26.2 C
Kochi
Thursday, September 23, 2021

Daily Archives: 2nd July 2019

കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ പ്രതിഷേധ യോഗം ചേർന്നു. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല ഏൽപ്പിച്ച് വത്തിക്കാനിൽ നിന്നും തീരുമാനം വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് അതിരൂപതയ്ക്ക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികർ രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയെ വ്യക്തമായി അറിയുന്ന ആൾ തന്നെ അഡ്‌മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പാകണമെന്നും ഇരുന്നൂറിലേറെ വൈദികർ...
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും കൃത്യമായ ചിട്ടകൾ പാലിക്കുന്നവരും ഡയറ്റിൽ മറക്കാതെ ഉൾപ്പെടുത്തുന്ന പദാർത്ഥമാണ് ആപ്പിൾ സിഡർ വിനഗർ അഥവാ എ.സി.വി. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ എല്ലാം തന്നെ ഇത് ലഭ്യമാണ്. തടി കുറക്കാൻ മാത്രമല്ല, മറ്റൊരുപാട് പ്രശനങ്ങൾക്ക് പരിഹാരമാണ് ഇത്. ഫെർമെന്റേഷൻ പ്രക്രിയയിലൂടെയാണ് ഇത് തയ്യാറാക്കുന്നത്.ചതച്ചെടുക്കുന്ന ആപ്പിളിൽ നിന്ന് ലായനി വേർതിരിച്ചെടുക്കുകയും അതിലേക്ക് ബാക്ടീരിയകളും യീസ്റ്റും ചേർക്കുകയും ചെയ്യുന്നു. ഇവ ആള്‍ക്കഹോളിക്ക് ഫെര്‍മെന്റേഷന് തുടക്കം കുറിക്കുന്നു....
നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജ്ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യത്തിനു തണുത്ത വെള്ളത്തേക്കാൾ മികച്ചത് ചൂടുവെള്ളമാണ്.ആഹാരത്തിനു ശേഷം ചെറു ചൂടിലുള്ള വെള്ളം ...
#ദിനസരികള്‍ 806  സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തില്‍ ഡോ. ടി.എം. തോമസ് ഐസക്കും എന്‍.പി. ചന്ദ്രശേഖരനും ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തകളെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയല്ല ഇക്കാലത്ത് മാധ്യമങ്ങളേറ്റെടുത്തിരിക്കുന്ന ജോലി, മറിച്ച് തങ്ങളുടേതായ രാഷ്ട്രീയത്തെ ഒളിച്ചു കടത്താന്‍ ശ്രമിക്കുക എന്നതാണ്. തത്ഫലമായി മാധ്യമപ്രവര്‍ത്തനം ഏതൊരു കക്ഷിരാഷ്ട്രീയക്കാരനേയും പോലെ പക്ഷം പിടിക്കുന്ന...