25 C
Kochi
Friday, September 24, 2021

Daily Archives: 26th February 2019

ചിറ്റൂർ, പാലക്കാട്: സമരം നടത്തുന്ന ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്നത് വാഗ്ദാന ലംഘനമാണെന്ന് പ്ലാച്ചിമട സമരസമിതി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കൊകോളയെ വീണ്ടും പ്ലാച്ചിമടയിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്ലാച്ചിമടയിലെ സമരക്കാര്‍, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി.നിയമം നടപ്പിലാക്കേണ്ട ഭരണാധികാരികള്‍ നിയമം ലംഘിക്കുന്ന കുറ്റവാളികളായി മാറിയിരിക്കുന്നു. നവോത്ഥാനം പറയുന്ന കേരളത്തില്‍ സംവാദങ്ങളും, ചര്‍ച്ചകളുമാണ് നടത്തുന്നത്. എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗം പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും സമരസമിതി...
വയനാട്:സൂര്യതാപ സാധ്യതയെ മുൻ നിർത്തി, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 1.30 വരെയാണ് ജോലി സമയം കണക്കാക്കിയത്. 8 മണിക്കൂർ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി. വയനാട്ടിൽ ഉച്ചസമയത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സൂര്യതാപമേറ്റതിനെ തുടർന്നാണ് പുനഃക്രമീകരണം. ഈ നിർദ്ദേശം പല ഉടമകളും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.വേനൽക്കാലമെത്തുന്നതിനു മുൻപു തന്നെ ചൂട് ശക്തിപ്പെട്ടതാണ് തോട്ടം തൊഴിലാളികൾക്ക്...
കോഴിക്കോട്:എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അവഹേളിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ.സമുദായനേതാക്കളെ അവഹേളിക്കാനുള്ള അധികാരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരും കൊടുത്തിട്ടില്ലെന്നത് അധികാരത്തിന്റെ അഹങ്കാരമുള്ള കോടിയേരി മനസ്സിലാക്കണം. സുകുമാരന്‍ നായരെ വ്യക്തിപരമായി ആക്ഷേപിച്ച കോടിയേരിയുടെ നടപടി അപലപനീയമാണ്. മുമ്പ്, സൈന്യത്തിനെതിരെ, ദേശവിരുദ്ധമായ രീതിയില്‍ പാകിസ്താനെപ്പോലെ സംസാരിച്ചയാളാണ് കോടിയേരിയെന്നും ഒ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്:സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍ ആണ് ഈ വിലയിരുത്തല്‍.മതേതര ജനാധിപത്യത്തിലൂന്നുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാവണമെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒരുമിച്ചിരുന്നു പഠിക്കുന്ന തലമുറ വളര്‍ന്നു വരേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.പൊതു വിദ്യാഭ്യാസവും, മതേതര ജനാധിപത്യവും എന്ന വിഷയത്തില്‍ എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുള്‍ ഹക്കീം,...
കൊച്ചി:തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അവധിക്കാല സ്പെഷൽ ട്രെയിനുകൾ. തിരുച്ചിറപ്പളളിയിൽ നിന്നു ചെന്നൈ എഗ്മൂർ വഴി എറണാകുളത്തേക്കു അവധിക്കാല സ്പെഷൽ (06026) ട്രെയിനുണ്ടാകും. ഏപ്രിൽ 6 മുതൽ മേയ് 25 വരെയാണു പ്രതിവാര സ്പെഷൽ സർവീസ്. തിരുച്ചിറപ്പളളിയിൽ നിന്നു ഉച്ചയ്ക്കു 2.20 ന് പുറപ്പെടുന്ന ട്രെയിൻ 7.45 ന് ചെന്നൈ എഗ്മൂറിലും പിറ്റേദിവസം രാവിലെ 8.45 ന് എറണാകുളത്തും എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.തിരുവനന്തപുരം ചെന്നൈ...
