24 C
Kochi
Tuesday, October 26, 2021

Daily Archives: 29th July 2019

ലഖ്‍നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ബി.ജെ.പി. യുടെ എം.എൽ.എ. കുൽദീപ് സിംഗ് സെംഗാറിന് എതിരെ കൊലക്കുറ്റം ചുമത്തി. എം.എൽ.എ. യ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉന്നാവോയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവിൽ സി.ബി.ഐ. യാണ് അന്വേഷിക്കുന്നത്. അതിനാൽ ഈ...
ന്യൂഡൽഹി : രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വർധന. ആഗോള കടുവ ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പുതിയ കണക്കിൽ രാജ്യത്താകെ 2,977 കടുവകളാണ് ഉള്ളത്. 2014 ഇൽ 1,400 കടുവകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 7 മാസം മുൻപു പൂർത്തിയാക്കിയ പഠനത്തിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്.കേരളത്തിൽ 190 കടുവകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2006-ൽ കേരളത്തിൽ ആകെ 46 കടുവകൾ മാത്രമാണുണ്ടായിരുന്നത്. 2010-ൽ ഇത് 71 ആയി ഉയർന്നു. 2014-ൽ...
അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും എത്തുകയാണ് മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി . താരം ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. യുഎസില്‍ സ്ഥിര താമസമായ അദ്ദേഹം മാര്‍ഷല്‍ ആര്‍ട്‌സ് പ്രമേയമാക്കുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ ഏതു ചിത്രമാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ ബച്ചന്‍ പാണ്ഡെയാണ് ഈ ചിത്രമെന്നാണ് വിവരം.പ്രധാനപ്പെട്ടൊരു വേഷത്തിലൂടെ ബോളിവുഡില്‍ എത്തുന്നതിന്റെ...
ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍ക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 100 കോടി സ്മാര്‍ട് ഫോണുകളെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിനും ആന്‍ഡ്രോയിഡ് 9.0 പൈയ്ക്കും ഇടയിലുള്ള...
നാസ: ചൊവ്വയിലേക്ക് നിങ്ങളുടെ പേര് അയക്കാം. നാസയാണ് ഇതിന് അവസരം ഒരുക്കുന്നത്. നാസയുടെ അടുത്ത ചൊവ്വ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കും. അതിനായി നാസ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി പേര് റജിസ്ട്രര്‍ ചെയ്യണം. 2020 ലെ നാസ ദൗത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തില്‍ എത്തുക. ചൊവ്വ ദൗത്യത്തിന് ജനകീയ മുഖം നല്‍കാനാണ് ഇത്തരത്തില്‍ നാസയുടെ നീക്കം.ഇതുവരെ 79 ലക്ഷം പേരോളം ഈ ദൗത്യത്തില്‍ തങ്ങളുടെ പേര് ചേര്‍ത്തു...
ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്സ് സ്ട്രെങ്ത് ഇന്‍ഡിക്സില്‍ (ബി.എസ്‌.ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.ലണ്ടന്‍ കമ്ബനിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സര്‍വേ നടത്തിയത്. ബിഎസ്‌ഐയിലെ ആകെ 100 പോയിന്റില്‍ 84.6 പോയിന്റാണ് പൊതുമേഖല എണ്ണക്കമ്ബനി നേടിയത്....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ. വോഡഫോണ്‍ ഐഡിയയെ പിന്‍തള്ളിയാണ് 331.3 ദശലക്ഷം ഉപയോക്താക്കളുമായി ജിയോ ഇന്ത്യന്‍ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനക്കാരായത്. ജൂണ്‍ 2019 മാസത്തിലെ കണക്ക് പ്രകാരം ഐഡിയ വോഡഫോണ്‍ വരിക്കാരുടെ എണ്ണം 320 ദശലക്ഷമാണ്.റിലയന്‍സ് ഇന്റസ്ട്രീസ് സാമ്ബത്തിക റിപ്പോര്‍ട്ട് പ്രകാരം അവരുടെ കീഴിലുള്ള റിലയന്‍സ് ജിയോയുടെ ജൂണ്‍ 2019വരെയുള്ള ഉപയോക്താക്കളുടെ എണ്ണം 331.3 ദശലക്ഷമാണ്. കഴിഞ്ഞ മെയ് മാസം ഭാരതി എയര്‍ടെല്ലിനെ പിന്നിലാക്കി...
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വിദ്യാര്‍ഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി നിര്‍ബന്ധമായി പണം പിന്‍വലിപ്പിക്കുകയും തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് കോടതി 60 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജോയല്‍ മാംബെ എന്ന ഇരുപതുകാരന്‍ ആണ് പ്രതി. തട്ടികൊണ്ടുപോകല്‍, കവര്‍ച്ച, ലൈംഗീകപീഡനം എന്നീ മൂന്ന് കുറ്റങ്ങള്‍ക്ക് 60 വര്‍ഷം വീതവും, മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ടു വര്‍ഷവും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.2018 ജൂണില്‍ യുടിഎ...
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍കണം.പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കാന്‍...
മുംബൈ : മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളിൽ നിന്നും അമ്പത് എം. എൽ. എ. മാർ ഉടൻ തന്നെ ബി.ജെ.പി. യിൽ എത്തുമെന്ന് മഹാരാഷ്‌ട്ര ജല വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജൻ. ബി.ജെ.പി. യുമായി ഇവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവർ ബി.ജെ.പി. യിൽ എത്തുമെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.നവി മുംബൈ മേയര്‍ എന്‍.സി.പി. യുടെ സന്ദീപ് നായിക്കിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍...