29 C
Kochi
Saturday, September 25, 2021

Daily Archives: 2nd February 2019

 പ്രീമിയർ ലീഗിൽ ചെൽസി എതിരില്ലാത്ത അഞ്ചു ഗോളിന് ഹഡേഴ്സ്ഫീല്ഡിനെ തോൽപ്പിച്ചു. ചെൽസിയുടെ തട്ടകമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. ചെൽസിക്ക് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർമാരായ ഗോൺസാലോ ഹിഗ്വയ്‌നും, ഏദൻ ഹസാർഡും രണ്ടു ഗോളുകൾ വീതം നേടി. ബ്രസീലിയൻ താരം ഡേവിഡ് ലൂയിസിന്റെ വകയായിരുന്നു അഞ്ചാം ഗോൾ.മറ്റു മത്സരങ്ങളിൽ ടോട്ടനം ഒരു ഗോളിന് ന്യു കാസിലിനെയും, ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ടു ഗോളിന് ഫുൾഹാമിനെയും തോൽപ്പിച്ചു.ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടങ്ങളിൽ വമ്പൻ...
യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ "പൾസർ 180 F" ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള "പൾസർ 180" യുടെ പരിഷ്കരിച്ച മോഡലാണിത്.‘പൾസർ 220 എഫി’ ലേതിന് സമാനമായി കുത്തനെയുള്ള ഇരട്ട ഹെഡ് ലൈറ്റുകൾ ‘പൾസർ 180 എഫി’ലുണ്ട്. മുന്നിൽ 260 എം എം ഡിസ്‌കും, പിന്നിൽ 230 എം എം ഡിസ്ക് ബ്രേക്കുകളുമുള്ള ബൈക്കിൽ സിംഗിൾ ചാനൽ എ ബി എസും ഉണ്ട്....
വെല്ലിംഗ്‌ടൺ:ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച വെല്ലിംഗ്‌ടണില്‍ നടക്കും.ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ മിന്നുന്ന പ്രകടനം ന്യൂസിലാൻഡിൽ ആവർത്തിച്ച്, അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരം, ആധികാരികമായി വിജയിച്ചു ഇന്ത്യ നേടിയിരുന്നു. എങ്കിലും നാലാം മത്സരത്തിൽ ഇന്ത്യയെ വെറും 92 റൺസിന്‌ പുറത്താക്കി ന്യൂസീലൻഡ് ഇന്ത്യയെ നാണം കെടുത്തിയിരുന്നു.അതോടെ ശേഷിച്ച അഞ്ചാമത്തെ മത്സരം വിജയിച്ചു മെയ് മാസം നടക്കുന്ന...
ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം എളുപ്പമാക്കിയത്.കളിയുടെ 27, 43 മിനിറ്റുകളിലായിരുന്നു ബെൻസിമയുടെ ഗോളുകൾ. 71-ാം മിനിറ്റില്‍ പെട്രോ പൊറോ ജിറോണയ്ക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു.കഴിഞ്ഞ ദിവസം സെവിയ്യയെ 6-1ന് തകര്‍ത്ത് ബാഴ്‌സലോണയും സെമിയില്‍ കടന്നിരുന്നു. കുട്ടിന്യോ ഇരട്ട ഗോളടിച്ചപ്പോള്‍ മെസ്സിയും സുവാരസും സെര്‍ജി...
കൊൽക്കത്ത:ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ ഇന്ന് നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ 6-4, 6-3 എന്ന സ്കോറിനു ഇറ്റലിയുടെ മാറ്റിയോ ബെറെട്ടിനിയോടും രാംകുമാര്‍ രാമനാഥന്‍ 6-4, 6-2 എന്ന സ്‌കോറിനു ആന്ദ്രേ സെപ്പിയോടുമാണ് പരാജയപ്പെട്ടത്. അതോടെ ഇന്ന് നടക്കുന്ന ഡബിള്‍സ് മത്സരം ഇന്ത്യക്കു നിർണ്ണായകമാണ്.രോഹന്‍ ബോപണ്ണ -...
ഖത്തർ:നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യമായാണ് ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. ഫിഫ റാങ്കിങിൽ 93–ാം സ്ഥാനക്കാരായ ഖത്തർ, ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണു ഫൈനലിലെത്തിയത്.2022 ഫുട്ബാൾ ലോകകപ്പ് ആതിഥ്യമരുളാൻ എന്തുകൊണ്ടും തങ്ങൾ യോഗ്യരാണെന്നു തെളിയിച്ചുകൊണ്ട്, വിമർശകരുടെ...
ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ "റെഡ്‌മി നോട്ട് 7" ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്.6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത്. സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡിന്റെ Android Oreo ൽത്തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ്...
കോഴിക്കോട്:കേന്ദ്ര ബജറ്റിലും നിരാശയോടെ മലബാറുകാർ വര്‍ഷങ്ങളായിട്ടുള്ള എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും അവഗണന മാത്രം. എയിംസിനേയും വൈറോളജി ലാബിനെയും കുറിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളില്ല. കോഴിക്കോട് ജില്ലയില്‍ നിപ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് എയിംസും വൈറോളജി ലാബും വേണമെന്ന് ആവശ്യം കൂടുതല്‍ ശക്തമായത്.കോഴിക്കോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്രസർക്കാർ ഉറപ്പുനല്‍കിയിരുന്നു. ഈ കേന്ദ്ര സർക്കാരിന്റെ കാലാവധി തീരും...
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ 2017-18 കാലഘട്ടത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയർന്നുവെന്നും നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും വ്യക്‌തമാക്കുന്നു.1972-73 വർഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് എൻ.ഡി.എ ഭരണത്തിൻ കീഴിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു. കേന്ദ്രം...
ന്യൂഡൽഹി:കോൺഗ്രസ് പാർട്ടിയുടെ കിഴക്കൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചാരണം നടത്തി ബി.ജെ.പി അണികൾ.“28 ഇഞ്ചിന്റെ രണ്ടെണ്ണം വീതം കാണിച്ച് അവർ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുമെന്നും എന്നാൽ നിങ്ങൾ 56 ഇഞ്ച് ഉള്ളവനിൽ തന്നെ ഉറച്ചു നിൽക്കുക” എന്ന അർത്ഥം വരുന്ന ഹിന്ദിയിലുള്ള അശ്ലീല സന്ദേശത്തോടൊപ്പം പ്രിയങ്കയുടെ ചിത്രവും ചേർത്താണ് രാഷ്ട്രീയമായ പരസ്പര ബഹുമാനമില്ലാതെ സംഘപരിവാർ...