28 C
Kochi
Friday, October 22, 2021

Daily Archives: 16th July 2019

 ലോകകപ്പില്‍ഫൈനലിൽ ഏതാണ് സാധിക്കാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത് 886 പോയിന്റ് നേടി കോലിയാണ്. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്. 809 പോയിന്റ് ആണ് ബുംറക്ക് ഉള്ളത്. ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. കെയിന്‍ വില്യംസണ്‍ ആറാം സ്ഥാനതെത്തി. ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യസണിനെ ആറാം സ്ഥാനത്തെത്തിച്ചത്. 796 പോയിന്റാണ് വില്യംസണിന് ഉള്ളത്. ബൗളിങ്ങില്‍ രണ്ടാം...
മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം കോർപ്പറേഷന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഡോംഗ്രിയിലെ ടൺടൽ തെരുവിൽ രാവിലെ പതിന്നൊന്നരയോടെയാണ് അപകടം ഉണ്ടായത്. കേസർഭായ് എന്ന 4 നില കെട്ടിടമാണ് തകർന്നത് വീണത്. കെട്ടിടത്തിന് നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും ജാഗ്രത പാലിക്കാൻ...
തിരുവനന്തപുരം :ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മനീതി സംഘം വന്നപ്പോള്‍...
കണ്ണൂർ : കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്ക് ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയുടെ ഹൃദയ സ്പർശിയായ കത്ത്.പ്രതിപക്ഷമില്ലാതെ സി.പി.എം. ഭരിക്കുന്ന ആന്തൂർ നഗരസഭ അധികൃതർ കൺവെൻഷൻ സെന്ററിന് അനുമതി നല്കാതിരുന്നതിൽ മനം നൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സാജന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് സാജന്റെ വീട്ടിലെത്തിയ സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ നേതാക്കൾ സി.പി.എം. അനുഭാവികളായ സാജന്റെ കുടുബത്തിന്റെ കൂടെ പാർട്ടി ഉണ്ടാകും...
#ദിനസരികള്‍ 820കാടിനോട് അത്രമേല്‍ ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ഞാന്‍ ഇടക്കിടയ്ക്ക് എന്‍. എ. നസീറിന്റെ എഴുത്തുകളിലേക്ക് ചെന്നു കയറുന്നത്. നസീര്‍ വന്യതയുടെ മഹാപ്രവാഹങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു, ഞാനാകട്ടെ ആ പ്രവാഹത്തിലേക്ക് ചെന്നു വീണ് സ്വയം മറന്നു ഒഴുകിത്തൊടുങ്ങുന്നു , എവിടേക്കെന്നില്ലാതെ. കാടിന്റെ ഓരോ തരികളുടേയും സ്പന്ദനങ്ങളെ അറിഞ്ഞ്, എന്നാല്‍ അവയെ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയുള്ള ഈ ഒഴുക്കിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.കാടിലേക്ക് ചെന്നു കയറുന്നവന്‍ തന്റെ അഹങ്കാരങ്ങളെ അഴിച്ചു വെക്കേണ്ടതാകുന്നു. നേര്‍‌രേഖയില്‍ സഞ്ചരിക്കുന്ന വനനിയമങ്ങള്‍ക്കു...
കാഠ്മണ്ഡു : നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സംഘടനകളുടെയും സഹായം ആവശ്യപ്പെട്ടു.മഴയുടെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ ആളുകൾ വെള്ളപ്പൊക്കത്തില്‍നിന്ന് മോചിതരായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 16,520 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍,...
പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിനായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തുന്ന അയ്യപ്പന്മാർക് ഇനി നിലയ്ക്കല്‍ വരെ ആകാശമാര്‍ഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്ത് കാലടിയില്‍ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങും.നവംബര്‍ 17 മുതല്‍ ജനുവരി 16 വരെയാണ് എയര്‍ ടാക്സി സംവിധാനം.ശബരി സര്‍വീസസാണ് എയര്‍ ടാക്സി ഒരുക്കുന്നത്. ഇതുവഴി 35 മിനിറ്റ് കൊണ്ട് കാലടിയില്‍ നിന്ന് നിലയ്ക്കല്‍ എത്താന്‍ സാധിക്കും. പൈലറ്റ് ഉള്‍പ്പെടെ 4 പേര്‍ക്ക് കയറാവുന്ന...
ദുബായ്:ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിനുപരി ഈ പദ്ധതികൊണ്ട് പ്രതിവർഷം 33 ലക്ഷം ദിർഹമാണ് ലാഭിക്കാൻ പോകുന്നത്.ദുബായ് എയര്‍പോര്‍ട്‌സും ദീവക്ക് കീഴിലുള്ള ഇത്തിഹാദ് എനര്‍ജി സര്‍വീസസ് കമ്ബനിയും ചേര്‍ന്നാണ് പുതിയ സംരംഭത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അഞ്ചു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ് പദ്ധതി വര്‍ഷത്തില്‍ 7,483,500 കിലോ വാട്ട് ഊര്‍ജം...
പനമരം:വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യര്‍ വഞ്ചിച്ചുവെന്ന പരാതിക്ക് പരിഹാരം. സർക്കാറിനോടൊപ്പം പത്തു ലക്ഷം രൂപ നൽകി നല്‍കി കോളനിയുടെ നവീകരണത്തില്‍ പങ്കാളിയാകുമെന്നും ഈ വിഷയത്തില്‍ ഇനിയും അപമാനം സഹിക്കാന്‍ സാധിക്കില്ലായെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു. എന്നാൽ താൻ ആർക്കും വീട് നൽകാം എന്ന് പറഞ്ഞു വഞ്ചിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.എന്നാൽ വയനാട് പരക്കുനി ആദിവാസിക്കോളനിയിലെ 57...