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ സംസ്ഥാന സർക്കാർ ഇളവു വരുത്തി. തറ വിസ്തീർണ്ണം കൂടിയ വീടുള്ളവർ പെൻഷൻ യോഗ്യരല്ലെന്ന അർഹതാ മാനദണ്ഡത്തിലാണ് ഇളവു വരുത്തിയത്.1200 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനു അർഹതയില്ലെന്നായിരുന്നു പ്രധാന നിബന്ധന. എന്നാൽ പുതിയ ഉത്തരവിൽ തറ വിസ്തീർണ്ണം പൂർണ്ണമായി മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കി.പുതിയ അപേക്ഷകരിൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് ക്ഷേമപെൻഷൻ 600 രൂപ മാത്രമേ...
തിരുവനന്തപുരം: കലയുടെ മേഖലയിലും, പൊതുവിൽ സമൂഹത്തിലും, വർദ്ധിച്ചുവരുന്ന സവർണ്ണ മേധാവിത്തത്തിനും, മറ്റു അനീതികൾക്കും എതിരെ പ്രതിഷേധ സൂചകമായി നടത്തുന്ന ചിത്രപ്രദർശനത്തിന് ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ തുടക്കമാവും.ബിജോയ് എസ്.ബി എന്ന സ്വതന്ത്ര ചിത്രകാരനാണ്, 'നമ്മവര' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ, തന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ബിജോയ്, വിവിധ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ടും, പ്രതിഷേധ സൂചകമായും വരച്ചിരിക്കുന്ന ചിത്രങ്ങളാണ് മാനവീയം വീഥിയിൽ പ്രദർശിപ്പിക്കുക.ലക്ഷങ്ങളുടെ...
ചീങ്കണ്ണിപ്പാറ:പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. എട്ട്​ ഏക്കറിലായി നിർമ്മിച്ച തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്നാണ് സമിതി നിര്‍ദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. പി.വി. അന്‍വര്‍, തടയണ നിര്‍മ്മിച്ചിരിക്കുന്നത് അതീവ പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് ആണെന്നും, പ്രളയകാലത്ത് ഇതിനു താഴെയായി മണ്ണിടിച്ചിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി...
#ദിനസരികള് 680തലയില്‍ തേങ്ങയെറിഞ്ഞും, ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര്‍ത്താലുകള്‍ നടത്തിയും, മാദ്ധ്യമപ്രവര്‍ത്തകരേയും, പൊതുജനങ്ങളേയും ഉടുമുണ്ടു പൊക്കിക്കാണിച്ചും, സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്, വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു കൂട്ടം ജാതിഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം കണ്ടതാണല്ലോ. അയ്യപ്പനെ മുന്നില്‍ നിറുത്തി, നിഷ്കളങ്കരായ വിശ്വാസികളെ സംഘടിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ തീര്‍ത്ത, സമരകോലാഹലങ്ങള്‍ വിമോചനസമരകാലങ്ങളെ ഓര്‍മ്മിപ്പിച്ചു. കേരളം, നാളിതുവരെ നേടിയെന്ന്, നാം അഭിമാനിച്ചിരുന്ന മൂല്യങ്ങളെയാണ്, ആ സംഘം വെല്ലുവിളിച്ചത്.കേവലം, ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ടു...
കോഴിക്കോട്/ പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും, കലാകിരീടം നേടി. രണ്ടു മത്സരങ്ങളുടെ ഫലം ബാക്കിനില്‍ക്കേ, 288 പോയന്റോടെയാണ് വിക്ടോറിയ കോളേജ് നാലാം തവണയും കിരീടം ഉറപ്പിച്ചത്. ചിറ്റൂര്‍ കോളേജ് രണ്ടാംസ്ഥാനത്തും, നെന്മാറ എന്‍.എസ്.എസ്. കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍, സ്റ്റേജ് മത്സരങ്ങളിലും സ്റ്റേജിതര മത്സരങ്ങളിലും,...