30 C
Kochi
Sunday, October 24, 2021

Daily Archives: 17th July 2019

സോൻഭദ്ര:  മൂന്നു സ്ത്രീകളടക്കം ഒമ്പതുപേർ കിഴക്കൻ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഒരു ഗ്രാമത്തിൽ, ഭൂമിതർക്കത്തെത്തുടർന്നു വെടിയേറ്റു മരിച്ചു. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്.ജില്ലയിലെ ഊഭ ഗ്രാമത്തിൽ, ഗ്രാമമുഖ്യനായ യജ്ഞ ദത്ത്, രണ്ടു വർഷം മുമ്പ് 36 ഏക്കർ കൃഷിസ്ഥലം വാങ്ങിയിടത്താണ് സംഭവം നടന്നത്. ഇന്ന് ദത്തും കൂട്ടാളികളും സ്ഥലം ഏറ്റെടുക്കാൻ പോയി. ഗ്രാമത്തിലെ ജനങ്ങൾ അതിനെ എതിർത്തതിനെത്തുടർന്ന് ഗ്രാമമുഖ്യന്റെ കൂടെ വന്നവർ, വെടിവെയ്ക്കുകയാണുണ്ടായതെന്നു പോലീസ്...
തഞ്ചാവൂർ:  ബീഫ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങൾ പോസ്റ്റിട്ട ആളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ് നാട് കുടിയരശു കക്ഷി മുൻ അദ്ധ്യക്ഷൻ എസ്. ഏഴിലൻ ആണ് അറസ്റ്റിലായത്. ഫേസ് ബുക്കിൽ ക്ഷണക്കത്ത് പോസ്റ്റു ചെയ്തതിനാണ് അറസ്റ്റ്. കുംഭകോണത്താണ് ബീഫ് ഫെസ്റ്റ് നടത്തുക എന്നാണ് അറിയിപ്പ്.298 (ഒരാളുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന രീതിയിൽ മനഃപൂർവ്വം വാക്കുകൾ ഉപയോഗിക്കൽ), 504 (സമാധാനാന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം), 505 (2) (പല വിഭാഗങ്ങൾ...
കൊച്ചി:  ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം അൻ‌വർ റഷീദ്, ട്രാൻസ് എന്ന ചിത്രവുമായി തിരിച്ചുവരുന്നു. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ പുരോഗമിയ്ക്കുന്നു.അൽ‌ഫോൻസ് പുത്രൻ ഈ ചിത്രത്തിൽ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, സൌബിൻ ഷഹീർ, വിനായകൻ, വേദിക എന്നിവരും ഈ ചിത്രത്തിലുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലെ അഞ്ചുഘട്ടങ്ങളാണ് ഈ ചിത്രം പറയുന്നത്.അമൽ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്....
ന്യൂഡൽഹി:ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാൻ തടവിലാക്കിയ 49 കാരനായ കുൽഭൂഷൺ ജാധവിന്റെ ശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നു. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്കിസ്ഥാൻ സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.“കുൽഭൂഷൺ സുധീർ ജാധവുമായി ആശയവിനിമയം നടത്താനും, ബന്ധപ്പെടാനും, തടവിൽ അദ്ദേഹത്തെ സന്ദർശിക്കാനും, അദ്ദേഹത്തിനു നിയമസഹായം ഏർപ്പെടുത്താനുമുള്ള ഇന്ത്യയുടെ അവകാശം പാക്കിസ്ഥാൻ നിഷേധിച്ചു.” യു.എൻ....
തിരുവനന്തപുരം : എസ്.എഫ്.ഐ യൂ​ണി​റ്റ് പ്രസിഡന്റ് ഒരു വിദ്യാർത്ഥിയെ കുത്തിയതുമായി ബന്ധപ്പെട്ട സംഘർഷം മൂലം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച മുതൽ തുറക്കാൻ ധാരണയായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പുതിയ പ്രിൻസിപ്പാളിനെയും നിയമിച്ചു. തൃശ്ശൂര്‍ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാളായ സി. സി. ബാബുവിനെയാണ് പുതിയ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളായി സർക്കാർ നിയമിച്ചത്.അതിനിടെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​ആ​ര്‍. റി​യാ​സ് ക​ണ്‍​വീ​ന​റാ​യ പുതിയ എസ്.എഫ്.ഐ. അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വന്നു....
കളമശേരി : ജില്ലയെ നിപാ വിമുക്തമായി 21ന‌് പ്രഖ്യാപിക്കും. മന്ത്രി കെ കെ ശൈലജ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.നിപാ വിമുക്തമായി പ്രഖ്യാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനം നിർത്തും.നിപാ ബാധയെ തുടർന്ന് ആസ്റ്റർ മെഡ‌്സിറ്റിയിൽ ചികിത്സയിലുള്ള യുവാവിന് അടുത്തിടെ രണ്ടു പ്രാവശ്യം പരിശോധന നടത്തിയിരുന്നു. രണ്ടിലും ഫലം നെഗറ്റീവായതോടെ ഭീതി പൂർണമായും ഒഴിഞ്ഞു. യുവാവിനെ അടുത്തയാഴ‌്ച ഡിസ്ചാർജ് ചെയ്യും.  ജൂൺ...
കൊച്ചി: ഫെളക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് ഇനിയും മറുപടി എന്നായിരുന്നു കോടതിയുടെ പ്രതികരണം. നിരോധന ഉത്തരവുണ്ടായിട്ടും ഫെളക്‌സ്  ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള...
കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.കൈയേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്ബോള്‍ തന്നെ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നെന്നാണ് കോടതി വിമര്‍ശിച്ചത്.കൈയേറ്റ ഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010-ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൃത്യമായി...
കൊല്ലം: കൊല്ലം അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിന് പുറമെ 26 വർഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയോടുക്കാനും കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചു.സ്‌കൂളിലേക്ക് പോയ കുട്ടിയെ മാതൃസഹോദരീ ഭർത്താവായ രാജേഷ് കുളത്തൂപ്പുഴയിലെ എസ്റ്റേറ്റിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുകുട്ടിയുടെ മാതൃസഹോദരീ ഭർത്താവായ പ്രതി രാജേഷ് സമാനതകളില്ലാത്ത കുറ്റമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് മാത്രം വധശിക്ഷ...
ഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഗ്രാമ വികസ മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ദരിദ്രര്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്നും എന്നാല്‍ പദ്ധതി എക്കാലവും തുടരാനാവില്ലെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. ദാരിദ്ര്യത്തെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇത്തരമൊരു പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍...