31 C
Kochi
Sunday, October 24, 2021

Daily Archives: 30th July 2019

ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍. ഡോ.മുത്തുലക്ഷമിയുടെ 133ാം ജന്മദിനത്തിലാണ് ഗൂഗിൾ തന്റെ ഡൂഡിൽ മുത്തുലക്ഷ്മിയുടെ ചിത്രം പ്രദശിപ്പിച്ചത്. ആദ്യ വനിതാ നിയമസഭാംഗം എന്നതിനപ്പുറത്തേക്ക്, സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ വനിതാ ഹൗസ് സർജൻ, പുരുഷന്മാരുടെ കോളേജില്‍ പ്രവേശനം നേടിയ ആദ്യ വനിതാ വിദ്യാര്‍ത്ഥിനി, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി പോരാടിയ ധീര വനിത എന്നീ നിലകളിലും പ്രശസ്തയായിരുന്നു മുത്തുലക്ഷ്മി റെഡ്ഡി.1886 ൽ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലായിരുന്നു മുത്തുലക്ഷ്മിയുടെ ജനനം....
ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ.അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന തടവുകാരുടെ ഏറ്റുമുട്ടലിൽ 52 പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും 16 മൃതദേഹങ്ങളാണ് തലവെട്ടി മാറ്റിയ നിലയിലയിൽ കണ്ടെടുത്തത്.ജയിലില്‍ രണ്ട് ചേരികളായി തിരിഞ്ഞായിരുന്നു കലാപം, ഒരു ചേരിയിലുള്ളവർ ജയിലിന് തീവച്ചതിനെ തുടര്‍ന്ന്, നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചിട്ടുണ്ട്. രണ്ട് ജയില്‍ ജീവനക്കാരെ...
ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നോടെയാണ് പട്ടികയില്‍ ബൈജു എത്തിയത്.ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.ബൈജൂസ് ആപ്പിന് മുന്‍പ് തുടങ്ങിയ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന...
  ഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് 3,567 കോടിരൂപയുമാണ് നിക്ഷേപകര്‍ക്ക് പിഴ ചുമത്തി സമ്പാദിച്ചത്. 2017 ഏപ്രിലില്‍ മിനിമം ബാലന്‍സില്ലാത്തവര്‍ക്ക് പിഴ...
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു.സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി  റിപ്പോര്‍ട്ട് ചെയ്തു.കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. 'നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.പാരിസിലെ ഒരു...
പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം വേണ്ടെന്ന് വെച്ചിരിക്കുന്നത്.തമിഴിലെ മുന്‍നിര നായികമാരൊക്കെ ഈ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്ക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ താന്‍ അഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്നതാണ് താരം പറയുന്നത്. എന്നാല്‍ പരസ്യ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാത്തത് തന്റെ നായികാ പട്ടത്തെ...
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും.തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മ്മിക്കേണ്ടി വരും. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈനിന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും.കേരളത്തിലെ...
ഡല്‍ഹി: വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍ മോശം പ്രകടനം നടത്തുന്നവരുടേയും 55 വയസ് പൂര്‍ത്തിയായവരുടേയും പട്ടിക ഓരോ മാസവും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദ്ദേശം. മാനസിക-ശാരീരിക ക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയവ വിലയിരുത്തിയാവും നിര്‍ബന്ധിത വിരമിക്കല്‍. ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍...
മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.ഡി.എന്‍.എ. ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍...
കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി റെക്കോഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയായി.കേസ് വിചാരണയ്ക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന്‍ കൊലക്കേസ്. കെവിന്റെ കൊലപാതകത്തിനിടയാക്കുന്ന...