30 C
Kochi
Sunday, October 24, 2021

Daily Archives: 31st July 2019

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും ഐ. ഒ. എസ്സിലും ഫ്ലൈറ്റ് സിമുലേറ്റര്‍ മൊബൈൽ ഗെയിം ലഭ്യമാകും.ഇപ്പോള്‍ സിംഗിള്‍ പ്ലെയര്‍ പതിപ്പാണ് ഇറങ്ങുന്നതെങ്കിലും ഉടന്‍ മള്‍ട്ടി പ്ലെയര്‍ പതിപ്പ് വന്നേക്കും.ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ വിംഗ് കമാന്‍റര്‍ അഭിനന്ദൻ വർദ്ധമനോട് രൂപസാദൃശ്യമുള്ള വ്യോമസേന പോരാളിയാണ് ഗെയിമിന്റെ ടീസറില്‍ ഉള്ളത്. പാകിസ്ഥാന്‍ വിമാനം...
ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങളെ തടയുവാനാണ്, സർക്കാരിന്റെ ഈ നടപടി. ജീവപര്യന്തം മുതൽ മരണ ശിക്ഷ വരെ കൊലപാതക കുറ്റങ്ങൾക്ക് ലഭിച്ചേക്കുമെന്ന്, പാർലമെന്ററികാര്യ മന്ത്രി, ശാന്തി ധരിവാൾ വ്യക്തമാക്കി.'രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലി‍ഞ്ചിംഗ് ബിൽ, 2019' പ്രകാരം, ജാതീയമായ കാരണങ്ങളുടെ പേരിൽ വിവാഹം മുടക്കാൻ...
ബെംഗളൂരു: എസ്.വി. രംഗനാഥന്‍ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ, ഇടക്കാല ചെയര്‍മാനായി നിയമിക്കപ്പെട്ടു. കഫേ കോഫിഡേയുടെ ഉടമ, വിജി സിദ്ദാര്‍ത്ഥ നിര്യാതനായതിനെ തുടര്‍ന്നാണ് കമ്പനി ബോര്‍ഡിന്റെ ഈ പുതിയ നീക്കം. ബുധനാഴ്ച ചേർന്ന ബോര്‍ഡിലാണ് തീരുമാനം. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ്.വി. രംഗനാഥ്.ചെയർമാനൊപ്പം, കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും തിരഞ്ഞെടുത്തു.നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇങ്കിതങ്ങൾ സംരക്ഷിക്കാന്‍ കോഫിഡേ പ്രതിജ്ഞാബദ്ധമാണ്, ബോര്‍ഡ്...
തിരുവനന്തപുരം : ടെലിവിഷന്‍ കലാകാരന്മാർ സംഘടിപ്പിച്ച സെമിനാറിനിടെ, സർക്കാരിനെയും സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും രൂക്ഷമായി വിമർശിച്ചു പ്രശസ്ത സംവിധായകന്‍‌ അടൂര്‍‌ ഗോപാലകൃഷ്ണന്‍. 'സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍, ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് സംഘടിപ്പിച്ച സെമിനാറായിരുന്നു, അടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചത്.“ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്‍റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി അത് മാറി. അതിനാലാണ് 'ബാഹുബലി'യൊക്കെ അവാര്‍ഡ് നേടുന്നത്.' അടൂര്‍ പറഞ്ഞു‍....
