Fri. Mar 29th, 2024
ന്യൂ​ഡ​ൽ​ഹി:

കോ​ൺ​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യെ​ന്ന് തു​റ​ന്ന​ടി​ച്ച് ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും തരൂർ പറഞ്ഞു.പ്രി​യ​ങ്ക ഗാ​ന്ധി കോൺഗ്രസ്സ് പ്ര​സി​ഡ​ന്‍റാ​കണമെന്നാണ് തരൂരിന്റെ അഭിപ്രായം. എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്‍റ്  ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ഉണ്ടാവണം. പ്രസിഡന്‍റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂർ പറയുന്നത്. ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ വ്യക്തമാക്കുന്നു. താ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കാ​നി​ല്ലെ​ന്നും എ​ന്നാ​ൽ പ്രവർത്തക സമിതിയിൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട തരൂർ, കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു. എ​ന്നാ​ൽ ആ​ർ​ക്കും ഇ​തൊ​ന്നും തു​റ​ന്നു പ​റ​യാ​ൻ ധൈ​ര്യ​മി​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *