25 C
Kochi
Friday, September 24, 2021

Daily Archives: 9th February 2019

ഉത്തർപ്രദേശിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ലഹളയായിരുന്നു മുസഫര്‍ നഗറില്‍ നടന്നത്. 2013 ല്‍ പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍ നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട്, കവാല്‍ ജില്ലയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട കേസില്‍, പ്രാദേശിക കോടതി ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാന്‍ഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് വിധി. ഗൗരവ്, സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തിയതിനും കലാപം നടത്തിയതിനുമാണ് ശിക്ഷ. ഈ സംഭവമാണ് 62 പേര്‍...
പ്രോ വോളിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഒപ്പത്തിനൊപ്പം എന്നു വിശേഷിപ്പിക്കാവുന്ന ടീമുകളാണ് കൊച്ചിയും കാലിക്കറ്റും.ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ്, ഇന്ന് നാട്ടുകാരുമായി ഏറ്റുമുട്ടാൻ കളത്തിലിറങ്ങുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരാബാദിനെ 12–15, 15–11, 15–13, 15–10, 14–15 എന്ന സ്‌കോറിൽ...
A6300 എ.പി.എസ്.സി എന്ന മിറർലെസ് ക്യാമറയുടെ പിൻഗാമിയായി A6400 എന്ന മോഡൽ സോണി ഇന്ത്യയിൽ അവതരിപ്പിച്ചു. 0.02 സെക്കൻഡിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് സംവിധാനമായ BIONZ X പ്രോസസിംഗ് എൻജിൻ ആണ് ഈ സീരീസിലുള്ള ക്യാമറകളിൽ സോണി ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം 24 .2 മെഗാപിക്സൽ APS-C Exmor CMOS സെൻസറും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് സഹായകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു പുതിയ റിയൽ...
ചൈനീസ് സ്പോർട്‌സ് ഉത്പന്ന നിർമ്മാണ രംഗത്തു വമ്പന്മാരായ ലി നിങ് കമ്പനിയുമായി ഒളിമ്പിക് വെള്ളിമെഡൽ ജേതാവും ഇന്ത്യയുടെ നമ്പർ വൺ ബാഡ്‌മിന്റൻ താരവുമായ പി വി സിന്ധു 50 കോടി രൂപയുടെ കരാറിലെത്തി.ഇന്ത്യയുടെ ഒരു ബാഡ്‌മിന്റൻ താരം നേടുന്ന റെക്കോർഡ് കരാർ തുകയാണിത്. നേരത്തെ ഇന്ത്യയുടെ കെ. ശ്രീകാന്ത്, ചൈനീസ് കമ്പനിയുമായിത്തന്നെ 35 കോടിയുടെ കരാറിൽ എത്തിയിരുന്നു.ലി നിങ്ങുമായി നാലു വർഷത്തെ സ്പോൺസർഷിപ്പ് കരാറാണു സിന്ധു ഒപ്പിട്ടിരിക്കുന്നത്. ഇതനുസരിച്ചു...
ഗുവാഹത്തി‍: തമിഴ്‌നാടിനു പിന്നാലെ ആസാമിലും മോദിക്ക് നേരെ പ്രതിഷേധം. ഗോ ബാക്ക് മോദി വിളികളും കരിങ്കൊടി പ്രതിഷേധവും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസാമിലെ ജനങ്ങള്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ആസാമിലെ ഗുവാഹത്തിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്കു നേരെയാണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. അസം ജനതയുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ പൗരത്വ ഭേദഗതി ബില്‍...
കൊല്‍ക്കത്ത:മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ മോദിയുടെ റാലിയ്ക്കായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്.മോദി ജനക്കൂട്ടത്തെ സംബോധന ചെയ്യുന്ന ചിത്രം 2014 മെയ് 15 ലേതാണ്. പ്രധാനമന്ത്രിയുടെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1 എന്‍1 ഉം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം എച്ച്1 എന്‍1 വർദ്ധിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 2017 ല്‍ 161 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 261 പേര്‍ക്കു രോഗം പിടിപെട്ടു. എച്ച്1 എന്‍1 2017 ല്‍: 146, 2018 ല്‍: 161. എന്നാല്‍, മറ്റു ചില രോഗങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. 2017 ല്‍ 1,357 പേര്‍ക്കാണു...
സോഷ്യല്‍മീഡിയകളില്‍ ആര്‍ത്തവത്തിനു വേണ്ടി പുതിയ ഒരു ഇമോജി കൂടി ട്രെന്‍ഡ് ആവുകയാണ്. മുന്‍ കാലത്തെ അപേക്ഷിച്ചു സമൂഹത്തില്‍ ആര്‍ത്തവ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തി പകരുകയാണ്. ഈ മാറ്റത്തിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച വളരെയേറെ ഉപകാരപ്രദമായിരുന്നു.ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണലിന്റെ ക്യാംപെയിനില്‍ 55000 പേര്‍ പിന്തുണച്ചതിന്റെ ഫലമാണ് ഈ ഇമോജി. സാനിറ്ററി നാപ്‌കിന്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന നീലത്തുള്ളിക്ക് പകരമാണ് ഇവിടെ...