Thu. Mar 28th, 2024

കൊൽക്കത്ത:

ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ ഇന്ന് നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ 6-4, 6-3 എന്ന സ്കോറിനു ഇറ്റലിയുടെ മാറ്റിയോ ബെറെട്ടിനിയോടും രാംകുമാര്‍ രാമനാഥന്‍ 6-4, 6-2 എന്ന സ്‌കോറിനു ആന്ദ്രേ സെപ്പിയോടുമാണ് പരാജയപ്പെട്ടത്. അതോടെ ഇന്ന് നടക്കുന്ന ഡബിള്‍സ് മത്സരം ഇന്ത്യക്കു നിർണ്ണായകമാണ്.

രോഹന്‍ ബോപണ്ണ – ദിവിജ് ശരണ്‍ സഖ്യം, ഇറ്റലിയുടെ മാര്‍ക്കോ സെസ്ചിനാറ്റോ – സിമോണെ ബൊലെല്ലി സഖ്യത്തെയാണ് ഡബിൾസിൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *