31 C
Kochi
Sunday, October 24, 2021

Daily Archives: 20th July 2019

ഇറാന്‍: രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട് .എണ്ണ കപ്പിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ് എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്നത് വ്യക്തമല്ല.സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു സ്റ്റെനാ ഇംപേരോ കപ്പലാണ് ഇറാന്‍ കണ്ടുകിട്ടിയത്.ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വ്യക്തമാക്കിയത് .കപ്പലിലെ ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്...
ഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍ ഡല്‍ഹിയിലെ പി.സി.സി. അധ്യക്ഷയായിരുന്നു. അഞ്ചുമാസം കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീല ദീക്ഷിത്.1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഡല്‍ഹിയുടെ മുഖച്ഛായ...
മുംബൈ: ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 35 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് സെബി ചെയര്‍മാന്‍ അജയ് ത്യാഗി നിര്‍മല സീതാരാമന് കത്തയച്ചു.ബാങ്കുകള്‍ ഉള്‍പ്പെടെ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 25 ശതമാനത്തിന്റെ പരിധി നടപ്പാക്കാന്‍ ഇനിയുമായിട്ടില്ല. ഇതില്‍ത്തന്നെ ആറു ബാങ്കുകളില്‍ 90 ശതമാനത്തിലധികമാണ് സര്‍ക്കാര്‍ പങ്കാളിത്തം ഉള്ളത്.സെബിയുടെ കരുതല്‍ ധനം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദേശം നടപ്പായാല്‍...
മധ്യപ്രദേശ്: കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയ്ഡ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന കൃത്രിമ പാല്‍ ഉത്പാദന യൂണിറ്റിലാണ് റെയ്ഡ് നടന്നത്.സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫാക്ടറികളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം...
ഉത്തര്‍പ്രദേശ്: മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. ബിഹാര്‍ ഗവര്‍ണ്ണറായിരുന്ന ലാല്‍ജി ടാണ്ഡനെ മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായി നിയമിച്ചു. ഫഗു ചൗഹാനാണ് ബിഹാറിന്റെ പുതിയ ഗവര്‍ണ്ണര്‍. ജഗ്ദീപ് ധാങ്കറെ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായും രമേശ് ബായിസിനെ ത്രിപുര ഗവര്‍ണ്ണറായും നിയമിച്ചു.നാഗാ സമാധാന ഉദ്യമത്തിന്റെ സര്‍ക്കാര്‍...
ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറും.ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയിരിക്കുന്നത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത്...
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയെന്നും അദ്ദേഹം പറഞ്ഞു.ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതികരിച്ചത്.പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയില്‍ അധികൃതരില്‍ നിന്നും രാജ്കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നതായി...
ഡല്‍ഹി: ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ആയ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ ഇന്ത്യയില്‍ ജൂലൈ 22-ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും. ഉച്ചക്ക് 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുന്നത്. വണ്‍പ്ലസിന്റെ 7 പ്രോ ഫോണുകളുമായിട്ടാണ് K20 പ്രൊ മത്സരിക്കുന്നത്. ചൈനയില്‍ നേരത്തെ ലോഞ്ച് ചെയ്ത ഫോണിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ജൂലൈ 17-ന് ആണ് ഫോണ്‍ അവതരിപ്പിച്ചത്.സ്നാപ്ഡ്രാഗണ്‍ 855 SoC, മിഡ്റേഞ്ച് വിലയ്ക്ക് ട്രിപ്പിള്‍ ക്യാമറ...
മിസോറാം: 40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ് ആന്ധ്രാ സ്വദേശിനിയായിരുന്ന കമല 1978ല്‍ മിസാറാമിലേക്ക് എത്തുന്നത്. മൂന്നു മക്കളൊക്കെയായി കമലയും കുടുംബവും അയ്‌സ്വാളില്‍ സ്ഥിരതാമസമാക്കി.ആദ്യമൊക്കെ കത്തുകളിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും ക്രമേണ കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു. ഇതിനിടെ പലതവണ നാട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്നെങ്കിലും ജോലിത്തിരക്കും കുട്ടികളുടെ പഠനവും ചില സാമ്ബത്തികബാധ്യതകളും കാരണം...
മിര്‍സാപുര്‍:ഒടുവിൽ പ്രിയങ്കയ്ക്ക് മുന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മുട്ടുമടക്കി. 24 മ​ണി​ക്കൂ​ർ നീ​ണ്ട കുത്തിരിപ്പിനൊടുവിൽ എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കണ്ടു. അ​തേ​സ​മ​യം, ബ​ന്ധു​ക്ക​ൾ​ക്ക് പ്രി​യ​ങ്ക​യെ കാ​ണാ​ൻ അ​ധി​ക​നേ​രം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യാ​ണ് പ്രി​യ​ങ്ക​യെ ക​ണ്ട​ത്. ഇ​വ​രോ​ട് പ്രി​യ​ങ്ക കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. എന്നാൽ കൊല്ലപ്പെട്ടവരുടെ ചില ബന്ധുക്കൾ മാത്രമാണ് തന്നെ സന്ദർശിച്ചതെന്നും...