര്‍ണ്ണാടകയിൽ കുമാരസ്വാമി സര്‍ക്കാരിനു ഉണ്ടായിരുന്നുള്ളു.2007 നവംബറിൽ യെദ്യൂരപ്പ ആദ്യമായി കര്‍ണ്ണാടകയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്തുക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു വന്നിരിക്കുന്നത്.പ്രതിപക്ഷ കക്ഷികളുടെ ഈ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പൂജ്യം മാര്‍ക്ക് ഉള്‍പ്പെടെയുള്ള ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതോടെ,...
തൃശ്ശൂര്‍:തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രമുഖ മലയാളം കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മയ്ക്ക് (88) വിട. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി ജനനം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി...
തിരുവനന്തപുരം: 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. "കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം," എന്നാണു ബി. ഗോപാലകൃഷ്ണന്‍ ഫേസ്‌ബുക്കിൽ കുറിച്ചത്.ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ...
റാഞ്ചി: കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്.ന്യൂസ് 18 ട്വിറ്ററില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ നിയമസഭയ്ക്കു മുന്നില്‍ വച്ചായിരുന്നു സംഭവം, സിങ്ങും അന്‍സാരിയും തമ്മില്‍ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.കോണ്‍ഗ്രസ് എം.എല്‍.എയുടെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഇമ്രാന്‍ ഭായി ഒരു തവണ ജയ് ശ്രീം റാം വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്ന്, സി.പി. സിങ് അറിയിക്കുന്നു....
ഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കുന്നതിനായി കേന്ദ്രത്തിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിന്‍ കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദേശീയ ഗാനത്തിനും, ദേശീയ...
ഡല്‍ഹി : മോദി സര്‍ക്കാരിനെ അനുകൂലിച്ച് 62 പ്രമുഖ കലാകാരന്മാര്‍ ഒപ്പിട്ട കത്ത്. ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമാകുന്നതിനെതിരെ, 49 കലാകാരന്മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിനെതിരെയാണ് ഈ കത്ത് ഇപ്പോള്‍ രംഗത്ത് വന്നത്. നേരത്തെ രാഷ്ട്രീയപ്രേരിതമായാണ് അത്തരമൊരു കത്തെഴുതപ്പെട്ടതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് 62 പേര്‍ ഒപ്പിട്ട കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍...
ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത് വലിയ വാര്‍ത്തയും ഗോസിപ്പുമായിരുന്നു.ഇപ്പോൾ , തെലുങ്ക് സിനിമ രാക്ഷസുഡുവിന്‍റെ പ്രചാരണ പരിപാടിക്കിടെ ബൂമ്രയെ കുറിച്ച് അനുപയോട് ചോദ്യങ്ങളും ഉയർന്നു. പക്ഷെ, ഗോസിപ്പുകളോട് പ്രതികരിക്കാൻ താനില്ലെന്ന് പറഞ്ഞ് അനുപമ ഒഴിഞ്ഞുമാറുകയായിരുന്നു. ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്ന 25 പേരില്‍ ഒരാളായിരുന്നു...