30 C
Kochi
Sunday, October 24, 2021

Daily Archives: 21st July 2019

തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച് തിരുവനന്തപുരം ടെക്നോ പാർക്കിൽ ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ സർക്കാരിന്റെ ചുവപ്പു നാടയിൽ കുരുങ്ങുന്നവെന്ന പരാതിയുമായി നിസാൻ മോട്ടോർ കോർപറേഷൻ രംഗത്തെത്തി. നിസാൻ മോട്ടോർ കോർപ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവർത്തനങ്ങൾക്കം ഗവേഷണങ്ങൾക്കുമുള്ള ആഗോള കേന്ദ്രമാണ് നിസാൻ ഡിജിറ്റൽ ഹബ്ബ്.നിസാൻ ഡിജിറ്റൽ ടെക്നോളജി ഹബ്ബ് മൂന്നു വർഷത്തിനകം 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ഉദ്‌ഘാടനവേളയിൽ സർക്കാരിന്റെ അവകാശവാദം. എന്നാൽ, പ്രവർത്തനം തുടങ്ങി ഒരു...
തിരുവനന്തപുരം:  സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു.ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടിഷ് എണ്ണക്കപ്പലില്‍ 23 പേരില്‍ 18 ഇന്ത്യക്കാരാണ് ഉള്ളത്. കപ്പലില്‍ ആകെ 4 മലയാളികള്‍ ഉണ്ടെന്നാണ് വാർത്തകൾ.അതേസമയം, കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മലയാളികളെ അടിയന്തിരമായി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി...
ന്യൂഡൽഹി:  ദേശത്തെ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കിയ വിമാനയാത്രയായ, ഉഡാൻ പദ്ധതിയനുസരിച്ച്, എട്ട് യാത്രാറൂട്ടുകൾ കൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ.റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടെണ്ണം വടക്കുകിഴക്കൻ ഭാഗത്തേക്കാണ്. ഇതോടെ ഉഡാന്റെ മൊത്തം സർവീസുകളുടെ എണ്ണം 194 ആയെന്ന് ഒരു ഔദ്യോഗികക്കുറിപ്പിൽ പറയുന്നു.മൈസൂർ - ഹൈദരാബാദ്, ഹൈദരാബാദ് - മൈസൂർ, മൈസൂർ - ഗോവ, ഗോവ - മൈസൂർ, മൈസൂർ - കൊച്ചി, കൊച്ചി - മൈസൂർ, കൊൽക്കത്ത -...
മുംബൈ:  ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസ്സുകാരന്‍ ആരെയും ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്.ഭക്ഷണം വരുന്നത്, വൃക്ഷങ്ങൾ, മൃഗങ്ങൾ, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‌പാൻഡ ഇവയില്‍ നിന്നുമാണെന്നാണ് കുട്ടി ഉത്തരമായി എഴുതിയത്. ഒന്നാംക്ലാസ്സുകാരന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു...
മുംബൈ:  താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു, ചർച്ച് ഹിൽ ചേംബർ എന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീ പിടിച്ചത്. 14 ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.കെട്ടിടത്തിനുള്ളിൽ ഉള്ള മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. അഗ്നിശമനസേനാവിഭാഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
ന്യൂഡൽഹി:  സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.ഐ. ജനറല്‍ സെക്രട്ടറിയാണ് രാജ. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം എത്തുന്നത്. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഡി. രാജയെ സുധാകര്‍ റെഡ്ഡിയാണ് നിര്‍ദ്ദേശിച്ചത്. 2012 ലാണ് സുധാകര്‍ റെഡ്ഢി ജനറല്‍ സെക്രട്ടറിയായത്. 2021 ഏപ്രില്‍ വരെ പദവിയില്‍ തുടരാമെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഴിയണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചത്.എ.ഐ.ടി.യു.സി....
കെയ്‌റോ : അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനദ്ജായാണ് അൾജീരിയ്ക്ക് വേണ്ടി ഗോൾ നേടിയത്.1990 ഇൽ സ്വന്തം നാട്ടിൽ കിരീടം നേടിയതിനു ശേഷം നീണ്ട 29 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അൾജീരിയ വീണ്ടും ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുത്തമിട്ടത്. കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ അൾജീരിയക്ക് ഗ്രൂപ്പ്...
ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയവ അംബരചുംബികളായ കെട്ടിടങ്ങളുടെ ശില്പിയായിരുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോനാസ് ടവേഴ്സ് (452 മീറ്റർ.)വെളളിയാഴ്ച ന്യൂ ഹെവനിൽ വെച്ചായിരുന്നു മരണം. അർജന്റീനയിൽ ജനിച്ച സീസർ പെല്ലി പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. 1991 ഇൽ അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ശില്പിയായി സീസർ പെല്ലിയെ തിരഞ്ഞെടുത്തിരുന്നു.ജപ്പാനിലെ...
ന്യൂഡൽഹി:  ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് ഷീല ദീക്ഷിത് അന്തരിച്ചത്.അവരുടെ മൃതദേഹം ആശുപത്രിയിൽ നിന്നും നിസാമുദ്ദീൻ ഈസ്റ്റിലെ വീട്ടിലേക്കു കൊണ്ടുപോയി. അന്തിമോപചാരം അർപ്പിക്കാനായി അവിടെ വെച്ച ശേഷം കോൺഗ്രസ് ആസ്ഥാനത്തേക്കു കൊണ്ടുപോകും. നിഗം ബോധ് ഘാട്ടിൽ ഉച്ചയ്ക്കു 2.30 ന് സംസ്കാരച്ചടങ്ങുകൾ നടക്കും. താന്‍ മരിച്ചാല്‍ സി.എന്‍.ജി. ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ഷീല ദീക്ഷിത് ആഗ്രഹിച്ചിരുന്നത്. അപ്രകാരം തന്നെ...
ഹൈദരാബാദ്:  ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇവിടെയുള്ള ട്രാഫിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൌൺസിലിങ്ങിന് ഹാജരാവാനും നിർദ്ദേശിക്കും.താനടക്കം മൂന്നുപേർ സഞ്ചരിക്കുന്ന ഒരു ഇരുചക്രവാഹനത്തിന്റെ വീഡിയോ ദൃശ്യം രാം ഗോപാൽ വർമ്മ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു.ഹൈദരാബാദിലെ ഒരു തീയേറ്ററിൽ സിനിമ കാണാൻ പോവുകയായിരുന്നു വർമ്മ എന്നാണ് പോലീസ് പറയുന്നത്.മൂന്നുപേർ ഇരുചക്രവാഹനത്തിൽ ഒരുമിച്ചു യാത്ര...