29 C
Kochi
Saturday, September 25, 2021

Daily Archives: 4th February 2019

മഹാരാഷ്ട്ര: കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുകയും, അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ടതിനെത്തുടര്‍ന്ന് പൂനെ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.ജനുവരി 14 ന് സുപ്രീം കോടതി 4 ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി 11...
രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭക്കെതിരെ സൗരാഷ്ട്ര പൊരുതുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര 5 വിക്കറ്റു നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ബാക്കി നില്‍ക്കെ വിദർഭയുടെ ഒപ്പമെത്താന്‍ സൗരാഷ്ട്രയ്ക്കു 154 റണ്‍സ് കൂടി വേണം.സ്‌നെല്‍ പട്ടേലും (87*) പ്രേരക് മങ്കാദുമാണ് (16*) ക്രീസില്‍. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര (1), ഹര്‍വിദ് ദേശായ് (10), വിശ്വരാജ് ജഡേജ...
പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 42,000 കോടി രൂപയാണ് കടമുള്ളത്.ടെലികോം രംഗത്ത് നിരക്കുകള്‍ കുറച്ച് വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് അടിപതറാന്‍ തുടങ്ങിയത് ഈ രംഗത്ത് മല്‍സരം...
സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കേരളത്തിനു താരതമ്യേന ദുർബലരായ തെലുങ്കാനയോട് ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നു.കേരള താരങ്ങൾ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് വിജയം അകറ്റി നിർത്തിയത്.ഇരു ടീമുകളും ഓരോ പോയിന്റ് പങ്കു വച്ചു. ഇതോടെ സർവീസസ്, പുതുച്ചേരി, തെലുങ്കാന എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ അടുത്ത രണ്ടു മത്സരങ്ങൾ കേരളത്തിനു നിർണായകമായി. വി...
കാസർകോഡ്:കേരള കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ സിനിമ ആൻഡ് സ്ക്രീൻ സ്റ്റഡീസ് എന്ന പേരിൽ സിനിമക്കായി പുതിയ കേന്ദ്രം വരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചറിനു കീഴിലായിരിക്കും ഇത്. ഫെബ്രുവരി 6 ന് രാവിലെ പതിനൊന്ന് മണിക്ക് കാസർഗോഡ് സർവകലാശാലയിലെ സബർമതി സെമിനാർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‍ണൻ സെന്റർ ഉദ്‌ഘാടനം ചെയ്യും. സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ജി....
കോഴിക്കോട്:എൻ.എസ്.എസ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും, നിഴൽയുദ്ധം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് എൻ എസ് എസ്സിന് നല്ലത്. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴൽ യുദ്ധം വേണ്ടെന്നാണ് സുകുമാരൻ നായരോട് പറയാനുള്ളതെന്നും കോടിയേരി വ്യക്തമാക്കി.എൻ.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കില് രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെ. എൻ.എസ്.എസ് അണികളെ മുൻ‌നിർത്തി...
ഹൈദരാബാദ്:ഐ ഐ ടി വിദ്യാര്‍ത്ഥി അനിരുദ്ധ്യ (21) മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏഴു നിലകളുളള ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറഞ്ഞു.സെക്കന്തരാബാദ് സ്വദേശി അനിരുദ്ധ്യ കെട്ടിടത്തിന്റെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കവേ അബന്ധത്തില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പിന്നിട് ഇത് ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ജീവിതത്തിലെ നിരാശമൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യാഴാഴ്ച കൂട്ടുകാര്‍ക്ക് മെയില്‍ അയച്ചതായും...
ഈ കാലഘട്ടത്തിൽ പുതുതലമുറ അഭിമുഖീകരിക്കുന്ന ഒരു ടെൻഷനാണ് മൊബൈൽ, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാർജ്ജ് തീരൽ. യാത്രകളിലും മറ്റും ചാർജ്ജറുകൾ കയ്യിലില്ലാതെയും, പവർ പ്ലഗ്ഗുകൾ ലഭ്യമാകാതെയും പലരും അസ്വസ്ഥരാകുന്നത് നിത്യസംഭവമാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ശാസ്ത്ര ലോകം.ഇതിനായി ആദ്യ ചുവടുവെയ്പ് നടത്തിയിരിക്കുന്നത് യു എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ്. അവർ ‘റെക്‌റ്റെന്നാസ്’ എന്ന പേരിൽ വൈഫൈ സിഗ്നലുകളെ വൈദ്യുതിയാക്കി മാറ്റി...
ലാൻഡ് ലോവറിന്റെ സാങ്കേതിക വശങ്ങൾ കൂട്ടിയിണക്കി ടാറ്റ മോട്ടോഴ്‌സ് നിർമ്മിച്ച 5 സീറ്റർ പ്രീമിയം എസ്‌ യു വി "ടാറ്റ ഹാരിയർ" വിപണിയിൽ തരംഗമായി. ജനുവരി 24 നു കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഹാരിയർ കേരളത്തിൽ ലോഞ്ച് ചെയ്തത്. 12.69 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ള ഹാരിയർ വെറും പത്തു ദിവസം കൊണ്ട് 420 യൂണിറ്റുകളാണ് വിറ്റു പോയത്.ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടാറ്റ കളത്തിലിറങ്ങിയിരിക്കുന്നത്. 2...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരിതബാധിതരോടൊപ്പം സമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന പട്ടിണി സമരവും ഇതോടെ അവസാനിപ്പിച്ചു.2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍...