31 C
Kochi
Sunday, October 24, 2021

Daily Archives: 3rd July 2019

ധാക്ക:  25 വർഷം മുമ്പ്, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെ ആക്രമിച്ചതിന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ 9 പ്രവർത്തകർക്ക് വധശിക്ഷയും, 25 പേർക്കു ജീവപര്യന്തം തടവും നൽകാൻ, ബംഗ്ലാദേശിലെ ഒരു കോടതി, ബുധനാഴ്ച ഉത്തരവിട്ടതായി ഫസ്റ്റ്‌പോസ്റ്റ് (Firstpost) റിപ്പോർട്ടു ചെയ്തു. അഡീഷണൽ സെഷൻസ് ജഡ്ജി രുസ്തം അലി, ഇതേ കേസിൽ ഉൾപ്പെട്ട 13 പേർക്ക് 10 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.ബി.എൻ.പി. അദ്ധ്യക്ഷ ഖാലിദ സിയ...
ന്യൂഡൽഹി:  താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.മൂല്യങ്ങളും, ആദർശങ്ങളും കൊണ്ട് നമ്മുടെ മനോഹരമായ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പാർട്ടിയെ സേവിയ്ക്കാൻ കഴിഞ്ഞത് ഒരു ബഹുമതി ആയിട്ടു കാണുന്നുവെന്നും, തന്റെ രാജ്യത്തിനോടും, സംഘടനയോടും കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.കോൺഗ്രസ് വർക്കിങ് കമ്മറ്റി ഉടനെത്തന്നെ യോഗം ചേർന്ന് പുതിയ അദ്ധ്യക്ഷനെ...
മുംബൈ:  ബോളിവുഡിലെ സൂപ്പർസ്റ്റാറായ സൽമാൻ ഖാൻ, എസ്.കെ. - 27 ജിം ശൃംഖലയുടെ ഭാഗമായി ഇന്ത്യയിൽ, 2020 ഓടെ 300 ജിമ്മുകൾ തുറക്കാൻ പദ്ധതിയിടുന്നു.  ബീയിങ് ഹ്യൂമൺ എന്ന പദ്ധതിയുടേയും, ബീയിങ് സ്ട്രോങ് എന്ന ഫിറ്റ്നസ് ഉപകരണങ്ങളുടെ നടത്തിപ്പിനും ശേഷമാണ്, തന്റെ സ്വന്തം ജിമ്മുകളും, ഫിറ്റ്നസ് സെന്ററുകളും തുടങ്ങാനൊരുങ്ങുന്നതെന്ന് ഒരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയെന്ന് ലൈവ് മിന്റ് റിപ്പോർട്ടു ചെയ്തു.ഓരോ ആളുകൾക്കും നല്ല ആരോഗ്യം നൽകുന്നതിനൊപ്പം തന്നെ, ഫിറ്റ്നസ് ട്രെയിനേഴ്സിനും, സംരംഭകർക്കും...
മുംബൈ:  പീഡന ആരോപണം ഉന്നയിച്ച് ബീഹാര്‍ സ്വദേശിനി നല്‍കിയ കേസിൽ ബിനോയ് കോടിയേരിയ്ക്കു കര്‍ശന ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യം നൽകാൻ, മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ബുധനാഴ്ച ഉത്തരവിട്ടു.ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം.ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം.പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എ.ന്‍എ. പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് കോടതി ബിനോയ് കോടിയേരിയ്ക്കു മുന്‍കൂര്‍ ജാമ്യം...
സംഗറെഡ്ഡി:  തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു ഐ.ഐ.ടി. ഹൈദരാബാദ് വിദ്യാർത്ഥി ഹോസ്റ്റലിനുള്ളിൽ, ചൊവ്വാഴ്ച ആത്മഹത്യ ചെയ്തുവെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.ഐ.ഐ.ടിയിൽ, ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ, ഉത്തർപ്രദേശ് വാരാണസി സ്വദേശി മാർക്ക് ആൻഡ്ര്യൂസ് ചാൾസാണ് ആത്മഹത്യ ചെയ്തത്.പോലീസിനു കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ, ഈയൊരു കൃത്യം ചെയ്യുന്നതിന്, ചാൾസ്, വീട്ടുകാരോടും, കൂട്ടുകാരോടും ക്ഷമ ചോദിച്ചിട്ടുണ്ട്.പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട്:  സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപയാണ് വർദ്ധിച്ചത്. അതോടെ പവന് 24,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് അധികമായിരിക്കുന്നത്.
ബര്‍മിംഗ്‌ഹാം:ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് മാൻ ഓഫ് ദ് മാച്ച്.എട്ടു മത്സരങ്ങളിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് മാത്രം തോറ്റ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ലീഗിൽ ശ്രീലങ്കയുമായി ഒരു മത്സരം ശേഷിക്കുന്നുണ്ട്. തോൽവിയോടെ ബംഗ്ലദേശിന്റെ സെമി സാധ്യതകൾ അവസാനിച്ചു.സെഞ്ചുറി നേടിയ 'ഹിറ്റ്മാന്‍' രോഹിത് ശർമ്മ...
#ദിനസരികള്‍ 807  ഇനിയും മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടില്ല എന്നിരിക്കേ ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എന്‍. കാരശ്ശേരി എഴുതുന്നതു നോക്കുക – “മുഹമ്മദ് നബിയുടെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് എല്ലാ സമകാലികരും സാക്ഷ്യപ്പെടുത്തുന്നു. ചില ഉദാഹരണങ്ങള്‍. 1. നബി പത്നി ആയിശ പറയുന്നു “പ്രഭാത പ്രാര്‍ത്ഥനയ്ക്ക് സ്ത്രീകള്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് പള്ളിയില്‍ വരാറുണ്ടായിരുന്നു. 2. ഉമ്മു സല്‍മ്മ പറയുന്നു – പ്രാര്‍ത്ഥനയില്‍ നിന്നും...
തൃശ്ശൂർ:  തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന്, ഒരു യുവനടി, ഡി.ജി.പിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. കേസ് സൈബര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
ബെ​ലൊ ഹോ​റി​സോ​ണ്ട:അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് കടന്നു.ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്.ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സാ​ണ് ബ്ര​സീ​ലി​നാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.തി​രി​ച്ച​ടി​ക്കാ​ന്‍ അ​ര്‍​ജ​ന്‍റീ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ബ്ര​സീ​ലി​യ​ന്‍ പ്ര​തി​രോ​ധം വി​ല​ങ്ങു​ത​ടി​യാ​യി. ആ​ദ്യ പ​കു​തി​യി​ല്‍ ഒ​പ്പ​മെ​ത്താ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും...