25 C
Kochi
Wednesday, September 30, 2020
Home 2019 June

Monthly Archives: June 2019

#ദിനസരികള്‍ 804  ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി.ജെ.പി. മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. മാലിന്യങ്ങള്‍ ഒഴുകിച്ചെല്ലുന്നത് ഓടയിലേക്കായിരിക്കുമെങ്കിലും നാളിതുവരെ താന്‍ പുലര്‍ത്തിപ്പോന്നിരുന്ന, അല്ലെങ്കില്‍ അങ്ങനെയാണെന്ന് അഭിനയിച്ചിരുന്ന എല്ലാ വിധ മതേതര ആശയങ്ങളേയും കൈവെടിഞ്ഞ് മതഫാസിസ്റ്റ്...
മസ്കറ്റ്:  പഴയ ചില ബാങ്ക് നോട്ടുകൾ ഇനി രാജ്യത്ത് ഉപയോഗിക്കാൻ കഴിയില്ലെന്ന് സെൻ‌ട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി. ഉപയോഗശുന്യമായ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും സെൻ‌ട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രസ്താവിച്ചു. മാറ്റിയെടുക്കാൻ അനുവദിച്ച സമയപരിധിയ്ക്കു ശേഷം, നിർത്തലാക്കിയ നോട്ടുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കും.ജൂലൈ 1 മുതൽ ഒരുമാസമാണ് നോട്ടുകൾ മാറ്റിയെടുക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. 1995 നവംബർ 1 നു മുമ്പുള്ള എല്ലാ നോട്ടുകളും ഇതിൽ ഉൾപ്പെടും.
കോട്ടയം:  എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍, അമ്മയുടെ സ്മരണാർത്ഥം കുറുപ്പം‌പടി ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മ്മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിതെന്നും, പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗമെന്നും ലൈബ്രറി ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. “അവസാനകാലം വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ഡി.ബാബു പോള്‍ മാതൃകയാണ്. മനുഷ്യരുടെ...
തിരുവനന്തപുരം:  അട്ടക്കുളങ്ങര വനിതാജയിലില്‍നിന്നു രണ്ടുപേര്‍ തടവുചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സജിത, ഉമ എന്നിവരെ പുറത്താക്കുകയും ചെയ്തു.തട്വുകാരികൾ ജയിൽ ചാടിപ്പോയ സംഭവത്തിൽ അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജി. സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.തടവുകാരെ നിരീക്ഷിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയെന്നും, സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. വനിതകളുടെ ജയിലില്‍ ഒട്ടേറെ സുരക്ഷാവീഴ്ചകളുണ്ടെന്നും,...
ജോധ്പൂർ:  രാജസ്ഥാനിലെ ജോധ്പൂരിൽ, ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്സിലെ (എയിംസ്)നഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്തതായി ന്യൂസ് ഏജൻസി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ബിജി എന്ന മലയാളി നഴ്സാണ് ആത്മഹത്യ ചെയ്തത്. ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിനടുത്തുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പോലീസിനു സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബിജി കുടുംബപ്രശ്നങ്ങൾ മൂലം മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായി റൂം മേറ്റ് വെളിപ്പെടുത്തി.കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളൂ.
തിരുവനന്തപുരം:  2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി. പി.എസ്‍.സി. റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാർക്കു പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മട്ടാഞ്ചേരി:  അംഗത്വ ഫീസില്ല, പിഴയില്ല, മറ്റു പൈസയൊന്നും തന്നെയില്ല. കൊച്ചിയിലിതാ ഏഴാം ക്ലാസ്സുകാരിയുടെ സൗജന്യ ലൈബ്രറി. മൂന്നാം ക്ലാസ്സിൽ നിന്നാരംഭിച്ച വായന യശോദ ഷേണായി എന്ന പെൺകുട്ടിയെ ചെന്നെത്തിച്ചത് സൗജന്യ ലൈബ്രറി എന്ന ആശയത്തിലേക്ക്. സൗജന്യ ലൈബ്രറി എന്ന് കരുതി ഞെട്ടണ്ട, മൂവായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളും നൂറിലധികം മെംബർമാരും ഈ ലൈബ്രറിയിലുണ്ട്. അച്ഛന്റെ കൂടെ ലൈബ്രറി പോയപ്പോഴാണ് ലൈബ്രറികളിൽ പൈസ വേണമെന്നുള്ള വിവരം യശോദ അറിയുന്നത്. എന്നാൽ പാവപ്പെട്ടവർ എങ്ങനെ...
ധർമ്മസ്ഥല:  ഈയടുത്തു നടത്തിയ സ്ത്രീവിരുദ്ധവും മത വിരുദ്ധവുമായ പരാമർശങ്ങളിൽ കുടുങ്ങി ആത്മീയാചാര്യനും നോബൽ സമ്മാന ജേതാവുമായ ദലൈ ലാമ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ധാർമിക മൂല്യങ്ങൾ ഇല്ലായെന്നും യൂറോപ്പിലെ മുസ്‌ലിം കുടിയേറ്റം പ്രതിരോധിക്കണമെന്നും തന്റെ പുനർജന്മത്തിൽ സ്ത്രീയായിരിക്കാ‍നാണ് ആഗ്രഹമെന്നും, സുന്ദരിയായിരിക്കണമെന്നും ആകര്ഷണതയുണ്ടാവണമെന്നും അദ്ദേഹം ഈയിടെ പറയുകയുണ്ടായി. ബി.ബി.സിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്.ട്രംപ് ഉപയോഗിക്കുന്ന അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം തെറ്റാണെന്നും, അന്താരാഷ്ട്ര പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്വം അമേരിക്ക...
തിരുവനന്തപുരം:  തിരുവനന്തപുരം നെടുമങ്ങാട് ഉപയോഗശൂന്യമായ കിണറിൽ പതിനാറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരന്തര ആർ.സി. പള്ളിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയായ മഞ്ജുവിനെയും (39) സുഹൃത് അനീഷിനെയും (32) അറസ്റ്റ് ചെയ്തു.മഞ്ജുവിനെയും മകളെയും ഒരാഴ്‌ചയായി കാണാനില്ല എന്ന് കുട്ടിയുടെ അമ്മൂമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാതാവിനെയും സുഹൃത്തിനെയും തമിഴ്‌നാട്ടിൽ വെച്ച് പോലീസ് പിടികൂടി. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് മഞ്ജു പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം...
തിരുവനന്തപുരം :തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തൽ.ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസുമായുള്ള ബന്ധം ജേക്കബ് തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്.1996 മുതൽ താൻ ആർഎസ്എസുമായി സഹകരിച്ചു പോരുകയാണ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തിൽ...