26.2 C
Kochi
Thursday, September 23, 2021

Daily Archives: 9th July 2019

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ ന്യുസീലൻഡ് സെമി പോരാട്ടം മഴ മൂലം പൂർത്തിയാക്കാനായില്ല. മഴ ഇടവിട്ടു പെയ്യുന്നതു കൊണ്ട് മത്സരം റിസർവ് ദിനമായ ബുധനാഴ്ചയിലേക്കു നീട്ടി. ഇന്ത്യൻ സമയം മൂന്നു മണിക്കായിരിക്കും മത്സരം ആരംഭിക്കുക.ന്യൂസീലൻഡ് ഇന്ന് നേടിയ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന സ്‌കോറിൽ ആയിരിക്കും മത്സരം പുനരാരംഭിക്കുക.നാളെയും മഴ കളി തടസ്സപ്പെടുത്തിയാൽ ഗ്രൂപ് ചാമ്പ്യന്മാർ എന്ന പരിഗണനയിൽ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും,
ന്യൂഡല്‍ഹി:കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി നല്‍കിയ എം.എല്‍.എമാരെ അയോഗ്യരാക്കി സഖ്യ സര്‍ക്കാറിനെ രക്ഷി​ച്ചേക്കുമെന്നും സൂചനയുണ്ട്​.എട്ട്​ കോണ്‍ഗ്രസ്‌ എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ്​ സഖ്യ സര്‍ക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയത്​. ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​​​ന്റെ ര​​ക്ഷാ​​ദൗ​​ത്യ​​ത്തി​​ന്​ തി​​രി​​ച്ച​​ടി​​യാ​​യി സ്വ​​ത​​ന്ത്ര എം.​​എ​​ല്‍.​​എ എ​​ച്ച്‌. നാ​​ഗേ​​ഷും കെ.​​പി.​​ജെ.​​പി അം​​ഗം ആ​​ര്‍. ശ​​ങ്ക​​റും തി​​ങ്ക​​ളാ​​ഴ്​​​ച മ​​ന്ത്രി​​സ്​​​ഥാ​​നം രാ​​ജി​​വെ​​ച്ച്‌​...
കൊച്ചി:കൊച്ചിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ. മഴക്കാലമെത്തിയിട്ടും റോഡരികിൽ നീക്കം ചെയ്യാത്ത മാലിന്യങ്ങൾ ജനങ്ങൾക്ക് ഭീഷണിയാവുന്നു. കൊച്ചി നഗരത്തിൽ അങ്ങോളമിങ്ങോളം റോഡരുകിൽ കൂന കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളിൽ, പ്ലാസ്റ്റിക് എന്നോ കടലാസ്സെന്നോ ഇല്ല. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗാർഹിക മാലിന്യങ്ങളും മറ്റു കടകളിലെ മാലിന്യങ്ങളും എടുത്തു കൊണ്ടുപോകാൻ കോർപ്പറേഷൻ വണ്ടികൾ വരുന്നുണ്ടെങ്കിലും റോഡരുകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത് പകർച്ച വ്യാധികൾക്കും മലിനീകരണത്തിനും കാരണമാവുന്നു. വീടുകളിൽ നിന്നും കടകളിൽ നിന്നും...
അബുദാബി: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും യു.എ.ഇ. ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും, ബുധനാഴ്ച നാലു മുതല്‍ ആറ് അടി വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അറിയുന്നു. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും...
കൊച്ചി: തോപ്പുംപടിയില്‍ ചെരുപ്പ് കടയിലുണ്ടായ തീപിടിത്തത്തില്‍ ഇരുനിലക്കെട്ടിടം കത്തി നശിച്ചു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. എന്നാല്‍ നഷ്ടങ്ങളെ ഓര്‍ത്ത് വേദനിക്കാതെ ചിരിക്കുന്ന മുഖവുമായാണ് കടയുടമ വോക്കിനോട് പ്രതികരിച്ചത്. ' പ്രളയത്തെയൊക്കെ നമ്മള്‍ അതിജീവിച്ചവരല്ലേ , ഇതും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായി 25 മിനിറ്റ് കഴിഞ്ഞാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. അത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നിലവില്‍ കടയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ല. കട പുതുക്കി പണിയുക മാത്രമാണ്...
കൊച്ചി:  രാജ്യത്ത് അടിക്കടിയുണ്ടാവുന്ന പെട്രോൾ വില വർദ്ധനയിൽ പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്രം വീണ്ടും 2 രൂപ 50 പൈസ കൂടി. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 75 രൂപയ്ക്കടുത്തായി. അടിക്കടിയുണ്ടാവുന്ന വില വർദ്ധനവ് ജനജീവിതം താറുമാറാക്കുന്നു."ഇടയ്ക്കിടെ ഇങ്ങനെ വില വർദ്ധിപ്പിക്കുമ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് അത് താങ്ങാനാവുന്നില്ല. വണ്ടി ഉപേക്ഷിച്ച് ഇനിമുതൽ ബസ്സിൽ സഞ്ചരിക്കേണ്ട അവസ്ഥ വരും. മുൻപൊക്കെ 50 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 2-3...
വാഷിങ്ടന്‍:  കനത്ത മഴയെത്തുടർന്ന് യു.എസ്. തലസ്ഥാനമായ വാഷിങ്ടന്‍ ഡി.സി. വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈറ്റ് ഹൗസിലും വെള്ളം കയറി.റോഡുകളിലും പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നു പോലീസ് നിർദ്ദേശിച്ചു. നൂറുകണക്കിനു കുടുംബങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുണ്ട്.പോട്ടോമാക്...
മുംബൈ:  ആറു പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച ബി.ജെ.പി എം.പിയും കേസിലെ പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. ഠാക്കൂറിന്റെ ബൈക്കിനു പുറമെ മറ്റൊരു ബൈക്കും അഞ്ച് സൈക്കിളും കോടതിയില്‍ ഹാജരാക്കി. സ്‌ഫോടനസ്ഥലത്തുണ്ടായിരുന്നയാള്‍ ഇവ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനസ്ഥലത്ത് നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്. MH15 P 4572 എന്ന രജിസ്‌ട്രേഷനിലുള്ള ബൈക്ക് പ്രജ്ഞാസിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ്. എന്നാല്‍ 2016 കേസ്...
മുംബൈ:  ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനത്തിലും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്‌.സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ്ഞു. എന്നാല്‍ വൈകാതെ തിരിച്ചുകയറി സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്‌. നിഫ്റ്റി 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.മുംബൈ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത 1878 കമ്പനികളില്‍ 814 കമ്പനികളുടെ...
തിരുവനന്തപുരം:  സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.'വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും'- മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രനിലയങ്ങളില്‍നിന്നും വൈദ്യുതി...