30 C
Kochi
Sunday, October 24, 2021

Daily Archives: 1st July 2019

ബെംഗളൂരു:  കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ. സ്ഥാനം രാജിവച്ചത്. സ്പീക്കര്‍ കെ.ആർ. രമേഷ്‌കുമാറിനാണ് ജാര്‍ക്കിഹോളി രാജി സമര്‍പ്പിച്ചത്. ആനന്ദ് സിങ് ഇന്നു രാവിലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ബെലഗാവി ജില്ലയിലെ ഗോകക് എം.എൽ.എയാണ് രമേഷ് ജാർക്കിഹോളി.രണ്ട് എം.എല്‍.എമാര്‍ രാജിവച്ചതോടെ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി അമേരിക്കയില്‍...
ന്യൂഡൽഹി:  ഗാന്ധിജിയുടെ ഫോട്ടോ മദ്യക്കുപ്പിയുടെ മേൽ പതിപ്പിച്ച സംഭവം വിവാദത്തിൽ. ഇസ്രായേലിലെ മക്ക ബ്രൂവറി എന്ന ബ്രാൻഡാണ് ഗാന്ധിയുടെ ഫോട്ടോ കാർട്ടൂൺ രീതിയിൽ വികൃതമാക്കി മദ്യക്കുപ്പിയുടെ മുകളിൽ ഉൾപ്പെടുത്തിയത്.ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരോട് ഈ വിഷയത്തിൽ ഇടപെടാൻ വിവിധ ഗാന്ധി സംഘടനകൾ ആഹ്വാനം ചെയ്തു.കൂളിംഗ് ഗ്ലാസും ടി- ഷർട്ടും ഓവർ കോട്ടും ധരിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ ചിത്രം hipstoryart.com എന്ന വെബ്‌സൈറ്റിൽ ധാരാളമായുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും പാലാ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഗാന്ധി ഫൌണ്ടേഷൻ...
മുംബൈ:  പീഡന ആരോപണമുന്നയിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.ഇന്നു ഹർജി പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ അഭിഭാഷകന്‍ യുവതിയുടെ വാദങ്ങള്‍ എഴുതി നല്‍കി.ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.ഹര്‍ജിയില്‍കഴിഞ്ഞ വ്യാഴാഴ്ച...
വയനാട്:  വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ കോടതി ഉത്തരവിട്ടു. മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന ജലീലിന്റെ ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കോടതിയുടെ നടപടി.ജലീലിനെ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കല്‍പറ്റ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി...
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീ‍സ കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുംബ സമേതം എത്തി. മമ്മൂട്ടിയെ കൂടാതെ ചലച്ചിത്രരംഗത്തുനിന്നും ഒട്ടനവധി പേർ കുഞ്ചാക്കോ ബോബന് ആശംസകൾ നൽകാൻ എത്തിച്ചേർന്നു. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് പിറന്നത്.
ഇടുക്കി:  നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടും.അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനാണ് തീരുമാനം. നേരത്തെ, രാജ്‌കുമാറിന്റെ കസ്റ്റഡി രേഖകളില്‍, പോലീസ് കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനകള്‍ക്കായി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍നിന്നും പിടിച്ചെടുത്ത രേഖകളിലാണു തിരുത്തല്‍ കണ്ടെത്തിയിരിക്കുന്നത്. 12-നു കസ്റ്റഡിയിലെടുത്ത രാജ്‌കുമാറിനു...
#ദിനസരികള്‍ 805  മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം വളരെ ഉയര്‍ന്നതാണ്. നമ്മുടെ നാട്ടിലെ 93 ശതമാനം ജനങ്ങളും അക്ഷരാഭ്യാസമുള്ളവരും എഴുതാനും വായിക്കാനും കഴിയുന്നവരുമാണ്. എന്നാലോ ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത അന്ധവിശ്വാസങ്ങളുടെ പിന്നാലെ യാതൊരു മടിയുമില്ലാതെ ഇതേ ജനത തന്നെ പോകുന്നുവെന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് ആലപ്പുഴ രൂപതയുടെ കീഴിലുള്ള കൃപാസനം ധ്യാനകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന തെമ്മാടിത്തരങ്ങള്‍ നോക്കുക. കൃപാസനം പത്രം അരച്ചു ദോശയും ചമ്മന്തിയുമുണ്ടാക്കി കഴിച്ചാല്‍ മരിയന്‍...
ഹൈദരാബാദ്:  ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. മുസ്ലീങ്ങളും, ദളിതരുമാണ് ആക്രമിക്കപ്പെടുന്നതെന്നും, ഇത്തരം സംഭവങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഒവൈസി പറഞ്ഞു.“ജയ് ശ്രീരാം എന്നും വന്ദേ മാതരം എന്നും വിളിക്കാത്തതിന് ജനങ്ങൾക്ക് മർദ്ദനമേൽക്കുകയാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ സംഘങ്ങളും സംഘപരിവാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഝാർഖണ്ഡിൽ, തബ്രേസ് അൻസാരിയെന്ന മുസ്ലീം...
തലശ്ശേരി:  വടകരയിലെ ലോക്സഭ സ്ഥാനാർത്ഥി ആയിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ സി.ഐ. വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്....
ടെക്സസ്:അമേരിക്കയിലെ ടെക്സസ്സിൽ സ്വകാര്യ വിമാനം തകര്‍ന്ന് പത്തു പേര്‍ മരിച്ചു. ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്.പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ 350 എന്ന ചെറുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.