ന്യൂഡല്‍ഹി: ഉന്നാവോക്കേസിലെ അതിജീവിച്ചവളായ പെണ്‍കുട്ടിക്ക്, ദുരൂഹ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ, സി.ബി.ഐ. എഫ്‌.ഐ.ആർ. പ്രതി പട്ടിക പുറത്ത്. ഇതിൽ, ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെൻഗാറിന് പുറമെ യു.പി. മന്ത്രിയുടെ ബന്ധുവിനെയും സി.ബി.ഐ. പ്രതിചേര്‍ത്തിട്ടുണ്ട്. സെൻഗാറിന്റെ പേരുകൂടാതെ, ഒന്‍പത് പേരുകളാണ് എഫ്.ഐ.ആറിൽ ഉള്ളത്. യു.പി സഹമന്ത്രി രവീന്ദ്ര പ്രസാദ് സിങ്ങിന്റെ മരുമകനായ അരുണ്‍ സിങ്ങിന്റെ പേര് എഫ്‌.ഐ.ആറിലുണ്ടെന്ന റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സിയാണ് പുറത്തു വിട്ടത്. നിലവിൽ, കൊലപാതകം, വധശ്രമം,...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ, പുതിയ പരിശീലകന്റെ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ അഭിപ്രായങ്ങൾക്കു പിന്തുണയുമായി ഗാംഗുലി. പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ടീം നായകൻറെ അഭിപ്രായം പ്രധാനപെട്ടതെന്നാണ് ഗാംഗുലി പറയുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍, ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെങ്കിൽ സന്തോഷമെന്ന് കൊഹ്‌ലി പ്രസ്താവിച്ചിരുന്നു.എന്നാൽ, പരിശീലകനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയിലെ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് കൊഹ്‌ലിയുടെ അഭിപ്രായം ഇതിൽ പരിഗണിക്കുന്നില്ലെന്ന് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന്,...
ഓസ്ലോ: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തിൽ നോര്‍വെയിലെ സ്വാല്‍ബാഡില്‍, ഇരുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇത്രയും റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം കാലാവസ്ഥ വ്യതിയാനമെന്ന റിപ്പോർട്ടിനെ ശരിവച്ചു ഗവേഷകർ.അപൂര്‍വ ജീവിവര്‍ഗമായ, ഉത്തരധ്രുവത്തിലെ കലമാൻ വിഭാഗത്തിൽപ്പെട്ട റെയിന്‍ഡിയറുകളാണ് കൂട്ടത്തോടെ ചത്തൊടിങ്ങിയത്. ഇത്രയും റെയിന്‍ ഡിയറുകളെ ചത്തനിലയില്‍ കണ്ടെത്തിയത് ഭീതിയുണ്ടാക്കിയെന്നും കാലാവസ്ഥയിലെ മാറ്റങ്ങള്‍ എങ്ങനെ പ്രകൃതിയെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിതെന്നും നോര്‍വീയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക ആഷ്‌ലിദ് ഓന്‍വിക്...
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തിയതിനെ തുടർന്ന്, ഉത്തേജക മരുന്ന് പരിശോധനയില്‍ യുവ താരം പരാജയപ്പെടുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയിരുന്ന ടെര്‍ബറ്റലൈനിന്റെ അംശമായിരുന്നു കുഴപ്പമുണ്ടാക്കിയത്.2019ൽ ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിന്റെ...
ദില്ലി: നെതര്‍ലാ‍ന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളസർക്കാരുടെ നീക്കം. നിലവിൽ, 30,000 മുതല്‍ 40,000 വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെ അറിയിച്ചു. ദില്ലിയില്‍ നടന്ന സ്ഥാനപതിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ്, കേരളത്തിലെ നേഴ്സുമാര്‍ക്ക് ഉപകരിക്കുന്ന നീക്കം ഉണ്ടായത്.നേഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നെതര്‍ലാന്‍‍ഡ്സില്‍ ഇപ്പോഴുള്ളത്. നേഴ്സുമാരുടെ ഈ ക്ഷാമം പരിഹരിക്കാന്‍...
യു.എസ്.: 'പിള്ള മനസ്സിൽ കള്ളമില്ല...' ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ അലിഞ്ഞുപോയിരിക്കുകയാണ്. യു.എസ്- മെക്‌സികോ അതിരുകൾ. രണ്ടു രാജ്യങ്ങളിലേയും കുട്ടികള്‍ ഒത്തുകൂടി സിസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്തിരിക്കുന്നത്. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍, 2000 മൈല്‍ നീളത്തില്‍ മതില്‍ നിര്‍മ്മിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മതിൽ വിഷയം വിവാദവും ആയിരുന്നു, ട്രംപ് ഭരണകൂടം നിര്‍മ്മിക്കുന്ന ഈ വിവാദ മതിലിലാണ്, പ്രത്യേകം നിർമ്മിച്ചെടുത്ത സീസോകളിലായി കുട്ടികൾ കളിക്കുന്നത്. മതിലിനു വേണ്ടി, രണ്ടരദശലക്ഷം ഡോളര്‍ ചിലവാക്കാന്‍...